»   » ശരിക്ക് കണ്ടോളൂ, ഈ താരപുത്രനാകും അടുത്ത സൂപ്പര്‍സ്റ്റാര്‍, എന്നാ ഗ്ലാമറാ.. അച്ഛനെ കടത്തി വെട്ടുമോ..?

ശരിക്ക് കണ്ടോളൂ, ഈ താരപുത്രനാകും അടുത്ത സൂപ്പര്‍സ്റ്റാര്‍, എന്നാ ഗ്ലാമറാ.. അച്ഛനെ കടത്തി വെട്ടുമോ..?

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ താരങ്ങള്‍ക്ക് കിട്ടുന്ന അതേ സ്വീകരണം പലപ്പോഴും അവരുടെ ഭാര്യയ്ക്കും മക്കള്‍ക്കും കിട്ടാറുണ്ട്. തങ്ങളുടെ താരപ്പൊലിമ മക്കളുടെ സ്വാതന്ത്രത്തെ ബാധിയ്ക്കരുത് എന്ന് കരുതുന്ന താരങ്ങള്‍ പലപ്പോഴും മക്കളെ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് മാറ്റി നിര്‍ത്തും. അതൊക്കെ പുഷ്പം പോലെ മറികടന്ന് പാപ്പരാസികള്‍ ഫോട്ടോ പുറത്ത് കൊണ്ടുവന്നിരിയ്ക്കും.

ഗൗതം മേനോനുമായി ഉടക്കിപ്പിരിഞ്ഞു, വിക്രം ധ്രുവനച്ചിത്തിരം ഉപേക്ഷിച്ചു, കേട്ടത് സത്യമോ.. ?

ക്യാമറയ്ക്ക് മുന്നില്‍ അങ്ങനെ അധികമൊന്നും പ്രത്യക്ഷപ്പെട്ടാത്തവരാണ് തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രമിന്റെ ഭാര്യയും മക്കളും. ഇപ്പോഴിതാ വിക്രമിന്റെ മകന്‍ ധ്രുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിക്രമിനെക്കാള്‍ സുന്ദരനാണോ ധ്രുവ്.. ചിത്രങ്ങള്‍ കാണൂ...

അച്ഛനൊപ്പം ധ്രുവ്

ഇതാ അച്ഛനൊപ്പം ധ്രുവിന്റെ ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിക്രമിനെ പിന്നിലിരുത്തി ധ്രുവ് പകര്‍ത്തിയ സെല്‍ഫി ചിത്രം. അച്ഛനെ പോലെ മകനും സുന്ദരനാണെന്ന തരത്തിലുള്ള കമന്റോടെയാണ് ഫോട്ടോ വൈറലാകുന്നത്.

സുന്ദരനല്ലേ...

എന്നാ ഒരു ഗ്ലാമറാ എന്ന് നോക്കിയേ.. ഒരു സിനിമയില്‍ പോലും അഭിനയിക്കാതെ തന്നെ ധ്രുവ് വിക്രമിന് തമിഴകത്ത് ഒത്തിരി ആരാധകരുണ്ട് എന്നത് ഏറെ കൗതുകകരമാണ്. ധ്രുവിന്റെ ഫോട്ടോകള്‍ മാത്രം കണ്ടിട്ടാണ് ഈ ആരാധകരത്രെയും ഉണ്ടായത്.

സിനിമയിലേക്ക് വരുന്നോ?

ധ്രുവ് സിനിമയിലേക്ക് വരുന്നതായ വാര്‍ത്തകള്‍ ഏറെ നാളായി പ്രചരിയ്ക്കുന്നു. മണിരത്‌നം ചിത്രത്തിലൂടെ ധ്രുവ് എത്തുന്നു എന്നായിരുന്നു ഒടുവില്‍ വന്ന വാര്‍ത്ത. എന്നാല്‍ അത് വെറും കിംവദന്തിയായി തന്നെ അവസാനിച്ചു. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്രുവ് അഭിനയിക്കും എന്ന വാര്‍ത്തകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.

ഹ്രസ്വ ചിത്രമൊരുക്കി!

അതേ സമയം ധ്രുവ് ഇതിനോടകം ഒരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്ത് ശ്രദ്ധ നേടിയിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള പീഡനത്തെ കുറിച്ച് പറയുന്ന 'ഗുഡ് നൈറ്റ് ചാര്‍ലി' എന്ന ചിത്രത്തിന് യൂട്യൂബില്‍ മികച്ച സ്വീകരണം ലഭിച്ചു.

English summary
Dhruv, son of actor Vikram photo goes viral on social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam