ചിത്രീകരണം പൂര്‍ത്തിയാക്കി ധനുഷിന്റെ മാരി 2! സന്തോഷം പങ്കുവെച്ച് താരത്തിന്റെ ട്വീറ്റ്! കാണൂ
തമിഴ് സൂപ്പര്‍താരം ധനുഷിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് മാരി2. മാരിയുടെ ആദ്യ ഭാഗമൊരുക്കിയ ബാലാജി മോഹന്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്. മാരി 2വില്‍ സായി പല്ലവിയാണ് ധനുഷിന്റെ നായികയായി എത്തുന്നത്. സായി പല്ലവി ആദ്യമായി ധനുഷിനൊപ്പം ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാരി 2.
ചിത്രത്തില്‍ ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് സായി എത്തുന്നതെന്നാണ് അറിയുന്നത്. വണ്ടര്‍ബാര് ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിരര്‍മ്മിക്കുന്നത്. സായി പല്ലവിക്കു പുറമെ വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

റോബോ ശങ്കര്‍,കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൊവിനോ തോമസാണ് ചിത്രത്തില്‍ ധനുഷിന്റെ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ധനുഷ് തന്നെയായിരുന്നു ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിരുന്നത്. ചിത്രീകരണം പുര്‍ത്തിയാക്കിയ സിനിമ ഈ വര്‍ഷം അവസാനം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. യുവന്‍ ശങ്കര്‍രാജയാണ് മാരിയുടെ രണ്ടാം ഭാഗത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.


Click it and Unblock the Notifications











