»   » ധ്രുവനക്ഷത്രത്തിന് വേണ്ടി വിക്രം കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടിരുന്നോ? നിര്‍മ്മാതാവിന്‍റെ മറുപടി?

ധ്രുവനക്ഷത്രത്തിന് വേണ്ടി വിക്രം കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടിരുന്നോ? നിര്‍മ്മാതാവിന്‍റെ മറുപടി?

Posted By:
Subscribe to Filmibeat Malayalam

ഗൗതം മേനോനും വിക്രമും ഒരുമിച്ചെത്തിയ സിനിമയായ ധ്രുവനക്ഷത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നേരത്തെ പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. റൊമാന്റിക് ചിത്രങ്ങളുടെ തോഴനായ സംവിധായകനൊപ്പം വിക്രം എത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. എന്നാല്‍ ചിത്രത്തിന് വേണ്ടി വിക്രം കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മാറിയ താരം അത്തരത്തിലൊരു സമീപനം നടത്തിയോ എന്നറിയാനായുള്ള ആകംക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ അത്തരത്തിലൊരു നീക്കവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. വിക്രം അത്തരത്തിലൊരു കാര്യവുമായി തന്നെ സമീപിച്ചിരുന്നില്ലെന്ന് നിര്‍മ്മാതാവ് തന്നെ വ്യക്തമാക്കിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്.

Vikram

വിക്രം സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലെത്തുന്ന ചിത്രം ഒരു സ്‌പൈ ത്രില്ലറാണ്. രാധിക ശരത്കുമാര്‍, സിമ്രാന്‍, ദിവ്യദര്‍ശിനി എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തമിഴകത്ത് മാത്രമല്ല കേരളത്തിലും വിക്രമിന്റെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അതിനിടെ വിക്രമിന് പിന്നാലെ മകന്‍ ധ്രുവും സിനിമയില്‍ തുടക്കം കുറിക്കുന്നുണ്ട്.അച്ഛന് പിന്നാലെ സിനിമയിലേക്കെത്തുന്ന താരപുത്രനും മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്.

English summary
Dhruva Natchathiram Producers finally opens up about Vikram remuneration

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam