വാടാ ചെന്നെയുടെ രണ്ടാം ഭാഗവുമായി ധനുഷും വെട്രിമാരനും
ധനുഷ് ഇപ്പോള്‍ തിരക്കിലാണ്. പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ധനുഷ് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ട്രെയിനിലെ പാന്‍ട്രി ജോലിക്കാരന്റെ വേഷമാണ് ധനുഷ് അവതരിപ്പിക്കുന്നത്.
പ്രഭു സോളമന്റെ ചിത്രത്തിന് ശേഷം ധനുഷ് വെട്രിരാമന്റെ പുതിയ ചിത്രത്തിലാണ് അഭിനയിക്കുക. 2009 ല്‍ വെട്രിരാമന്‍ സംവിധാനം ചെയ്ത വാടാ ചെന്നൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് ധനുഷ് നായകനായി എത്തുന്നത്.

ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ ധനുഷും ആന്‍ഡ്രിയ ജെറമിയയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്ട് ഭാഗങ്ങളിലായി ചിത്രം ഒരുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതാണ്. രണ്ടാം ഭാഗത്തിന്റെ തിരക്കഥ ഇതിനോടകം തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്.
ഇതോടൊപ്പം കാക്കി സട്ടൈ എന്ന ചിത്രത്തിന്റെ സംവിധായകനായ ആര്‍ എസ് ദുരൈ സെന്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ധനുഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.വി ഐ പി സെക്കന്റ് എന്ന ചിത്രമാണ് റിലീസിനായി കാത്തിരിക്കുന്ന ധനുഷ് ചിത്രം.


Click it and Unblock the Notifications











