»   » സ്‌റ്റൈലിഷായി വിക്രം എത്തി!!! ധ്രുവ നക്ഷത്രത്തിന്റെ ടീസറുമായി പിറന്നാള്‍ ദിനത്തില്‍!!!

സ്‌റ്റൈലിഷായി വിക്രം എത്തി!!! ധ്രുവ നക്ഷത്രത്തിന്റെ ടീസറുമായി പിറന്നാള്‍ ദിനത്തില്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം മേനോന്‍ സംവിധാനത്തിലൊരുങ്ങുന്ന വിക്രം ചിത്രമാണ് ധ്രുവ നക്ഷത്രം. ഏറെ വിവാദങ്ങളും കിംവദന്തികളും ചിത്രത്തേക്കുറിച്ച് പ്രചരിച്ചിരുന്നു. സൂര്യയെ നായകനാക്കി ആദ്യം ആസൂത്രണം ചെയ്ത ചിത്രമായിരുന്നു ധ്രുവ നക്ഷത്രം.

വിക്രമിനെ നായകനാക്കി ചിത്രമൊരുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ വാര്‍ത്തകളും പ്രചരിച്ചു തുടങ്ങി. വിക്രം ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നും ഗൗതം മേനോനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് കാരണമെന്നുമുള്ള തരത്തിലായിരുന്നു വാര്‍ത്തകള്‍.

വിക്രമിന്റെ പിറന്നാള്‍ ദിനമായ തിങ്കളാഴ്ചയാണ് ധ്രുനക്ഷത്രത്തിന്റെ രണ്ടാം ടീസര്‍ പുറത്തിറങ്ങിയത്. പിറന്നാള്‍ സമ്മാനമായാണ് താരം തന്റെ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയത്. വിക്രത്തിന്റെ ഗ്ലാമര്‍ ഗെറ്റപ്പും സ്റ്റൈലുമാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം.

സ്‌പൈ ത്രില്ലറായ ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ഹോളിവുഡിലെ ബോണ്‍ സീരീസ് പോലുള്ള സിനിമകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ പ്രമേയം തയാറാക്കിയിരിക്കുന്നത്. ഗൗതം മേനോനും വെങ്കിട്ട് പ്രഭവും നേതൃത്വം നല്‍കുന്ന ഒണ്‍ട്രംഗ എന്റര്‍ടെയിന്‍മെന്റും എസ്‌കേപ് ആര്‍ട്ടിസ്റ്റും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

സിഐഎ ഏജന്റായ ജോണ്‍ എന്ന കഥപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഡാര്‍ക്ക്മാന്‍ എന്നാണ് വില്ലന്‍ കഥാപാത്ത്രതിന്റെ പേര്. സ്റ്റൈലിഷായി എത്തുന്ന വിക്രം സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ചിത്രത്തിലെത്തുന്നത്.

ചിത്രത്തിന്റെ ക്യാമറാമാനായിരുന്ന ജോമോന്‍ ടി ജോണ്‍ ചിത്രത്തില്‍ നിന്ന് പിന്മാറി. ചിത്രത്തിന്റെ ആദ്യഭാഗങ്ങള്‍ ചിത്രീകരിച്ചത് ജോമോന്‍ ടി ജോണ്‍ ആയിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം ജോമോന്‍ ചിത്രത്തില്‍ നിന്നും പിന്മാറി. സന്താന കൃഷ്ണനാണ് ഛായാഗ്രഹണം.

ഏറെ സ്റ്റൈലിഷായി ഒരുക്കുന്ന ധ്രുവ നക്ഷത്രത്തില്‍ പൃഥ്വിരാജ് അഭിനയിച്ചേക്കുമെന്നും സൂചനയുണ്ട്. റിതു വര്‍മയാണ് ചിത്രത്തിലെ നായിക. പാര്‍ത്ഥിപന്‍, ഐശ്വര്യ രാജേഷ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംഗീതമൊരുക്കുന്നത് ഹാരിസ് ജയരാജാണ്.

ടീസർ കാണാം...

English summary
Dhruva Natchathiram second official teaser released on Chiyaan Vikram Birthday. Vikram in salt and pepper look in this stylish movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam