നായികമാരെ തീരുമാനിക്കുന്ന വിജയ്; പക്ഷെ ഐശ്വര്യയുടെ മുന്നിൽ വിലപ്പോയില്ല; അന്ന് നടന്നത്

തമിഴകത്ത് ഒരു വിജയ് ചിത്രത്തിലെ നായികയാകുന്നത് മിക്ക നടിമാരുടെയും സ്വപ്നമാണ്. വിജയുടെ നായികയായാൽ കരിയറിനുണ്ടാകുന്ന ചലനമാണ് ഇവർ മുന്നിൽ കാണുന്നത്. ഒരു വിജയ് ചിത്രത്തിന്റെ റിലീസെന്നാൽ തമിഴകത്തുണ്ടാകുന്ന ആഘോഷം ചെറുതല്ല. അതിനാൽ തന്നെ നായിക നടിമാരുടെ ​ഗ്രാഫിന് ഇത് ഉപകരിക്കും. സിമ്രാൻ മുതൽ രശ്മിക മന്ദാന വരെ നീളുന്നതാണ് വിജയുടെ നായികമാരുടെ നിര. നായികമാർ പല തവണ മാറി വന്നെങ്കിലും വിജയ് അന്നും ഇന്നും ബി​ഗ് സ്ക്രീനിലെ ചെറുപ്പക്കാരനാണ്.

ഓരോ കാലഘട്ടത്തിലും അക്കാലത്തെ സെൻസേഷനാണ് വിജയുടെ നായികയായെത്തിയത്. സിമ്രാന് ശേഷം തൃഷ വിജയുടെ ഹിറ്റ് നായികയായി. നയൻതാരയും അസിനും വിജയ് ചിത്രങ്ങളിൽ തിളങ്ങി. പിന്നീട് തമന്ന, കാജൽ അ​ഗർവാൾ, സമാന്ത, അതിന് ശേഷം കീർത്തി സുരേഷ് എന്നിവർ നായികമാരായി. തന്റെ സിനിമയിലേക്കുള്ള നായികയെ തീരുമാനിക്കുന്നതും പലപ്പോഴും വിജയ് തന്നെയാണ്.

Vijay

ബോഡി​ഗാർഡ് എന്ന മലയാള സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ നയൻതാരയ്ക്ക് പകരം അസിനെ നിർദ്ദേശിച്ചത് വിജയ് ആണ്. സംവിധായകൻ സിദ്ദിഖാണ് മുമ്പൊരിക്കൽ ഇക്കാര്യം തുറന്ന് പറഞ്ഞത്. എന്നാൽ വിജയ് ചിത്രം വേണ്ടെന്ന് വെച്ച നടിയുണ്ട്. ഐശ്വര്യ റായ് ആണ് ഈ നടി. തമിഴൻ എന്ന ചിത്രത്തിലാണ് ഐശ്വര്യ റായിയെ നായികയായി പരി​ഗണിച്ചത്. എന്നാൽ നടി ഈ ഓഫർ വേണ്ടെന്ന് വെച്ചു. വിജയ് കാണാൻ തന്നേക്കാൾ ചെറുപ്പമാണെന്നും ജോഡിയായാൽ ശരിയാകില്ലെന്നുമാണ് ഐശ്വര്യ റായ് പറഞ്ഞ കാരണം.

ഇതോടെ മിസ് വേൾഡ് പട്ടം ചൂടിയ ഒരു നടി തന്നെ വിജയുടെ നായികയായെത്തണമെന്ന് അണിയറ പ്രവർത്തകർ തീരുമാനിച്ചു. അങ്ങനെയാണ് പ്രിയങ്ക ചോപ്രയിലേക്ക് ചിത്രം എത്തുന്നതെന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോർട്ട്. പ്രിയങ്കയുടെ ആദ്യ സിനിമയായിരുന്നു തമിഴൻ. തമിഴ് ചിത്രം ഇരുവറിലൂടെയാണ് ഐശ്വര്യ റായ് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നത്.

Vijay

മണിരത്നം സംവിധാനം ചെയ്ത ചിത്രം ഐശ്വര്യക്ക് വലിയ ജനസ്വീകാര്യത നൽകി. സിനിമയിലേക്ക് കടന്ന് വരുന്നതിന് മുമ്പേ തന്നെ ഐശ്വര്യ മോഡലിം​ഗിലൂടെ സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്. ബോളിവുഡിൽ നിന്നുൾപ്പെടെ അവസരം വന്നെങ്കിലും നടി ആദ്യ സിനിമയായി തെരഞ്ഞെടുത്തത് ഇരുവർ ആണ്.

പിന്നീട് ബോളിവുഡിലെ തിരക്കേറിയ നടിയായി ഐശ്വര്യ മാറി. എന്നാൽ ഇടയ്ക്ക് വന്ന് തമിഴ് സിനിമകൾ ചെയ്യാനും ഐശ്വര്യ തയ്യാറായി. ജീൻസ്, യന്തിരൻ, രാവണൻ, പൊന്നിയിൻ സെൽവൻ തുടങ്ങിയവയാണ് ഐശ്വര്യയുടെ തമിഴ് ചിത്രങ്ങൾ. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ ബോക്സ് ഓഫീസിൽ മികച്ച വിജയം കൈവരിച്ചു. നന്ദിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നടി അവതരിപ്പിച്ചത്.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ അഭിനയിച്ച സിനിമയാണ് പൊന്നിയിൻ സെൽവൻ. നടിയുടെ പുതിയ സിനിമകളൊന്നും ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. നടിയെ വീണ്ടും തമിഴ് സിനിമകളിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. മറുവശത്ത് വിജയുടെ ലിയോ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ട്. വാരിസ് ആണ് വിജയുടെ ഒടുവിൽ റിലീസ് ചെയ്ത സിനിമ. സിനിമാ കരിയറിനപ്പുറം രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് വിജയ് ഇപ്പോൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതിന്റെ ചർച്ചകൾ നടന്ന് വരികയാണ്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X