അച്ഛൻ രാഷ്ട്രീയ തിരക്കുകളിൽ,ടെൻഷനടിച്ച് മകൻ; ഫോണിലൂടെ എല്ലാം കേട്ട് അജിത്ത്; ജേസണിനെ സഹായിക്കും ?

സിനിമാ രം​ഗത്തേക്ക് കടന്ന് വരുകയാണ് വിജയുടെ മകൻ ജെയ്സൺ സഞ്ജയ്. സംവിധായകനായാണ് ജേസൺ കരിയർ തുടങ്ങുന്നത്. വിദേശത്ത് നിന്നും ഫിലിം മേക്കിം​ഗ് പഠിച്ചെത്തിയ ജെയ്സണിന്റെ ആദ്യ ചിത്രം ലൈക പ്രൊഡക്ഷൻസിനൊപ്പമാണ്. വിജയ് സിനിമാ രം​ഗം വിടാനൊരുങ്ങുമ്പോഴാണ് മകൻ സിനിമയിലേക്ക് കടന്ന് വരുന്നത്. ആദ്യ ചിത്രത്തിന് പണം മുടക്കാൻ തെന്നിന്ത്യയിലെ പ്രബല പ്രൊഡക്ഷൻ കമ്പനിയായ ലൈക തയ്യാറായത് സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്.

പല സംവിധായകരും തുടക്ക കാലത്ത് സഹസംവിധായകനായി ഏറെക്കാലം പ്രവർത്തിക്കുകയും അവസരങ്ങൾ തേടിയലഞ്ഞിട്ടുമുണ്ട്. എന്നാൽ ജേസണിന് ഇതൊന്നും വേണ്ടി വന്നില്ല. താര പുത്രനായതിന്റെ പ്രിവിലേജാണിതെന്ന് വിമർശകർ വാദിക്കുന്നു. അതേസമയം പിതാവിന്റെ നിഴലിൽ കരിയറിൽ വളരാൻ ജേസൺ ആ​ഗ്രഹിക്കുന്നില്ല. മകന്റെ സിനിമയുടെ ചർച്ചയിലോ മറ്റോ വിജയ് ഭാ​ഗമല്ലെന്നാണ് വിവരം.

Jason Sanjay

രാഷ്ട്രീയത്തിലേക്കാണ് വിജയ് ഇന്ന് ശ്രദ്ധ നൽകുന്നത്. മകന് കരിയറിൽ പരസ്യ പിന്തുണ നൽകി ഒപ്പം നിൽക്കുന്നത് ഒരുപക്ഷെ കുടുംബാധിപത്യം എന്ന ആരോപണം എതിരാളികളിൽ നിന്നും വരാൻ കാരണമായേക്കാം. ഇത് കൊണ്ടാണ് മകന്റെ കരിയറിൽ വിജയ് ഇടപെടാത്തതെന്ന് വാദമുണ്ട്. എന്നാൽ വിജയും മകനും തമ്മിൽ ചില അസ്വാരസ്യങ്ങളുണ്ടെന്ന വാദവും ശക്തമാണ്. കുടുംബവുമായി വിജയ്ക്ക് അകൽച്ചയുണ്ടെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി പ്രചരിക്കുന്നുണ്ട്.

ജേസൺ സഞ്ജയുടെ സിനിമ പ്രഖ്യാപിച്ചിട്ട് ഏറെക്കാലമായി. എന്നാൽ ഇതുവരെയും ഷൂട്ടിം​ഗ് പോലും തുടങ്ങിയില്ലെന്നാണ് വിവരം. ലൈ പ്രൊഡക്ഷൻസ് അടുത്ത കാലത്തായി നിർമാണ രം​ഗത്ത് ചില പ്രതിസന്ധികൾ നേരിടുന്നുണ്ട്. ഇതാണോ ജേസണിന്റെ സിനിമ വൈകാൻ കാരണമെന്ന ചോദ്യമുണ്ട്. തന്റെ ആദ്യ സിനിമ വൈകുന്നതിൽ താരപുത്രൻ ആശങ്കയിലാണെന്ന് റിപ്പോർട്ടുകളുണ്ട്. ഈ ഘട്ടത്തിൽ നടൻ അജിത്ത് ജേസൺ സഞ്ജയ്ക്ക് സഹായം വാ​ഗ്ദാനം ചെയ്തെന്ന റിപ്പോർട്ടുകളുണ്ട്. ഫിലിം ജേർണലിസ്റ്റ് അന്തനനാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.

Jason Sanjay   Ajith  Vijay

സിനിമ പ്രഖ്യാപിച്ച് ഇടയ്ക്ക് ലൈക വലിയ സ്ട്ര​ഗിളിൽ ആയിരുന്നു. ഇപ്പോഴുമുണ്ട്. പക്ഷെ അന്ന് ജെയ്സൺ സഞ്ജയിനെ ടെൻഷനിപ്പിച്ച പ്രതിസന്ധിയിലായിരുന്നു അവർ. താരപുത്രൻ പെട്ടെന്ന് സുരേഷ് ചന്ദ്രയെ ഫോൺ ചെയ്ത് ഇങ്ങനെയൊരു പ്രശ്നമുണ്ട്, വേറെ ഏതെങ്കിലും പ്രൊഡക്ഷൻ കമ്പനിയെ സമീപിച്ചാലോ എന്ന് ചോദിച്ചു. അജിത്ത് അടുത്തിരിക്കുന്നുണ്ട്. ആരാണ് ഫോണിൽ സംസാരിക്കുന്നതെന്ന് അജിത്ത് ചോദിച്ചു. വിജയ് സാറുടെ മകനാണെന്ന് അദ്ദേഹം പറഞ്ഞു.

അജിത്ത് പെട്ടെന്ന് ഫോൺ വാങ്ങി ജെയ്സൺ സഞ്ജയോട് സംസാരിച്ചു. താരപുത്രനെ അനു​ഗ്രഹിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പറയ്, ഞാൻ നിനക്ക് വേണ്ടി നല്ല പ്രൊഡകഷൻ കമ്പനിയുമായി സംസാരിക്കാം, നീ ധൈര്യമായിരിക്ക്, നിനക്ക് എപ്പോൾ‌ ഈ കമ്പനി വേണ്ടെന്ന് തോന്നുന്നോ അപ്പോൾ പറയൂ എന്ന് പറഞ്ഞെന്നും അന്തനൻ വെളിപ്പെടുത്തി. അജിത്തിന്റെ മാനേജരാണ് സുരേഷ് ചന്ദ്ര. മകന് വേണ്ടി വിജയ് ഒരിടപെടലും ഇതുവരെ നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

Read more about: ajith vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X