അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് റിലീസ് ചെയ്യില്ല! കാരണം വ്യക്തമാക്കി നിര്‍മ്മാതാക്കള്‍! കാണൂ
വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡി പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ച സിനിമയായിരുന്നു. വിജയുടെയും ശാലിനി പാണ്ഡെയുടെയും മികച്ച പ്രകടനം കൊണ്ടായിരുന്നു ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നത്. സന്ദീപ് വാങ്ക സംവിധാനം ചെയ്ത സിനിമ മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി. തെലുങ്കിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്.
അര്‍ജുന്‍ റെഡ്ഡിക്ക് തമിഴ് പതിപ്പ് വരുന്നുവെന്ന വാര്‍ത്ത സിനിമാ പ്രേമികളില്‍ സന്തോഷമുണ്ടാക്കിയിരുന്നു. ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് നായകനായുളള ചിത്രത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്. വര്‍മ്മ എന്ന പേരിലുളള സിനിമ ഫെബ്രുവരി 14ന് റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ അവസാന നിമിഷം ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇതിന്റെ കാരണവും നിര്‍മ്മാതാക്കള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

വര്‍മ്മ എന്ന ചിത്രം
തമിഴിലെ പ്രമുഖ സംവിധായകരില്‍ ഒരാളായ ബാല ആയിരുന്നു അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് ഒരുക്കിയിരുന്നത്. വിക്രമിന്റെ ശ്രദ്ധേയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുളള ബാല ആദ്യമായി ധ്രുവിനൊപ്പം ഒന്നിച്ചപ്പോള്‍ സിനിമാ പ്രേമികളില്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. തെലുങ്ക് പതിപ്പില്‍ നിന്നും ചെറിയ മാറ്റങ്ങളോടെയാണ് ധ്രുവ് വിക്രമിന്റെ വര്‍മ്മ ചിത്രീകരിച്ചിരുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് മേത്തയാണ് സിനിമ നിര്‍മ്മിച്ചത്.

ട്രെയിലറും ഫസ്റ്റ്‌ലുക്ക് പോസ്റ്ററുമെല്ലാം
ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലറും ഫസ്റ്റ്‌ലുക്ക് പോസ്റ്ററുമെല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. വര്‍മ്മയായുളള ധ്രുവിന്റെ മേക്ക് ഓവര്‍ തന്നെയായിരുന്നു ട്രെയിലറില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. വാലന്റൈന്‍സ് ഡേയ്ക്ക് സിനിമ റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. എന്നാലിത് അവസാന സമയം അണിയറ പ്രവര്‍ത്തകര്‍ മാറ്റുകയായിരുന്നു.

വര്‍മ്മയുടെ ഫൈനല്‍ വേര്‍ഷനില്‍
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കിടെ നിര്‍മ്മാതാക്കളായ ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സ് തങ്ങളുടെ അതൃപ്തി അറിയിക്കുകയായിരുന്നു. വര്‍മ്മയുടെ ഫൈനല്‍ വേര്‍ഷനില്‍ തങ്ങള്‍ തൃപ്തരല്ലെന്നാണ് കമ്പനി അറിയിച്ചത്. ധ്രുവ് വിക്രമിനെ വെച്ച് തന്നെ ചിത്രത്തിന്റെ മുഴുവന്‍ ഭാഗവും ഒന്നുകൂടെ ചിത്രീകരിക്കാനാണ് തീരുമാനം. അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പില്‍ തൃപ്തരല്ലെന്നും ഈ പതിപ്പ് റിലീസ് ചെയ്യുന്നില്ലെന്നും കമ്പനി അറിയിച്ചു. സിനിമയുടെ മേക്കിങ് ഇഷ്ടടപ്പെടാത്തതുകൊണ്ടാണ് കമ്പനിയുടെ തീരുമാനം എന്നാണറിയുന്നത്.

റീ ഷൂട്ട് ചെയ്യും
അതേസമയം സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമായിരുന്നു ധ്രുവ് വിക്രമിന്റെ വര്‍മ്മ. വിക്രമിന്റെ മകന്റെ ആദ്യ ചിത്രമെന്ന നിലയിലായിരുന്നു സിനിമ വലിയ രീതിയില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നത്. എന്നാല്‍ സിനിമ റിലീസ് ചെയ്യുന്നില്ലെന്ന തീരുമാനം എല്ലാവരെയും നിരാശരാക്കിയിരിക്കുകയാണ്.തെലുങ്ക് പതിപ്പിനോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു പുതിയ സിനിമ തന്നെയൊരുക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

താരനിര
പുതുമുഖ നടി മേഘ ആയിരുന്നു അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പില്‍ നായികാ വേഷത്തില്‍ എത്തിയിരുന്നത്. തെലുങ്കില്‍ ശാലിനി പാണ്ഡെ അവതരിപ്പിച്ച റോളിലാണ് മേഘ എത്തിയിരുന്നത്. റെയ്‌സ് വിത്സണ്‍,ഈശ്വരി റാവു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാളത്തില്‍ എസ്ര,ഗോദ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച ബാനറാണ് ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്


Click it and Unblock the Notifications











