മദ്യലഹരിയില്‍ കാറോടിച്ച് താരപുത്രന്‍? ധ്രുവ് വിക്രമിന്റെ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്!
സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നൊരു സിനിമാപ്രവേശമുണ്ട് തമിഴകത്ത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ വിക്രമിന്റെ മകന്‍ ധ്രുവിന്റെ സിനിമാപ്രവേശം. അച്ഛന് പിന്നാലെ മകനും സിനിമയിലേക്കെത്തുകയാണെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും അടുത്തിടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്. വിക്രമിന്റെ ചെറുപ്പത്തെ അനുസ്മരിക്കുന്ന ലുക്കിലുള്ള ധ്രുവിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമാപ്രവേശത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി കാത്തിരിക്കുന്നതിനിടയിലാണ് അത്ര ശുഭകരമല്ലാത്തൊരു വാര്‍ത്ത ആരാധകരെത്തേടിയെത്തിയിട്ടുള്ളത്. താരപുത്രന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടുവെന്നും മൂന്ന് പേര്‍ക്ക് പരിക്കേറ്റുവെന്നുമുള്ള വിവരമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.
ബാല സംവിധാനം ചെയ്യുന്ന വര്‍മയിലൂടെ സിനിമയില്‍ തുടക്കം കുറിക്കുകയാണ് ധ്രുവ്. മകന് പറ്റിയ നായികയെത്തേടി നേരത്തെ വിക്രം എത്തിയിരുന്നു. ചെന്നൈയിലെ തേനാംപേട്ടില്‍ വെച്ചാണ് താരപുത്രന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. താരപുത്രന്‍ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്.

ചെന്നൈ പോലീസ് കമ്മീഷണറുടെ വീടിന് മുന്നില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് താരത്തിന്റെ കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഓട്ടോയുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. താരപുത്രനെക്കുറിച്ച് പുറത്തുവന്ന പുതിയ വാര്‍ത്തയില്‍ സിനിമാപ്രേമികളും ഞെട്ടിയിട്ടുണ്ട്.


Click it and Unblock the Notifications











