വിക്രമിന്റേതല്ലേ മകന്‍.. ഇതല്ല ഇതിനപ്പുറവും കാണാം.. ധ്രുവിന്റെ ഫോട്ടോ വൈറലാകുന്നു
ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമും സിനിമാ ലോകത്തേക്ക് കടക്കുകയാണ്. ദേശീയ പുരസ്‌കാര ജേതാവായ ബാല സംവിധാനം ചെയ്യുന്ന വര്‍മാ എന്ന ചിത്രത്തിലൂടെയാണ് ധ്രുവിന്റെ അരങ്ങേറ്റം. ചിത്രത്തെ സംബന്ധിച്ച് കാര്യങ്ങളോരോന്നും ഇതിനോടകം ആരാധകരിലെത്തിക്കഴിഞ്ഞു.
ഇപ്പോഴിതാ ധ്രുവിന്റെ ഒരു ഫോട്ടോ വൈറലാകുന്നു. ഇന്‍സ്റ്റഗ്രാമില്‍ താരപുത്രന്‍ പോസ്റ്റ് ചെയ്ത ഈ ചിത്രത്തെ വിക്രമുമായി താരതമ്യപ്പെടുത്തുകയാണ് ആരാധകര്‍. ജിം ബോഡിയോടെ ധ്രുവ് ഇരിക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയാണ് വൈറലാകുന്നത്.

അച്ഛന്റേയല്ലേ മകന്‍ ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാം എന്ന് ഫോട്ടോയ്ക്ക് ആരാധകര്‍ കമന്റ് ചെയ്യുന്നു. വിക്രമിനെ പോലെ തന്നെയുണ്ട്, ഇരുമുഖന്‍ എന്ന ചിത്രത്തിലെ വിക്രമിന്റെ ലുക്ക് പോലെ തന്നെയുണ്ട്.. എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
വര്‍മാ എന്ന ചിത്രത്തെ കുറിച്ച് പറയുമ്പോള്‍, നവാഗതയായ മേഘയാണ് ചിത്രത്തില്‍ ധ്രുവിന്റെ നായിക. ഈശ്വരി റാവു, റൈസ വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. അര്‍ജ്ജുന്‍ റെഡ്ഡി എന്ന തെലുങ്ക് ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രത്തിന്റെ റീമേക്കാണ് വര്‍മാ


Click it and Unblock the Notifications