ധ്രുവിന്റെ ആദ്യ സിനിമയുടെ പ്രതിഫലം മുഴുവനും കേരളത്തിന്! താരപുത്രന്‍ ശരിക്കും ഞെട്ടിച്ചു!

താരങ്ങള്‍ക്ക് പിന്നാലെ മക്കളും സിനിമയില്‍ അരങ്ങേറാറുണ്ട്. താരപുത്രന്‍മാരും താരപുത്രികളും അരങ്ങുതകര്‍ക്കുന്ന സമയം കൂടിയാണിത്. ഭാഷാഭേദമില്ലാതെ എല്ലായിടത്തും ഇത്തരത്തിലുള്ള സിനിമാപ്രവേശം നടക്കുന്നുണ്ട്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന സിനിമാപ്രവേശമാണ് ധ്രുവ് വിക്രമിന്റേത്. മലയാളത്തില്‍ തുടക്കം കുറിച്ച് പിന്നീട് തമിഴകത്തിന്റെ എല്ലാമെല്ലാമായി മാറിയ താരമാണ് വിക്രം. അദ്ദേഹത്തിന് പിന്നാലെ മകനും സിനിമയിലേക്കെത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. സിനിമാലോകം ഒന്നടങ്കം ഏറ്റെടുത്ത തെലുങ്ക് ചിത്രമായ അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പിലാണ് ധ്രുവ് അഭിനയിച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. ധ്രുവിന്റെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 23നാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ടീസര്‍ വൈറായി മാറിയത്.

വിക്രമും അണിയറപ്രവര്‍ത്തകരുമുള്‍പ്പടെയുള്ളവരടക്കം നിരവധി പേരാണ് സിനിമയുടെ ടീസര്‍ ലോഞ്ചില്‍ പങ്കെടുത്തത്. ചടങ്ങിനിടയിലായിരുന്നു ധ്രുവിന്റെ പിറന്നാള്‍ ആഘോഷിച്ചത്. കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയുടെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ പരിഹാസവും വിമര്‍ശനവുമൊക്കെയായി ട്രോളര്‍മാരും സജീവമായി രംഗത്തെത്തിയിരുന്നു. വിജയ് ദേവരക്കൊണ്ടയെ വെല്ലാന്‍ ധ്രുവിനെ കഴിഞ്ഞില്ലെന്നായിരുന്നു പലരും പറഞ്ഞത്. വ്യത്യസ്തമായ ഗെറ്റപ്പുകളുമായാണ് താരപുത്രന്‍ വര്‍മ്മയിലെത്തുന്നത്. ബാല സംവിധാനം ചെയ്ത ചിത്രത്തില്‍ മേഘ ചൗധരിയാണ് നായികയായി എത്തുന്നത്.

Dhruv Vikram

ആദ്യ സിനിമയുടെ പ്രതിഫലം കേരളത്തിന് നല്‍കിയിരിക്കുകയാണ് ധ്രുവ്. അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ നിന്നും കരകയറാനുള്ള സ്രമത്തിലാണ് കേരളക്കര. കേരളത്തെ സഹായിക്കാനായി സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. വിക്രമിന്റെ സഹായത്തിന് പിന്നാലെയായാണ് ധ്രുവും തന്റെ സിനിമയുടെ മുഴുവന്‍ പ്രതിഫലവും മുഖ്യമന്ത്രിക്ക് കൈമാറിയത്. താരുത്രന്‍ നേരിട്ടെത്തിയാണ് തുക കൈമാറിയത്. വിമര്‍ശിച്ചവര്‍ പോലും താരപുത്രന്റെ തീരുമാനത്തിന് കൈയ്യടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X