താരപുത്രന് നായികയായി ബോളിവുഡ് സുന്ദരി! ധ്രുവ് വിക്രമിനെ പ്രണയിക്കാന്‍ ബനിത സന്ധു! കാണൂ!

Recommended Video

ബാലയുടെ വർമ്മ അല്ല ഇനി പുതിയ സംവിധായകനും നായികയും | Filmibeat Malayalam

താരപുത്രന്‍മാരും താരപുത്രികളുമെല്ലാം അരങ്ങുതകര്‍ക്കുന്ന സമയമാണിത്. വിക്രമിന് പിന്നാലെ മകന്‍ ധ്രുവും സിനിമയിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നുവെങ്കിലും വര്‍മയിലൂടെയാണ് അത് യാഥാര്‍ത്ഥ്യമാവുന്നത്. പ്രണയദിനത്തില്‍ തന്നെ സിനിമയെത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതിനിടയിലാണ് സംവിധായകനെ മാറ്റിയെന്നും സിനിമ മുഴുവനും മാറ്റി ചിത്രീകരിക്കുകയാണെന്നും അണിയറപ്രവര്‍ത്തകരും താരങ്ങളുമുള്‍പ്പടെയുള്ളവര്‍ മാറുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. തെലുങ്കിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അര്‍ജുന്‍ റെഡ്ഡിയുടെ തണഇവ് പതിപ്പുമായാണ് താരപുത്രനെത്തുന്നത്.

dhruv

സിനിമയില്‍ നിന്നും താന്‍ പിന്‍മാറിയെന്നും ധ്രുവിനെ ഓര്‍ത്താണ് അധികം പ്രതികരിക്കാതിരുന്നതെന്നും വ്യക്തമാക്കി ബാല എത്തിയിരുന്നു. ധ്രുവിന് നായികയായി ബോളിവുഡ് സുന്ദരി എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഒക്‌റ്റോബറിലൂടെ ശ്രദ്ധിക്കപ്പെട്ട ബനിത സന്ധുവാണ് താരപുത്രന്റെ നായികയായി എത്തുന്നത്. ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് വാര്‍ത്ത പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ ട്വീറ്റ് വൈറലായി മാറിയിട്ടുണ്ട്. പുനര്‍നിര്‍മ്മിക്കുന്ന സിനിമ ജൂണില്‍ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

റിലീസിന് ദിവസങ്ങള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു വര്‍മ്മ വീണ്ടും ചിത്രീകരിക്കുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. ഫൈനല്‍ കോപ്പിയില്‍ തൃപ്തരല്ലെന്നും ധ്രുവിനെ നിലനിര്‍ത്തി സിനിമ വീണ്ടും ഒരുക്കുമെന്നുമായിരുന്നു അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. വരുംദിനങ്ങളില്‍ താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുമെന്നും അവര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ, നായികയായെത്തുന്ന ബോളിവുഡ് താരത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. തരണ്‍ ആദര്‍ശിന്റെ ട്വീറ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X