ഹൃദയാഘാതമല്ല, നെഞ്ചില്‍ അസ്വസ്ഥത മാത്രം; കിംവദന്തികളില്‍ വേദനയെന്ന് മകന്‍ ധ്രുവ് വിക്രം

തമിഴകത്തിന്റെ സൂപ്പര്‍ താരം ചിയാന്‍ വിക്രത്തെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി വാര്‍ത്തകളാണ് പ്രചരിച്ചത്. താരത്തിന് ഹൃദയാഘാതമാണ് സംഭവിച്ചത് എന്നായിരുന്നു വാര്‍ത്താമാധ്യമങ്ങളില്‍ ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. നെഞ്ചുവേദനയെത്തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയാക്കായി എത്തിയത്.

അതേസമയം പ്രചരിച്ച വാര്‍ത്തകളില്‍ വ്യക്തത വരുത്തി വിക്രത്തിന്റെ മകന്‍ ചിയാന്‍ വിക്രം രംഗത്തെത്തി. അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചിട്ടില്ലെന്നും നെഞ്ചില്‍ ചെറിയ അസ്വസ്ഥതകള്‍ തോന്നിയതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ധ്രുവ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വ്യക്തമാക്കുന്നു.

ധ്രുവ് പറയുന്നു

'പ്രിയ ആരാധകരോടും അഭ്യുദയകാംക്ഷികളോടും, അപ്പയ്ക്ക് നെഞ്ചില്‍ ചെറിയ അസ്വസ്ഥതയുണ്ടായിരുന്നു. അതിനായുള്ള ചികിത്സയിലാണ്. അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിട്ടില്ല. റിപ്പോര്‍ട്ടുകള്‍ തെറ്റായി വന്നതാണ്. ഇതുമായി ബന്ധപ്പെട്ട കിംവദന്തികള്‍ കേള്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് വേദനയുണ്ട്.

അദ്ദേഹത്തിനും കുടുംബത്തിനും ഈ സമയം നല്‍കേണ്ട സ്വകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം ഇപ്പോള്‍ ആരോഗ്യവാനാണ്, മിക്കവാറും അടുത്ത ദിവസം തന്നെ ആശുപത്രി വിടും. പ്രചരിക്കുന്ന കിംവദന്തികള്‍ ഇതോടെ നിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.' ധ്രുവ് വിക്രം കുറിയ്ക്കുന്നു.

കുഴപ്പങ്ങളില്ല

ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന നടന്‍ വിക്രം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുള്ളതായി തമിഴ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്നാണ് അറിയുന്നത്.

അതേസമയം വിക്രത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ നിരവധി പേര്‍ അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിയ്ക്കുകയാണ്.

പുതിയ ചിത്രത്തിന്റെ ടീസര്‍ ഇന്ന്

പുതിയ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ടീസര്‍ ലോഞ്ച് ഇന്ന് വൈകുന്നേരം ആറ് മണിക്ക് ചെന്നൈയില്‍ വെച്ച് നടക്കാനിരിക്കെയാണ് ഈ സംഭവം. മണിരത്‌നം സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡചിത്രത്തിന്റെ ഒന്നാം ഭാഗത്തില്‍ വിക്രമും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

വിക്രത്തിന്റെ അസാന്നിധ്യത്തിലും ടീസര്‍ ലോഞ്ച് നടക്കുമെന്നാണ് സൂചന. ഐശ്വര്യ റായ് ബച്ചന്‍, കാര്‍ത്തി, ജയം രവി, ശരത് കുമാര്‍, തൃഷ എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തിന്റെ റിലീസ് സെപ്റ്റംബര്‍ 30-നാണ്.

Recommended Video

Dilsha Lifestyle | സൗന്ദര്യത്തിന്റെ രഹസ്യം പ്ലാസ്റ്റിക് സർജറിയോ ? രഹസ്യം ദിലു പറയുന്നു | *Interview
പുതിയ ചിത്രങ്ങള്‍

പൊന്നിയിന്‍ സെല്‍വനെ കൂടാതെ നിരവധി ചിത്രങ്ങള്‍ വിക്രത്തിന്റേതായ ഇനി വരാനുണ്ട്. ഇമൈക്ക നൊടികള്‍ സംവിധാനം ചെയ്ത അജയ് ജ്ഞാനമുത്തുവിന്റെ പുതിയ ചിത്രം കോബ്ര വരുന്ന ഓഗസ്റ്റ് 11-നാണ് തീയറ്റര്‍ റിലീസിനായി തയ്യാറെടുക്കുന്നത്.

പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിലും വിക്രമാണ് നായകന്‍. മകന്‍ ധ്രുവ് വിക്രം നായകനായി അഭിനയിച്ച മഹാനിലാണ് ഒടുവില്‍ വിക്രം വേഷമിട്ടത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലൂടെയാണ് പുറത്തിറങ്ങിയത്.

2019-ല്‍ റിലീസ് ചെയ്ത കദരം കൊണ്ടാന്‍ ആണ് വിക്രത്തിന്റേതായി ഒടുവില്‍ തീയറ്ററുകളിലെത്തിയ ചിത്രം. അതേവര്‍ഷം മകന്‍ ധ്രുവ് നായകനായ ആദിത്യ വര്‍മ്മയില്‍ ഒരു ഗാനരംഗത്തില്‍ അതിഥിതാരമായി വന്നുപോവുകയും ചെയ്തിരുന്നു.

More from Filmibeat

Read more about: chiyaan vikram tamil cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X