ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രം ആദിത്യ വര്‍മ്മയുടെ കിടിലന്‍ ടീസര്‍! വീഡിയോ വൈറല്‍! കാണൂ
ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് നായകനാകുന്ന അരങ്ങേറ്റ ചിത്രമാണ് ആദിത്യ വര്‍മ്മ. അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പായ ചിത്രം റീഷൂട്ട് ചെയ്തുകൊണ്ടാണ് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍ തരംഗമായി മാറിയിരുന്നു. തെലുങ്ക് പതിപ്പിനോട് നീതി പുലര്‍ത്തുന്ന രംഗങ്ങള്‍ ടീസറില്‍ കാണാം. അര്‍ജുന്‍ റെഡ്ഡി സംവിധായകന്‍ സുധി വാങ്കയുടെ അസോസിയേറ്റായ ഗിരിസായ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
നേരത്തെ സംവിധായകന്‍ ബാലയെ നിര്‍മ്മാതാക്കള്‍ മാറ്റിയതിനെ തുടര്‍ന്നായിരുന്നു ഗിരിസായ ചിത്രത്തിലേക്ക് എത്തിയിരുന്നത്. ബനിത സന്ധുവും പ്രിയ ആനന്ദുമാണ് ആദിത്യ വര്‍മ്മയില്‍ നായികമാരായി എത്തുന്നത്. രവി കെ ചന്ദ്രന്‍ സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. രധനാണ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്.

ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. നേരത്തെ ബാല സംവിധാനം ചെയ്ത ചിത്രം പൂര്‍ത്തിയായിരുന്നെങ്കിലും നിര്‍മ്മാതാക്കളായ ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന് തൃപ്തി വരാത്തതിനാല്‍ സംവിധായകനെ മാറ്റി റീ ഷൂട്ട് ചെയ്യുകയായിരുന്നു.


Click it and Unblock the Notifications











