»   » കണ്ടാല്‍ നിങ്ങളും പറയും കിടിലനെന്ന് , ധ്രുവനക്ഷത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

കണ്ടാല്‍ നിങ്ങളും പറയും കിടിലനെന്ന് , ധ്രുവനക്ഷത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

Posted By: Nihara
Subscribe to Filmibeat Malayalam

തമിഴിലെ സൂപ്പര്‍ താരം ചിയാന്‍ വിക്രമിന്റെ പുതിയ ചിത്രമായ ധ്രുവനക്ഷത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഒട്ടേറെ വിവാദങ്ങള്‍ പുറത്തുവന്നിരുന്നു. വിമര്‍ശകരെ വായടിപ്പിക്കുന്ന തരത്തിലുള്ള കിടിലന്‍ ടീസറാണ് പുറത്തിറങ്ങിയിട്ടുള്ളത്.

സൂര്യയും ഗൗതം മേനോനും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് ചിത്രത്തില്‍ നിന്നും സൂര്യ പിന്‍വാങ്ങിയത്. പിന്നീടാണ് നറുക്ക് വിക്രമിന് ലഭിച്ചത്. വിക്രമിന്റെ ലുക്ക് കൊണ്ടു തന്നെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തില്‍ യാതൊരു വിധ സംശയവും വേണ്ട.

ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ കിടിലന്‍ ടീസര്‍

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കിടിലന്‍ ടീസറും പുറത്തിറക്കിയിട്ടുള്ളത്.

ജോണായി ചിയാന്‍ വിക്രം

ചിത്രത്തിലെ നായക കഥാപാത്രമായ ജോണിനെയാണ് വിക്രം അവതരിപ്പിക്കുന്നത്. സ്‌പൈ ത്രില്ലര്‍ ചിത്രമായ ധ്രുവനക്ഷത്രത്തില്‍ സൂര്യയെയായിരുന്നു നേരത്തെ നായകനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംവിധായകനുായ ഗൗതം മേനോനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് സൂര്യ ഈ ചിത്രത്തില്‍ നിന്നും പിന്‍മാറിയോടെ നായക വേഷം വിക്രമിനെ തേടിയെത്തുകയായിരുന്നു.

രചന സംവിധാനം ഗൗതം മേനോന്‍

ചിത്രത്തിന്റെ രചനയും സംവിധാനവും ഗൗതം മേനോന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. പ്രശസ്ത മലയാള ഛായാഗ്രാഹകനായ ജോമോന്‍ ടി ജോണാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

മലയാളിയായ നായിക

മലയാളിയായ അനു ഇമ്മാനുവലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് അനു ശ്രദ്ധിക്കപ്പെട്ടത്

കിടിലന്‍ ടീസര്‍ കാണാം

ഗൗതം മേനോ‍ന്‍ വിക്രം കൂട്ടുകെട്ടിലൊരുങ്ങുന്ന ധ്രുവനച്ചിരത്തിന്‍റെ ടീസര്‍ കണ്ടു നോക്കൂ..

English summary
Official teaser of Dhruvanatchathiram is relesed now.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam