പങ്കാളിക്കായി ആനിയേയും നയൻസിനേയും പോലെ അമലയും മതം മാറിയോ?, ദൈവങ്ങളുടെ ദ്വീപായ ബാലിയിൽ നടിയുടെ ദീപാവലി!
വിവാഹ ജീവിതത്തിന് പെൺകുട്ടികളുടെ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. അവളുടെ സന്തോഷവും സ്വപ്നങ്ങളുമെല്ലാം ലൈഫിലേക്ക് കടന്നുവരുന്ന പങ്കാളിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ചിലർക്ക് അവർ ആഗ്രഹിച്ചതിനും അപ്പുറമുള്ള മനസിലാക്കി സ്നേഹിക്കുന്ന പങ്കാളിയെയാകും ലഭിക്കുക. അക്കാര്യത്തിൽ നടി അമല പോളും ഭാഗ്യവതിയാണ്. എല്ലാം കൊണ്ടും അമലയുടെ സന്തോഷത്തിനും മനസമാധാനം നിറഞ്ഞ ജീവിതത്തിനുമാണ് ഭർത്താവ് ജഗത് പ്രാധാന്യം നൽകുന്നത്.
ആദ്യ വിവാഹം പരാജയപ്പെട്ടശേഷം സിംഗിൾ ലൈഫ് നയിക്കുന്നതിനിടെയാണ് അമല ജഗതിനെ കാണുന്നതും സ്നേഹിക്കുന്നതും. വീട്ടുകാരും ഇരുവരുടെയും ബന്ധത്തിന് പച്ചക്കൊടി കാണിച്ചതോടെ കഴിഞ്ഞ വർഷം ഇരുവരും വിവാഹിതരായി. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു കുഞ്ഞ് കൂടി ഇരുവരുടെയും ജീവിതത്തിലേക്ക് വന്നു. ഇലൈയാണ് ഇപ്പോൾ അമലയുടേയും ജഗതിന്റേയും ലോകം.

ജഗതിനും മകനുമൊപ്പമുള്ള ജീവിതത്തിലേക്ക് കടന്നശേഷം അമല അതീവ സുന്ദരിയായി മാറിയെന്നത് തെല്ലും സംശയമില്ലാതെ ആരാധകരും കമന്റായി കുറിക്കാറുണ്ട്. ജഗത് ഗുജറാത്ത് സ്വദേശിയാണ്. അമല പോൾ കേരളത്തിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് വളർന്ന പെൺകുട്ടിയുമാണ്. ജഗതിന് ടൂറിസവും ഹോട്ടലുമായും എല്ലാം ബന്ധപ്പെട്ടുള്ള ബിസിനസാണ്.
അമല ഇപ്പോഴും അഭിനയത്തിൽ സജീവമാണ്. ഇപ്പോഴിതാ മകൻ വന്നശേഷമുള്ള ആദ്യത്തെ ദീപാവലി ആഘോക്കാൻ അമല ഭർത്താവിനും കുഞ്ഞിനുമൊപ്പം ബാലിയിലേക്ക് പോയതോടെ ആരാധകർ ചില സംശയങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ജഗതിന്റെ പങ്കാളിയായശേഷം അമല ഹിന്ദു മതം സ്വീകരിച്ചോ എന്നതാണ് ആരാധകരുടെ സംശയം. അതിന് കാരണം ദൈവങ്ങളുടെ ദ്വീപായ ബാലിയിൽ കുടുംബ സമേതം താരം ദീപാവലി ആഘോഷിച്ചുവെന്നതാണ്.
സഞ്ചാരികളുടെ സ്വര്‍ഗമായ ബാലി സ്പിരിച്വാലിറ്റിയും ക്ഷേത്രങ്ങളും ഇഷ്ടപ്പെടുന്നവരുടെ പ്രധാന കേന്ദ്രമാണ്. എൻ്റെ ജന്മദിനമായ ഒക്ടോബർ 26 ദീപാവലി, ഞങ്ങളുടെ വിവാഹ നിശ്ചയ വാർഷികം നവംബർ 4 എന്നിവയെല്ലാം അടുത്തടുത്താണ്. അതിനാൽ എല്ലാം ഒറ്റയടിക്ക് ആഘോഷിക്കാൻ ബാലി അനുയോജ്യമായ സ്ഥലമായി തോന്നി എന്നാണ് കഴിഞ്ഞ ദിവസം ബാലി യാത്രയ്ക്ക് പിന്നിലെ കാരണം വിവരിച്ച് ടൈംസ് ഓഫ് ഇന്ത്യയോട് അമല പറഞ്ഞത്.
പര്‍വതങ്ങളും ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും ബാലി ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്. തനിമയാര്‍ന്ന പുരാതന ക്ഷേത്രങ്ങളെല്ലാം ഇവിടെ മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഉത്സവങ്ങളുടെ നാട് കൂടിയാണ് ബാലി. അതിമനോഹരമായ ബീച്ചുകളും വിനോദസഞ്ചാര സംസ്‌കാരവും ഭക്ഷണവുമെല്ലാമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റ് ഘടകങ്ങള്‍.

നാളുകൾക്ക് മുമ്പ് പഴനി ക്ഷേത്രം സന്ദര്‍ശിച്ച നടിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പമായിരുന്നു കുറച്ച് നാളുകൾക്ക് മുമ്പ് താരം ക്ഷേത്ര ദര്‍ശനം നടത്തിയത്. അതേസമയം നടൻ പ്രഭുദേവയുമായി പ്രണയത്തിലായിരുന്നപ്പോഴാണ് നയൻതാര നടനെ വിവാഹം ചെയ്യാനായി ഹിന്ദു മതം സ്വീകരിച്ചത്. നടി ആനി ഷാജി കൈലാസിനെ വിവാഹം ചെയ്തശേഷമാണ് ഹിന്ദു മതത്തിലേക്ക് മാറിയത്.
അമല അറിയപ്പെടുന്ന നടിയാണെന്നൊന്നും ജഗദിന് ആദ്യം അറിയുമായിരുന്നില്ല. ബിസിനസ് സംരംഭകയെന്നാണ് പറഞ്ഞിരുന്നത്. ജഗദിനെ പരിചയപ്പെട്ട് പ്രണയത്തിലായി വൈകാതെ തന്നെ അമല ഗർഭിണിയായിരുന്നു. അമല തന്നെയാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇതെല്ലാം വെളിപ്പെടുത്തിയത്.


Click it and Unblock the Notifications