തമിഴില്‍ അര്‍ജുന്‍ റെഡ്ഡിയായി ധ്രുവ് വിക്രം! വര്‍മ്മയുടെ ടീസറിന് മികച്ച വരവേല്‍പ്പ്! കാണൂ

By Midhun Raj

വിക്രമിന്റെ മകന്‍ ധ്രുവ് നായകനാവുന്ന അരങ്ങേറ്റ ചിത്രം വര്‍മ്മയുടെ ടീസര്‍ പുറത്തിറങ്ങി. തമിഴിലെ പ്രശസ്ത സംവിധായകരിലൊരാളായ ബാല ഒരുക്കിയ ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ്. ധ്രുവിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

പുതുമുഖം മേഘയാണ് ചിത്രത്തില്‍ ധ്രുവിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ഈശ്വരി റാവു,റെയ്‌സ വില്‍സണ്‍,ആകാശ് പ്രേംകുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്.

varma movie

ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. എം സുകുമാര്‍ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് രാധന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം അടുത്തമാസം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

വിജയ് ദേവരകൊണ്ടയുടെ പ്രകടനത്തിലൂടെ കഴിഞ്ഞ വര്‍ഷം പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയായിരുന്നു അര്‍ജുന്‍ റെഡ്ഡി. സന്ദീപ് വേങ്കയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം മികച്ച സ്വീകരണമായിരുന്നു നല്‍കിയിരുന്നത്. അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രം വിജയ് ദേവരകൊണ്ടയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു ഉണ്ടാക്കിയിരുന്നത്. അര്‍ജുന്‍ റെഡ്ഡിക്ക് പിന്നാലെയിറങ്ങിയ വിജയുടെ ഗീതാ ഗോവിന്ദം എന്ന ചിത്രവും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X