ധ്രുവിനെ ഞെട്ടിച്ച് വിക്രമും സംഘവും! പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ് കിടുക്കിയെന്ന് ആരാധകരും! കാണൂ!
നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ മറ്റൊരു താരപുത്രന്‍ കൂടി സിനിമയില്‍ അരങ്ങേറുകയാണ്. പ്രഖ്യാപനം മുതല്‍ത്തന്ന വാര്‍ത്തകളില്‍ ഇടംപിടിച്ച സിനിമയുമായാണ് ധ്രുവ് വിക്രം എത്തുന്നത്. തെലുങ്കിലെ നൂറ് കോടി ചിത്രമായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കുമായാണ് ഈ താരപുത്രനെത്തുന്നത്. വര്‍മ്മയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ബാലയാണ്. ഇടയ്ക്ക് അപകടവും അപവാദവുമൊക്കെയായാണ് ധ്രൂവ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. എന്നാല്‍ പ്രചരിച്ചതിന് പിന്നിലെ വാസ്തവം വെളിപ്പെടുത്തി താരപിതാവുള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ധ്രുവിന്റെ പിറന്നാളായിരുന്നു ഞായറാഴ്ച. പിറന്നാളിനോടനുബന്ധിച്ചാണ് വര്‍മ്മയുടെ ടീസര്‍ പുറത്തുവിട്ടത്.
സ്വന്തം സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാണെങ്കിലും മകന് പൂര്‍ണ്ണ പിന്തുണ നല്‍കാനായി വിക്രം നേരിട്ടെത്തിയിരുന്നു. സിനിമയുടെ ടീസര്‍ ലോഞ്ചിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മുന്‍നിര സംവിധായകരും താരങ്ങളുമൊക്കെ ഈ താരപുത്രനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. മകന്റെ സിനിമാതുടക്കത്തിനെക്കുറിച്ച് വിക്രമും ചടങ്ങില്‍ വാചാലമായിരുന്നു. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇത്തവണ ധ്രുവ് പിറന്നാളാഘോഷിച്ചത്.

റീമേക്ക് ചിത്രമായതിനാല്‍ത്തന്നെ കഥാപാത്രത്തിനോട് നീതി പുലര്‍ത്താന്‍ കഴിയുമോയെന്ന വലിയ വെല്ലുവിളിയാണ് ഈ താരപുത്രന് മുന്നിലുണ്ടായിരുന്നത്. ടീസര്‍ പുറത്തുവന്ന് മണിക്കൂറുകള്‍ കഴിയുന്നതിനിടയില്‍ത്തന്നെ ട്രോളര്‍മാരും സജീവമായി രംഗത്തെത്തിയിരുന്നു. വിജയ് ദേവരക്കൊണ്ടയുടെ ഏഴയലത്ത് പോലുമെത്താന്‍ ധ്രുവിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ മറ്റ് ചിലരാവട്ടെ തുടക്കക്കാരനെന്ന നിലയില്‍ ധ്രുവില്‍ പ്രതീക്ഷയുണ്ടെന്നാണ് പറഞ്ഞത്. മേഘ ചൗദരിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കമിഴിന് പുറമെ മലയാളത്തിലും ഹിന്ദിയിലുമായും അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്ക് എത്തുന്നുണ്ട്.


Click it and Unblock the Notifications











