twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ധ്രുവ് വിക്രമിന് ഭാഗ്യമില്ല! അരങ്ങേറ്റം തന്നെ പിഴച്ചു? ബാലയെ മാറ്റി മറ്റൊരു സംവിധായകന്‍! ആരാണത്?

    |

    താരങ്ങള്‍ക്ക് പിന്നാലെ തന്നെ അടുത്ത തലമുറയും അരങ്ങേറുന്ന സമയമാണിപ്പോഴത്തേത്. മലയാളത്തില്‍ മാത്രമല്ല തമിഴകത്തും ഇത്തരത്തിലുള്ള അരങ്ങേറ്റം നടക്കുന്നുണ്ട്. വിക്രമിന് പിന്നാലെ തന്നെ ധ്രുവും സിനിമയിലേക്കെത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ട് നാളേറെയായി. തെലുങ്കിലെ വിജയ ചിത്രങ്ങളിലൊന്നായ അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പുമായാണ് ധ്രുവ് എത്തുന്നത്. പ്രണയദിനത്തില്‍ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. സിനിമയുടെ പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

    ആത്മഹത്യയെക്കുറിച്ച് ആലോചിച്ച നാളുകള്‍! തുറന്നുപറച്ചിലുമായി അമ്പിളി ദേവിയും ആദിത്യനും!ആത്മഹത്യയെക്കുറിച്ച് ആലോചിച്ച നാളുകള്‍! തുറന്നുപറച്ചിലുമായി അമ്പിളി ദേവിയും ആദിത്യനും!

    തെന്നിന്ത്യയുടെ പ്രിയതാരങ്ങളിലൊരാളായ വിക്രമിന്റെ മകന്റെ അരങ്ങേറ്റത്തിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഫെബ്രുവരി 14ന് ചിത്രമെത്തുമെന്നായിരുന്നു തുടക്കത്തിലെ റിപ്പോര്‍ട്ടുകള്‍. പ്രണയദിനത്തില്‍ വര്‍മ്മയുമായി താനെത്തുമെന്നായിരുന്നു നേരത്തെ താരപുത്രനും വ്യക്തമാക്കിയത്. എന്നാല്‍ സിനിമ എത്താന്‍ ഇനിയും വൈകുമെന്നും ഫൈനല്‍ കോപ്പിയില്‍ നിര്‍മ്മാതാക്കള്‍ തൃപ്തരല്ലെന്നും സിനിമ വീണ്ടും ചിത്രീകരിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ തുടങ്ങിയെന്നുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ബാലയ്ക്ക് പകരം ഗൗതം മേനോനായിരിക്കും സിനിമ സംവിധാനം ചെയ്യുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

    പനി പിടിച്ച് ആദ്യരാത്രി കുളമായോ? റിമി ടോമിയുടെ ചോദ്യത്തിന് മുന്നില്‍ പതറി അര്‍ജുന്‍ അശോകന്‍! കാണൂ!പനി പിടിച്ച് ആദ്യരാത്രി കുളമായോ? റിമി ടോമിയുടെ ചോദ്യത്തിന് മുന്നില്‍ പതറി അര്‍ജുന്‍ അശോകന്‍! കാണൂ!

    വര്‍മ്മയെ നയിക്കാന്‍ ഗൗതം മേനോന്‍

    വര്‍മ്മയെ നയിക്കാന്‍ ഗൗതം മേനോന്‍

    തെലുങ്കിലെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളിലൊന്നായ അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പുമായാണ് ധ്രുവ് വിക്രം തുടക്കം കുറിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയപ്പോള്‍ മുതലേ തന്നെ ആരാധകര്‍ റിലീസിനായി കാത്തിരിക്കുകയായിരുന്നു. ഫെബ്രുവരി 14ന് എത്തുമെന്നറിയിച്ച സിനിമയുടെ റിലീസ് നിര്‍ത്തിവെച്ചുവെന്നായിരുന്നു നിര്‍മ്മാതാക്കള്‍ നേരത്തെ വ്യക്തമാക്കിയത്. ബാലയ്ക്ക് പകരം ചിത്രത്തിലേക്ക് ഗൗതം മേനോന്‍ എത്തുന്നുവെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ധ്രുവനച്ചിത്തരത്തിന് പിന്നാലെയാണ് അദ്ദേഹം ഈ സിനിമയിലേക്ക് എത്തുന്നത്.

    അരങ്ങേറ്റം അനിശ്ചിതത്വത്തില്‍

    അരങ്ങേറ്റം അനിശ്ചിതത്വത്തില്‍

    നായകന്റെയോ താരങ്ങളുടെയോ പ്രകടനമല്ല മറിച്ച് സംവിധായകന്റെ ട്രീറ്റ്‌മെന്റ് ഇഷ്ടമായില്ലെന്നും സിനിമ വീണ്ടും ചിത്രീകരിക്കാനുമാണ് തങ്ങളുടെ തീരുമാനവുമെന്നും വ്യക്തമാക്കിയാണ് ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് എത്തിയത്. പത്രക്കുറിപ്പിലൂടെയാണ് അവര്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഇപ്പോഴത്തെ പതിപ്പില്‍ തങ്ങള്‍ തൃപ്തരല്ലെന്നും സിനിമ എത്താന്‍ ഇനിയും വൈകുമെന്നുമറിഞ്ഞതിന്റെ നിരാശയിലാണ് ആരാധകര്‍.

    നായകനെ മാറ്റില്ല

    നായകനെ മാറ്റില്ല

    സന്ദീപ് വാങ്കയാണ് അര്‍ജ്ജുന്‍ റെഡ്ഡിക്ക് തിരക്കഥയൊരുക്കി സംവിധാനം ചെയ്തത്. 2017 ല്‍ റിലീസ് ചെയ്ത ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. 5 കോടി മുതല്‍മുടക്കിലൊരുക്കിയ സിനിമയ്ക്ക് 65 കോടിയിലധികം ലാഭം നേടാന്‍ കഴിഞ്ഞിരുന്നു. വിജയ് ദേവരക്കൊണ്ടയുടെ കരിയര്‍ തന്നെ മാറ്റിമറിച്ച സിനിമ കൂടിയായിരുന്നു. ഈ സിനിമയെ തമിഴിലേക്ക് എത്തിക്കുമെന്നും നായകനായി ധ്രുവ് തന്നെയായിരിക്കുമെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

    നീതി പുലര്‍ത്തിയില്ല

    നീതി പുലര്‍ത്തിയില്ല

    തെലുങ്കില്‍ ഗംഭീര വിജയം നേടിയ സിനിമയുടെ ഹിന്ദി പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അര്‍ജ്ജുന്‍ റെഡ്ഡിയോട് നീതി പുലര്‍ത്താന്‍ തമിഴ് റീമേക്കിന് കഴിഞ്ഞിട്ടില്ലെന്നാണ് തങ്ങളുടെ വിലയിരുത്തലെന്നും അക്കാരണത്താലാണ് സിനിമ വീണ്ടും ചിത്രീകരിക്കാന്‍ തീരുമാനിച്ചതെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. ദേശീയതലത്തില്‍ ശ്രദ്ധ നേടിയ ബാലയുടെ സംവിധാനം പോരെന്നുള്ള വിലയിരുത്തലിനെക്കുറിച്ച് അറിഞ്ഞതിന്റെ നടുക്കത്തിലാണ് ആരാധകലോകം.

     ടീസറിന് പിന്നാലെ വിമര്‍ശനം

    ടീസറിന് പിന്നാലെ വിമര്‍ശനം

    സിനിമയുടെ ടീസര്‍ പുറത്തുവന്നപ്പോള്‍ത്തന്നെ വിവാദങ്ങളും തുടങ്ങിയിരുന്നു. വിജയ് ദേവരക്കൊണ്ടയെ മുന്‍നിര്‍ത്തിയായിരുന്നു പലരും ധ്രുവിനെ താരതമ്യം ചെയ്തത്. തുടക്കക്കാരനെന്ന നിലയില്‍ ധ്രുവിന്റെ പ്രകടനം കാണാനായി ഇനിയും കാത്തിരിക്കണമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ടീസറിന് പിന്നാലെ ട്രെയിലര്‍ എത്തിയപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.

    വിക്രമിന്‍റെ പൂര്‍ണ്ണപിന്തുണ

    വിക്രമിന്‍റെ പൂര്‍ണ്ണപിന്തുണ

    സ്വന്തം സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാണെങ്കിലും മകന് പൂര്‍ണ്ണ പിന്തുണ നല്‍കാനായി വിക്രം നേരിട്ടെത്തിയിരുന്നു. സിനിമയുടെ ടീസര്‍ ലോഞ്ചിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മുന്‍നിര സംവിധായകരും താരങ്ങളുമൊക്കെ ഈ താരപുത്രനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. മകന്റെ സിനിമാതുടക്കത്തിനെക്കുറിച്ച് വിക്രമും ചടങ്ങില്‍ വാചാലമായിരുന്നു. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇത്തവണ ധ്രുവ് പിറന്നാളാഘോഷിച്ചത്.

    ആശങ്കയോടെ തുടങ്ങി

    ആശങ്കയോടെ തുടങ്ങി

    റീമേക്ക് ചിത്രമായതിനാല്‍ത്തന്നെ കഥാപാത്രത്തിനോട് നീതി പുലര്‍ത്താന്‍ കഴിയുമോയെന്ന വലിയ വെല്ലുവിളിയാണ് ഈ താരപുത്രന് മുന്നിലുണ്ടായിരുന്നത്. ടീസര്‍ പുറത്തുവന്ന് മണിക്കൂറുകള്‍ കഴിയുന്നതിനിടയില്‍ത്തന്നെ ട്രോളര്‍മാരും സജീവമായി രംഗത്തെത്തിയിരുന്നു. വിജയ് ദേവരക്കൊണ്ടയുടെ ഏഴയലത്ത് പോലുമെത്താന്‍ ധ്രുവിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ മറ്റ് ചിലരാവട്ടെ തുടക്കക്കാരനെന്ന നിലയില്‍ ധ്രുവില്‍ പ്രതീക്ഷയുണ്ടെന്നാണ് പറഞ്ഞത്. മേഘ ചൗദരിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. നായകനായി താരപുത്രനെ നിലനിര്‍ത്തിയെങ്കിലും സിനിമ വീണ്ടും ചിത്രീകരിക്കുന്പോള്‍ നായിക മാറുമോയെന്ന കാര്യത്തെക്കുറിച്ച് സ്ഥിരീകരണമില്ല.

    English summary
    New director for Varma?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X