അന്നവിടെ വന്ന പുരുഷൻമാരെല്ലാം സൂര്യയോട് പറഞ്ഞത്; ജ്യോതിക മാം വളരെ ഇമോഷണലായി; ദിവ്യദർശിനി
തമിഴകത്ത് നിരവധി താര ദമ്പതികളുണ്ടെങ്കിലും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ദമ്പതികളാണ് ജ്യോതികയും സൂര്യയും. അന്നും ഇന്നും ഇവർക്കുള്ള ജനപ്രീതിയിൽ കുറവില്ല. ഏഴ് സിനിമകളിലോളം സൂര്യ ജ്യോതികയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഒരുമിച്ച് സിനിമകൾ ചെയ്യവെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാൽ ബന്ധത്തെ സൂര്യയുടെ വീട്ടുകാർ എതിർത്തു. വീട്ടുകാരുടെ സമ്മതത്തിനായി കുറച്ച് വർഷങ്ങൾ ഇരുവരും കാത്തിരുന്നു.
കാത്തിരിപ്പിനൊടുവിൽ 2006 സെപ്റ്റംബർ മാസത്തിലാണ് സൂര്യയും ജ്യോതികയും വിവാഹം കഴിക്കുന്നത്. വിവാഹശേഷം അഭിനയ രംഗത്ത് നിന്നും മാറി നിൽക്കാൻ ജ്യോതിക തീരുമാനിച്ചു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് നടി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ഇന്ന് സിനിമാ രംഗത്ത് നടി വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ജ്യോതികയുടെ കരിയറിലെ വളർച്ചയ്ക്ക് പിന്തുണയുമായി സൂര്യയും ഒപ്പമുണ്ട്.

ജീവിതത്തിനും കരിയറിലും ജ്യോതികയും സൂര്യയും പരസ്പരം നൽകുന്ന പിന്തുണ ഏവരും എടുത്ത് പറയാറുണ്ട്. സൂര്യയെയും ജ്യോതികയെയും കുറിച്ച് തമിഴകത്തെ പ്രമുഖ അവതാരകയായ ദിവ്യദർശിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നു. ജ്യോതികയ്ക്കൊപ്പമുള്ള ഒരു ഫോട്ടോയുടെ ഓർമ്മ പങ്കുവെക്കുകയായിരുന്നു ദിവ്യദർശിനി.
സൈലന്റായി ജ്യോതിക മാമിനെ കണ്ട് ആസ്വദിക്കുന്ന ആളാണ് ഞാൻ. 48ാം പിറന്നാൾ ആഘോഷത്തിന് ഞങ്ങളെല്ലാം വരുമെന്ന് അവർക്ക് അറിയില്ലായിരുന്നു. സൂര്യ സർ അറേഞ്ച് ചെയ്ത സർപ്രെെസ് പാർട്ടിയായിരുന്നു. വളരെ നന്നായി അറേഞ്ച് ചെയ്തിരുന്നു. അവിടെ വന്ന എല്ലാ പുരുഷൻമാരും അന്ന് പറഞ്ഞത് സൂര്യ ഇങ്ങനെ ചെയ്തല്ലോ ഇനി ഞങ്ങളുടെ ഭാര്യമാരുടെ പിറന്നാൾ വരുമ്പോൾ ഇങ്ങനെ പാർട്ടി വെച്ചില്ലെന്ന് പറഞ്ഞ് പ്രശ്നമാകുമല്ലോ എന്നാണ്.

പാർട്ടി മുഴുവനും അറേഞ്ച് ചെയ്തത് സൂര്യ സാറാണ്. ജ്യോതിക മാം വളരെ ഇമോഷണലായി. എല്ലാവരും വളരെ നന്നായി ജ്യോതികയെക്കുറിച്ച് സംസാരിച്ചു. തന്നെ ഒരു സഹോദരിയെ പോലെയാണ് ജ്യോതിക സ്നേഹിക്കുന്നതെന്നും ദിവ്യദർശിനി പറഞ്ഞു. നയൻതാര, തൃഷ ഉൾപ്പെടെ തെന്നിന്ത്യയിലെ നിരവധി താരങ്ങളുമായി അടുത്ത സൗഹൃദമുള്ള അവതാരകയാണ് ദിവ്യദർശിനി. കോഫി വിത്ത് ഡിഡി എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ദിവ്യ ദർശിനി ജനപ്രീതി നേടുന്നത്.
ഇന്ന് തമിഴകത്തെ പ്രമുഖ അവാർഡ് നിശകളിൽ അവതാരകയെത്താറാണ് ദിവ്യദർശിനിയാണ്. അഭിനയത്തിലും ദിവ്യദർശിനി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ജയറാം നായകനായ ശുഭയാത്ര എന്ന സിനിമയിൽ ബാലതാരമായി സിനിമാ രംഗത്ത് ദിവ്യ അരങ്ങറ്റം കുറിച്ചു. 2003 ൽ നളദമയന്തി എന്ന സിനിമയിലൂടെ തമിഴകത്തേക്ക് കടന്നു. പിന്നീട് അവതരണ മേഖലയിലേക്ക് മാറി. ഡിഡി എന്ന ചുരുക്കപ്പേരിലാണ് ദിവ്യ ദർശിനി ഇന്ന് തമിഴകത്ത് അറിയപ്പെടുന്നത്.
സിനിമാ താരത്തെ പോലെ തന്നെ ഡിഡിയുടെ വ്യക്തിജീവിതം ജനശ്രദ്ധ നേടിയിട്ടുണ്ട്. സംവിധായകൻ ശ്രീകാന്ത് രവിചന്ദ്രനെയാണ് ഡിഡി വിവാഹം ചെയ്തത്. ആറ് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കുള്ളിൽ ഇരുവർക്കും ഇടയിൽ പ്രശ്നങ്ങളായി. 2017 ൽ ഇരുവരും വേർപിരിയുകയും ചെയ്തു.
വിവാഹമോചനത്തെക്കുറിച്ച് ദിവ്യദർശിനി സംസാരിക്കുകയുണ്ടായി. വിവാഹമോചനം ഒന്നിന്റെയും തുടക്കമോ ഒടുക്കമോ അല്ല. ജീവിതത്തിലെ വലിയ നേട്ടവും അല്ല. ഒരുമിച്ച് ജീവിക്കാൻ പറ്റാത്തവർക്ക് ബന്ധം വേണ്ടെന്ന് വെക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ദിവ്യദർശിനി അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications