60 ദിവസത്തെ പോസ്റ്റ് പ്രൊഡക്ഷന്‍ കൂടി! ധ്രുവനച്ചത്തിരം ഉടന്‍ എത്തുമെന്ന് ഗൗതം മേനോന്‍
ഗൗതം മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. സംവിധായകന്റെതായി ഏറെ നാള്‍ മുന്‍പ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ രണ്ട് ചിത്രങ്ങള്‍ ഇതുവരെയും റിലീസ് ചെയ്തിട്ടില്ല. ധനുഷിനെ നായകനാക്കിയുളള എന്നെ നോക്കി പായും തോട്ട, വിക്രമിന്റെ ധ്രുവനച്ചത്തിരം തുടങ്ങിയ സിനിമകളാണ് ഇതുവരെയും പുറത്തിറങ്ങാത്തത്. ഇതില്‍ എന്നെ നോക്കി പായും തോട്ടയുടെ റിലീസ് ഡേറ്റ് വീണ്ടും സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു.
നവംബര്‍ 29ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇപ്പോഴിതാ രണ്ടാമത്തെ ചിത്രമായ ധ്രുവനച്ചത്തിരവും ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍. സിനിമയ്ക്ക് 60 ദിവസത്തെ പോസ്റ്റ് പ്രൊഡക്ഷന്‍ കൂടി ബാക്കിയുണ്ടെന്നും ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നുമാണ് ഗൗതം മേനോന്‍ അറിയിച്ചിരിക്കുന്നത്.

എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ചിത്രമാണിതെന്നും ചിയാന്‍ വിക്രമിനൊപ്പം പ്രവര്‍ത്തിച്ചത് മികച്ചൊരു അനുഭവമായിരുന്നു എന്നും സംവിധായകന്‍ ട്വിറ്ററില്‍ കുറിച്ചു. വിക്രമിനൊപ്പം പാര്‍ത്ഥിപന്‍, സിമ്രാന്‍, ദിവ്യ ദര്‍ശിനി, രാധിക ശരത്കുമാര്‍, മുന്ന, വംശി കൃഷ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. റിതു വര്‍മ്മ, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.


Click it and Unblock the Notifications