»   » തുര്‍ക്കിയില്‍ കുടുങ്ങി ഗൗതം മേനോനും സംഘവും! സഹായം അഭ്യര്‍ത്ഥിച്ച് സംവിധായകന്‍...

തുര്‍ക്കിയില്‍ കുടുങ്ങി ഗൗതം മേനോനും സംഘവും! സഹായം അഭ്യര്‍ത്ഥിച്ച് സംവിധായകന്‍...

By: Karthi
Subscribe to Filmibeat Malayalam

വിവിധ സമയങ്ങളിലായി മൂന്ന് സിനിമകളുടെ ചിത്രീകരണം തുടങ്ങി വക്കുകയും അവയില്‍ ഒന്ന് പോലും പൂര്‍ത്തിയാകിരിക്കുകയും ചെയ്ത ഒരു സമയമുണ്ടായിരുന്നു ഗൗതം മേനോന്. ഇതില്‍ അച്ചം എന്‍ബത് മടമൈയെടാ എന്ന ചിമ്പു ചിത്രം മാത്രമാണ് തിയറ്ററിലെത്തിയത്. വിക്രം ചിത്രം ധ്രുവ നക്ഷത്രം, ധനുഷ് ചിത്രം എന്നൈ നോക്കി പായും തോട്ട എന്നീ ചിത്രങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. വിക്രം ചിത്രത്തിന്റെ ചിത്രീകരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട യാത്രയില്‍ തുര്‍ക്കിയുടെ  അതിര്‍ത്തിയില്‍ സംവിധായകനേയും സംഘത്തേയും തടഞ്ഞ് നിര്‍ത്തിയിരിക്കുകയാണെന്നാണ് വിവരം.

അങ്ങ് ഹോളിവുഡിലുമുണ്ടെടാ 'ഏട്ടന്' പിടി! 'എന്റമ്മേടെ ജിമ്മിക്കി കമ്മലിന്' ഹോളിവുഡിലും ആരാധകന്‍!

ഇത്രയ്ക്ക് ഡീസന്റാണോ മഹേഷ് ബാബു? മുന്നറിയിപ്പ് പരസ്യങ്ങളും പടിക്ക് പുറത്ത്! കണ്ട് പഠിക്കണം...

gautham menon

യൂറോപ്പിലെ വിവിധ ഭാഗങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഇസ്താംബുള്‍ വഴി ജോര്‍ജിയയിലേക്ക് യാത്ര ചെയ്യാന്‍ ഷൂട്ടിംഗ് സംഘം എത്തിപ്പോഴായിരുന്നു അധികൃതര്‍ ഇവരെ തടഞ്ഞ് നിര്‍ത്തിയത്. എല്ലാ രേഖകളും കൈവശമുണ്ടായിട്ടും തങ്ങളെ കടന്ന് പോകാന്‍ അനുവദിക്കുന്നില്ലെന്ന് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഗൗതം മേനോന്‍ കുറിച്ചു. ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കില്‍ തങ്ങളെ സഹായിക്കണമെന്നും അദ്ദേഹം കുറിപ്പില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

English summary
Tamil film ‘Dhruva Natchathiram’ crew stuck in Turkey.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam