പരിയേറും പെരുമാള്‍ സംവിധായകന്റെ പുതിയ ചിത്രത്തില്‍ ധനുഷ്! സിനിമ ആരംഭിക്കുന്നു
തമിഴ് സൂപ്പര്‍ താരം ധനുഷിന്റെ പുതിയ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. ധനുഷിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ മാരി 2 തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. തുടര്‍ന്ന് കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
പരിയേറും പെരുമാള്‍ സംവിധായകന്‍ മാരി സെല്‍വരാജിന്റെ പുതിയ ചിത്രത്തില്‍ നായകനാകുന്നത് ധനുഷാണ്. സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. അടുത്തിടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ധനുഷിന്റെ അസുരന്റെ സെറ്റില്‍ സംവിധായകന്‍ എത്തിയിരുന്നു. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ധനുഷിന്റെ പുതിയ ചിത്രമായ അസുരന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായ ശേഷമായിരിക്കും മാരി സെല്‍വരാജ് ചിത്രം തുടങ്ങുക. കഴിഞ്ഞ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ട കോളിവുഡ് ചിത്രങ്ങളിലൊന്നാണ് പരിയേറും പെരുമാള്‍. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം പ്രദര്‍ശിപ്പിച്ച സിനിമ തിയ്യേറ്ററുകളിലും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മാരി സെല്‍വരാജ് ചിത്രത്തിനു പുറമെ ആര്‍എസ് ദുരൈ സെന്തില്‍കുമാര്‍, രാംകുമാര്‍, കാര്‍ത്തിക്ക് സുബ്ബരാജ് തുടങ്ങിയവരുടെ സിനിമകളും ധനുഷിന്റെതായി വരുന്നുണ്ട്.


Click it and Unblock the Notifications