»   » ഇതാണ് പുതിയ ലുക്ക്, ധ്രുവനക്ഷത്രത്തിലെ വിക്രത്തിന്റെ ലുക്ക്!!! സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു!

ഇതാണ് പുതിയ ലുക്ക്, ധ്രുവനക്ഷത്രത്തിലെ വിക്രത്തിന്റെ ലുക്ക്!!! സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു!

By: k
Subscribe to Filmibeat Malayalam

തമിഴ്‌നാട്ടില്‍ മാത്രമല്ല ഇങ്ങ് കേരളത്തിലും ഏറെ ആരാധകരുള്ള താരമാണ് വിക്രം. താന്‍ അഭിനയിക്കുന്ന ചിത്രങ്ങളില്‍ കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്ത വേണമെന്ന് ആഗ്രഹിക്കുന്ന താരമാണ് വിക്രം. വിക്രത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ധ്രുവനച്ചത്തിരം. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തംഗമായി മാറിയിരിക്കുകയാണ്. ബല്‍ഗേറിയയിലെ ഗുഹയില്‍ നിന്നുള്ള ചിത്രീകരണത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

vikram

ഏറെ നാളുകളായി ചിത്രീകരണത്തിലിരിക്കുന്ന ഗൗതം മേനോന്‍ ചിത്രത്തേക്കുറിച്ച് പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളാണുള്ളത്. ബല്‍ഗേറിയക്ക് പുറമേ അബുദാബി, തുര്‍ക്കി, സ്ലൊവേനിയ എന്നീ വിദേശ ലൊക്കേഷനുകളില്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഗൗതം മേനോന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഗൗതം മേനോന്റെ ഈ ചിത്രത്തിലെ നായകനായി ആദ്യം തീരുമാനിച്ചത് സൂര്യയെയാരുന്നു. സൂര്യ ചിത്രത്തില്‍ നിന്നും പിന്മാറിയതിന് ശേഷമായിരുന്നു വിക്രമിനെ നായകനായി തീരമാനിച്ചത്. വിക്രം സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലെത്തുന്ന ചിത്രം ഒരു സ്‌പൈ ത്രില്ലറാണ്. രാധിക ശരത്കുമാര്‍, സിമ്രാന്‍, ദിവ്യദര്‍ശിനി എന്നിവരും ചിത്രത്തിലുണ്ട്.

vikram

ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്ത ഇരുമുഖനാണ് വിക്രമിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സ്‌കെച്ച്, സ്വാമി എന്നി വിക്രം ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുകയാണ്. ചിമ്പു നായികനായി എത്തിയ അച്ചം യെന്‍പത് മടമൈയെട എന്ന ചിത്രമാണ് ഗൗതം മേനോന്‍ ഒടുവില്‍ സംവിധാനം ചെയ്തത്.

English summary
Dhruva Natchathiram starring Chiyaan Vikram in the lead role is one of the most awaited upcoming espionage thrillers. Director Gautham Menon has roped in Simran and Dhivya Dharshini. Radikaa and Parthiban to play pivotal roles. Harris Jayaraj is scoring the music.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam