സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ചിയാൻ!! അദൃശ്യനായി വിനായകൻ, ധ്രുവനച്ചത്തിരത്തിന്റെ പുതിയ ടീസർ പുറത്ത്
ചിത്രത്തിൽ ചിയാന്റെ വില്ലനായി എത്തുന്നത് മലയാളികളുടെ സ്വന്തം താരം വിനായകനാണ്
ചിയാൻ വിക്രം എന്നും ആരാധകർക്ക് ഒരു അവേശമാണ്. അദ്ദേഹത്തിൻ ചിത്രങ്ങളെല്ലാം പ്രേക്ഷരെ ആവേശം കൊള്ളിക്കുന്നതാണ്. ഇപ്പോഴിതി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന തരാത്തിന്റെ ധ്രുവനച്ചത്തിരത്തിന്റെ പുതിയ ടീസര്‍ പുറത്ത്. ഗൗതം മോനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലുള്ളതാണ്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന തരത്തിലുള്ള ആക്ഷൻ സീനുകളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തിൽ ചിയാന്റെ വില്ലനായി എത്തുന്നത് മലയാളികളുടെ സ്വന്തം താരം വിനായകനാണ്. എന്നാൽ ടീസറിൽ ഒരിടത്തു പോലും വിനഗനെ കാണിക്കുന്നില്ല. താരത്തിന്റെ ശബ്ദ സാന്നിധ്യം മാത്രമാണ് ടീസറിലുള്ളത്. ഇത് പ്രേക്ഷകർക്കിടയിൽ ആകാംക്ഷ ഉയർത്തിയിട്ടുണ്ട്. ചിത്രത്തിൽ ചിയാനെ കുടാതെ സിമ്രാൻ, പാർഥിപൻ, രാധിക ശരത് കുമാർ, ദിവ്യദർശിനി , റിഥു എന്നിവരുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. റിഥുവാണ് ചിത്രത്തിലെ നായിക.
സ്പ്രൈ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് ധ്രുവനച്ചത്തിരം. ഹോളിവുഡിലെ ബോൺസീരിസ് പോലുള്ള സിനിമകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡാർക്മാൻ എന്നാണ് വില്ലൻ കഥാപാത്രത്തിന്റെ പേര്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് വിക്രം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഗൗതമും വെങ്കട്ട് പ്രഭുവും നേതൃത്വം നല്‍കുന്ന ഒണ്‍ട്രംഗ എന്റര്‍ടെയിന്‍മെന്റും എസ്‌കേപ് ആര്‍ട്ടിസ്റ്റും ചേര്‍ന്നാണ് സിനിമ നിർമിക്കുന്നത്. ലൈക പ്രൊഡക്ഷൻസും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളായിട്ടുണ്ട്. ചിത്രത്തിന്റെ പുതിയ ടീസറും കൂടി പുറത്തു വന്നതോടെ ചിത്രത്തിനു വേണ്ടിയുള്ള കട്ട വെയ്റ്റിങ്ങിലാണ് പ്രേക്ഷകർ.


Click it and Unblock the Notifications