»   » അടുത്ത സൂപ്പര്‍ സ്റ്റാര്‍ തന്നെ, അച്ഛനെ കടത്തിവെട്ടാന്‍ ധ്രുവ് വിക്രം, ഡബ്സ്മാഷ് വീഡിയോ വൈറല്‍, കാണൂ

അടുത്ത സൂപ്പര്‍ സ്റ്റാര്‍ തന്നെ, അച്ഛനെ കടത്തിവെട്ടാന്‍ ധ്രുവ് വിക്രം, ഡബ്സ്മാഷ് വീഡിയോ വൈറല്‍, കാണൂ

Posted By: Nihara
Subscribe to Filmibeat Malayalam

ധ്രുവ് വിക്രമിന്റെ ഡബസ്മാഷ് വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നു, വിഡിയോ കാണൂ !!
താരങ്ങളുടെ പാത പിന്തുടര്‍ന്ന് അടുത്ത തലമുറയും സിനിമയിലെത്തുന്നത് സ്വാഭാവികമാണ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഇക്കാര്യത്തില്‍ വല്യ മാറ്റമില്ല. വിക്രമിന്റെ മകന്‍ ധ്രിവിന്റെ സിനിമാ അരങ്ങേറ്റത്തിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സിനിമയില്‍ തുടങ്ങുന്നതിനു മുന്‍പേ തന്നെ മികച്ച സ്വീകാര്യതയാണ് ഈ താരപുത്രന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ക്യാമറയ്ക്ക് പിന്നില്‍ പ്രത്യക്ഷപ്പെടുന്നതില്‍ വിമുഖത പ്രകടിപ്പിക്കാറുണ്ട് വിക്രമിന്റെ കുടുംബം. അത്യപൂര്‍വ്വമായി മാത്രമേ വിക്രമിന്റെ കുടുംബത്തിന്റെ ചിത്രങ്ങള്‍ കാണാറുള്ളൂ. എന്നാല്‍ ധ്രുവിന്റെ ഫോട്ടോസ് വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രങ്ങള്‍ മാത്രമല്ല ഇപ്പോള്‍ ഡബസ്മാഷ് വിഡിയോയും വൈറലായിക്കൊണ്ടിരിക്കുകയാണ്. താരപത്രന്‍ സിനിമയില്‍ തിളങ്ങുമെന്ന് ആരാധകര്‍ ഉറപ്പിച്ച് കഴിഞ്ഞു.

അച്ഛനെ കടത്തിവെട്ടാനൊരുങ്ങി ധ്രുവ്

അഭിനയത്തില്‍ അഗ്രഗണ്യനായ വിക്രമിനെ കടത്തിവെട്ടാനൊരുങ്ങുകയാണോ ധ്രുവ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അച്ചനെപ്പോലെ തന്നെ മകനും മിടുക്കനാണെന്ന് തെളിയിക്കുന്ന ഡബസ്മാഷ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്ന വീഡിയോ

51 സെക്കന്റ് ദൈര്‍ഘ്യമുള്ള ഡബ്‌സ്മാഷ് വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പല തരത്തിലുള്ള ഗെറ്റപ്പുമായാണ് ധ്രുവ് ഈ വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ പതിനാറായിരത്തോളം പേര്‍ വിഡിയോ കണ്ടു കഴിഞ്ഞു.

അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും താല്‍പര്യമുണ്ട്

അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും തനിക്ക് താല്‍പര്യമുണ്ടെന്ന് ഇതിനോടകം തന്നെ ധ്രുവ് വ്യക്തമാക്കിയിരുന്നു. ലണ്ടനിലെ പഠനത്തിന്റെ ഭാഗമായി ധ്രുവ് സ്വന്തമായി ഹ്രസ്വചിത്രം സംവിധാനം ചെയ്തിരുന്നു.

ഉപരിപഠനത്തിനായി അമേരിക്കയില്‍

ലണ്ടനിലെ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം അമേരിക്കയിലേക്ക് പോകാനൊരുങ്ങുകയാണ് ധ്രുവ്. ഫിലിം മേക്കിങ്ങിനെക്കുറിച്ച് പഠിച്ചതിന് ശേഷം സിനിമയിലേക്ക് പ്രവേശിക്കാനാണ് ഈ താരപുത്രന്റെ തീരുമാനം.

നിരവധി അവസരങ്ങള്‍ തേടിയെത്തിയിരുന്നു

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ താരപുത്രനാണ് ധ്രുവ്. ധ്രുവിന്റെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലാവുന്നത്. അച്ഛന് പിന്നാലെ മകനും സിനിമയിലേക്കെത്തുമെന്ന് ആരാധകര്‍ ഉറപ്പിച്ചു പറയുന്നത് ഇക്കാരണത്താലാണ്. അച്ഛനും മകനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

സിനിമാ അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നു

താരപുത്രന്‍മാരില്‍ വളരെയധികം പ്രതീക്ഷയുള്ള സിനിമാപ്രവേശമാണ് ധ്രുവിന്റേത്. വളരെയധികം പ്രതീക്ഷയോടെയാണ് ആരാധകര്‍ ഈ താരപുത്രന്റെ ചിത്രത്തിനായി കാത്തിരിക്കുന്നത്. മകന്റെ സിനിമാപ്രവേശത്തെക്കുറിച്ച് വിക്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിഡീയോ കാണൂ 

English summary
Dhruv Vikram's dubsmash video getting viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam