പ്രണയദിനത്തില്‍ സമ്മാനവുമായി താരപുത്രന്‍! ധ്രുവ് വിക്രം ഞെട്ടിക്കാനുള്ള പുറപ്പാടിലാണ്! കാണൂ!
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിക്രം. മലയാളത്തില്‍ തുടക്കം കുറിച്ച് പിന്നീട് തമിഴകത്തിന്റെ എല്ലാമെല്ലാമായി മാറിയ താരത്തിന് ഇന്നും മികച്ച പിന്തുണയാണ് മലയാളികള്‍ നല്‍കുന്നത്. കേരളത്തിന്റെ മരുമകനായ താരത്തിന് പിന്നാലെ മകനും സിനിമയില്‍ തുടക്കം കുറിക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വളരെ മുന്‍പ് തന്നെ പുറത്തുവന്നിരുന്നു. അര്‍ജ്ജുന്‍ റെഡ്ഡിയുടെ റീമേക്കായ വര്‍മ്മയിലൂടെയാണ് ഈ താരപുത്രന്‍ തുടക്കം കുറിക്കുന്നത്. തെലുങ്കില്‍ 100 കോടി നേടിയ സിനിമയുടെ തമിഴ് പതിപ്പെത്തുമ്പോള്‍ അതെങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. താരപുത്രന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു വര്‍മ്മയുടെ ടീസര്‍ പുറത്തുവന്നത്.
മേഘ ചൗദരിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കാത്തിരിപ്പിന് വിരാമമിട്ട് സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. വാലന്റൈന്‍സ് ദിനത്തില്‍ സിനിമ റിലീസ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമയിലെ ധ്രുവിന്റെ ലുക്ക് പുറത്തുവന്നപ്പോള്‍ മുതല്‍ വിജയ് ദേവരക്കൊണ്ടയുമായുള്ള താരതമ്യപ്പെടുത്തലുകളും പുറത്തുവന്നിരുന്നു.

മറ്റൊരു ഭാഷയില്‍ സൂപ്പര്‍ഹിറ്റായി മാറിയ സിനിമയുടെ റീമേക്ക് പതിപ്പ് വിജയിക്കുമോയെന്ന തരത്തിലുള്ള വന്‍വെല്ലുവിളിയാണ് താരപുത്രന് മുന്നിലുള്ളത്. വിജയ് യുടെ ഏഴയലത്ത് പോലും എത്തിയില്ലെന്നായിരുന്നു ട്രോളര്‍മാരുടെ വിമര്‍ശനം. എന്നാല്‍ നവാഗതനെന്ന നിലയില്‍ താരപുത്രനില്‍ പ്രതീക്ഷയുണ്ടെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. 2019 ലെ പ്രണയദിനത്തില്‍ ധ്രുവിന്റെ സിനിമയെത്തുമെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.


Click it and Unblock the Notifications











