ആറ് മാസത്തെ ഡേറ്റിം​ഗ്, ​ഗോസിപ്പുകൾക്ക് പിന്നാലെ 21 വയസിൽ വിവാഹം; പിരിഞ്ഞപ്പോൾ വന്ന ആരോപണം

മിക്കപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്ന താരങ്ങളാണ് നയൻതാരയും ധനുഷും. ഇരുവരും തമ്മിലുള്ള പ്രശ്നം തമിഴകത്ത് ചൂടേറിയ ചർച്ചയായിരിക്കുകയാണ്. വിഷയത്തിൽ ധനുഷിനെ പിന്തുണയ്ക്കുന്നവരും വിമർശിക്കുന്നവരും ഏറെയുണ്ട്. മൂന്ന് സെക്കന്റ് വീഡിയോക്ക് 10 കോടി രൂപ ആവശ്യപ്പെടുന്നത് ശരിയല്ലെന്ന വാദവും വരുന്നു. ഒന്നിന് പിറകെ ഒന്നായി ധനുഷിനെ തേടി വിവാ​ദങ്ങൾ വരികയാണ്. അടുത്തിടെയാണ് തമിഴ് സിനിമാ നിർമാതാക്കളുടെ സംഘടന നടനെ വിലക്കിയത്. അഡ്വാൻസ് വാങ്ങിയിട്ട് ഏറെക്കാലമായിട്ടും സിനിമകളുടെ ഷൂട്ടിം​ഗിന് എത്തുന്നില്ലെന്നായിരുന്നു പരാതി.

കുറച്ച് നാളുകൾക്കുള്ളിൽ തന്നെ ഈ വിലക്ക് പിൻവലിക്കുകയും ചെയ്തു. 150 കോടി രൂപ മുടക്കി പോയസ് ​ഗാർഡനിൽ ഒരു ബം​ഗ്ലാവ് നടൻ പണിതിട്ടുണ്ട്. നിർമാതാക്കളുടെ പരാതികൾക്കിടെ ഇതും ചർച്ചയായി. എന്നാൽ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി ധനുഷ് നൽകാറില്ല. ഓഡിയോ ലോഞ്ച് ഇവന്റുകളിൽ താൻ കടന്ന് വന്ന കഷ്‌ടപ്പാടുകളെക്കുറിച്ച് സംസാരിച്ച് വിവാദങ്ങൾക്ക് മറുപടി നൽകുന്നതാണ് ധനുഷിന്റെ രീതി.

Dhanush

ആരാധകർ ഇത് ഏറ്റെടുക്കുകയും ചെയ്യുന്നു. സിനിമാ ലോകത്ത് ധനുഷിന് ശത്രുക്കൾ ഏറെയാണ്. നടന്റെ വ്യക്തി ജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങൾ അടുത്ത കാലത്ത് വലിയ തോതിൽ തമിഴ് മാധ്യമങ്ങളും സോഷ്യൽ മീഡിയയും ചർച്ചയാക്കിയതാണ്. ഐശ്വര്യ രജിനികാന്തുമായുള്ള വിവാഹ മോചനമാണ് ഏറെ ചർച്ചയായത്. 2004 ലാണ് ഇവർ വിവാഹിതരായത്. രജിനികാന്തിന്റെ മകളാണ് ഐശ്വര്യ. അന്ന് രജിനികാന്താണ് തമിഴകത്തെ അവസാന വാക്ക്.

രജിനിയുടെ മരുമകൻ എന്ന പേര് ധനുഷിന് കരിയറിൽ ഏറെ ഉപകാരപ്പെട്ടെന്ന് തമിഴകത്ത് സംസാരം വന്നു. ധനുഷിന്റെ ആരാധ്യ പുരുഷനാണ് രജിനികാന്ത്. ആറ് മാസത്തെ ഡേറ്റിം​ഗിന് ശേഷമാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. അന്ന് 21 കാരനാണ് ധനുഷ്. ഐശ്വര്യയുടെ പ്രായം 23 ഉം. പെട്ടെന്നുള്ള വിവാഹത്തിന് കാരണം എന്തെന്ന് ഒരിക്കൽ ഐശ്വര്യ തുറന്ന് പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങളിൽ തന്നെക്കുറിച്ചും ധനുഷിനെക്കുറിച്ചും ​ഗോസിപ്പുകൾ വന്നു.

Dhanush

എന്റെ മാതാപിതാക്കൾ യാഥാസ്ഥിതികരാണ്. വിവാഹത്തിന് മുമ്പ് ഡേറ്റ് ചെയ്യുന്നതിനെ അവർ പിന്തുണച്ചില്ല. അതിനാൽ ആറ് മാസത്തിനുള്ളിൽ വിവാഹം നടന്നെന്ന് ഐശ്വര്യ രജിനികാന്ത് അന്ന് ചൂണ്ടിക്കാട്ടി. 2021 ൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ചു. രമ്യമായായിരുന്നു വേർപിരിയൽ. മക്കളുടെ കാര്യത്തിൽ രണ്ട് പേരും തുല്യ ഉത്തരവാദിത്വം കാണിക്കുന്നു. ഈ വിവാഹമോചനമുണ്ടാക്കിയ ചർച്ചകൾ ചെറുതല്ല.

അടുത്തിടെ ഒരു അഭിമുഖത്തിൽ വിവാദ ​ഗായിക സുചിത്ര ധനുഷിനെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. 2017 ലെ സുചി ലീക്ക്സിന് പിന്നിൽ ധനുഷും തന്റെ മുൻ ഭർത്താവ് കാർത്തിക് കുമാറും സംഘവുമാണെന്ന് സുചിത്ര ആരോപിച്ചു. നിയമപരമായി തന്നോട് ചെയ്ത തെറ്റിന് അവർക്ക് ശിക്ഷ ലഭിച്ചില്ല.

അത് ഞാൻ ദൈവത്തെ ഏൽപ്പിച്ചു. ദൈവം എനിക്കായി അവരോട് കണക്ക് ചോദിക്കുന്നുണ്ട്. ധനുഷിന്റെ കുടുംബം ഛിന്നഭിന്നമായി. ഇതിലും വലിയ കാര്യങ്ങൾ വരാനിരിക്കുന്നു. ഇതൊന്നും ഒന്നുമല്ല. ഞാൻ കരഞ്ഞ കരച്ചിൽ എനിക്കേ അറിയൂ. ആറ് മാസം വീട്ടിനടുത്തുള്ള ക്ഷേത്രത്തിന് മുന്നിലിരുന്ന് കരയുകയായിരുന്നു താനെന്നും സുചിത്ര അന്ന് പറഞ്ഞു.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X