വിക്രമിന്റെ ഭാഗ്യനായികയാണ് ധ്രുവിന്റെ പ്രിയപ്പെട്ട അഭിനേത്രി! ആരാണ് ആ നായികയെന്നറിയുമോ? കാണൂ!

ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും മാത്രമല്ല മറ്റ് ചില താരപുത്രന്‍മാരും തുടക്കം കുറിച്ചിട്ടുണ്ട്. തെന്നിന്ത്യയാകെ കാത്തിരിക്കുന്ന തരത്തിലുള്ളൊരു അരങ്ങേറ്റമാണ് പ്രണയദിനത്തില്‍ അരങ്ങേറുന്നത്. വിക്രമിന്റെ മകനായ ധ്രുവ് നായകനായെത്തുന്ന വര്‍മ ഫെബ്രുവരി 14നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. സിനിമയുടെ ടീസറും പോസ്റ്ററുകളും ഇതിനോടകം തന്നെ തരംഗമായി മാറിയിരുന്നു. വിക്രമിന് ലഭിക്കുന്ന അത് പിന്തുണയും സ്വീകാര്യതയുമാണ് താരപുത്രനും ലഭിക്കുന്നത്. മകന് സിനിമയില്‍ താല്‍പര്യമുണ്ടെന്നും എന്നായിരിക്കും അത് സംഭവിക്കുകയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു നേരത്തെ വിക്രം പറഞ്ഞത്. നാളുകള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചാണ് വര്‍മയ്ക്കുറിച്ചുള്ള പ്രഖ്യാപനമെത്തിയത്.

മലയാളത്തില്‍ തുടക്കം കുറിച്ച് പിന്നീട് തമിഴകത്തിന്റെ എല്ലാമെല്ലാമായി മാറുകയായിരുന്നു ഈ താരം. വിക്രമിന് പിന്നാലെ ധ്രുവും സിനിമയില്‍ തുടക്കം കുറിക്കുകയാണിപ്പോള്‍. സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രമായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പുമായാണ് താരപുത്രനെത്തുന്നത്. ധ്രുവിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു സിനിമയുടെ ടീസര്‍ പുറത്തുവിട്ടത്. ടീസര്‍ ലോഞ്ചിനിടയിലെ ചിത്രങ്ങളും വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മേഘ ചൗധരിയാണ് നായികയായി എത്തുന്നത്. തന്റെ പ്രിയപ്പെട്ട നായികയാരാണെന്ന് വ്യക്തമാക്കി ഇപ്പോള്‍ ധ്രുവ് രംഗത്തെത്തിയിട്ടുണ്ട്.

ധ്രുവിന്റെ പ്രിയനായിക

ധ്രുവിന്റെ പ്രിയനായിക

പിതാവിന് വഴിയേ ധ്രുവും സിനിമയിലേക്കെത്തുകയാണ്. കുട്ടിക്കാലം മുതലേ തന്നെ സെറ്റുകളില്‍ പോവാനും താരങ്ങളെക്കാണാനുമൊക്കെയുള്ള അവസരം ഈ താരപുത്രന് ലഭിച്ചിരുന്നു. സിനിമാതാല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ പഠനത്തിന് കൂടി പ്രാധാന്യം നല്‍കുന്നതിനെക്കുറിച്ചായിരുന്നു കുടുംബം നിര്‍ദേശിച്ചത്. പഠനം പൂര്‍ത്തിയാക്കിയാണ് ധ്രുവ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. മുന്‍നിര സംവിധായകരും താരങ്ങളുമെല്ലാം ഈ താരപുത്രന്റെ അരങ്ങേറ്റ ചിത്രത്തിനായി കാത്തിരിക്കുകയാണ്. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലാണ് ധ്രുവ് തന്റെ ഇഷ്ടനായിക ആരാണെന്ന് വെളിപ്പെടുത്തിയത്.

വിക്രമിന്റെ ഭാഗ്യതാരം

വിക്രമിന്റെ ഭാഗ്യതാരം

വിക്രമിന്റെ ഭാഗ്യനായികമാരിലൊരാളായ തൃഷയോടാണ് തനിക്ക് ഇഷ്ടമെന്നാണ് ധ്രുവ് പറഞ്ഞത്. ധ്രുവിന് മാത്രമല്ല തെന്നിന്ത്യന്‍ സിനിമാലോകത്തിന് തന്നെ ഇവരുടെ കെമിസ്ട്രിയും വരവും ഏറെയിഷ്ടമാണ്. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്്. വ്യത്യസ്തമായ ശൈലിയുമായി മുന്നേറു്ന്ന അഭിനേത്രികളിലൊരാളാണ് ത്രിഷ. ഏത് തരത്തിലുള്ള കഥാപാത്രവും ഈ താരത്തില്‍ സുരക്ഷിതമാണെന്ന് സംവിധായകരും വ്യക്തമാക്കിയിരുന്നു.

പ്രിവ്യൂ ഷോയ്ക്കിടയില്‍ കണ്ടു

പ്രിവ്യൂ ഷോയ്ക്കിടയില്‍ കണ്ടു

മുന്‍പൊരിക്കല്‍ ഒരു പ്രിവ്യൂ ഷോയ്ക്കിടയില്‍ ത്രിഷയെ കണ്ടിരുന്നു. എന്നാല്‍ അന്നൊന്നും ത്രിഷയോട് സംസാരിച്ചിരുന്നില്ല. വിക്രമിനൊപ്പമായിരുന്നു ധ്രുവ് പ്രിവ്യൂ കാണാനായി എത്തിയത്. സിനിമ പകുതിയായപ്പോഴേക്കും ധ്രുവ് ഉറക്കം പിടിച്ചിരുന്നു. ധ്രുവിന്റെ കവിളിലൊരു നുള്ളും നല്‍കി പുഞ്ചിരിയോടെ യാത്ര പറഞ്ഞ് പോവുകയായിരുന്നു അന്ന് ത്രിഷയെന്നും താരപുത്രന്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് താരപുത്രന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വര്‍മ്മയിലൂടെ അരങ്ങേറ്റം

വര്‍മ്മയിലൂടെ അരങ്ങേറ്റം

വിജയ് ദേവരക്കൊണ്ടയുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്കുമായാണ് താരപുത്രനെത്തുന്നത്. ഇത്തവണത്തെ പ്രണയദിനത്തില്‍ ആരാധകര്‍ക്ക് തന്റെ സമ്മാനം വര്‍മ്മയുടെ റിലീസാണെന്നും ധ്രുവ് പറഞ്ഞിരുന്നു. വിജയ് യുടെ ഏഴയലത്ത് പോലുമെത്താന്‍ ധ്രുവിന് കഴിഞ്ഞില്ലെന്നുള്ള വിമര്‍ശനം ഇതിനിടയില്‍ത്തന്നെ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ നവാഗതനെന്ന നിലയില്‍ ശക്തമായപിന്തുണ നല്‍കണമെന്നഭ്യര്‍ത്ഥിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു.

പ്രതിഫലം കേരളത്തിന്

പ്രതിഫലം കേരളത്തിന്

അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് കേരളം ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ സഹായിക്കാനായി സിനിമാലോകവും മുന്നിട്ടിറങ്ങിയിരുന്നു. തങ്ങളാല്‍ക്കഴിയാവുന്ന സഹായങ്ങളുമായാണ് താരങ്ങളെത്തിയത്. നേരിട്ട് ക്യാംപുകളിലേക്കെത്തിയവരും മുഖ്യമന്ത്രിയെ സഹായം ഏല്‍പ്പിച്ചവരുമൊക്കെ നിരവധിയാണ്. ആദ്യ സിനിമയായ വര്‍മയുടെ പ്രതിഫലം കേരളത്തിന് സംഭാവനയായി നല്‍കാനായിരുന്നു ധ്രുവ് തീരുമാനിച്ചത്. താരപുത്രന്‍ നേരിട്ടെത്തിയാണ് ധനസഹായം കൈമാറിയത്. വിക്രമിനെപ്പോലെ തന്നെ നിലപാടുകളിലും വ്യത്യസ്തനാണ് താനെന്ന് താരപുത്രന്‍ തെളിയിക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X