രജനികാന്ത് ഇനിയും ജീവിച്ചിരിക്കണമെങ്കില്‍ മകളുടെ തീരുമാനം മാറ്റണം! വേര്‍പിരിഞ്ഞ ധനുഷുമായി ഒരുമിക്കുന്നു

സൂപ്പര്‍താരം രജനികാന്ത് നായനകായി അഭിനയിച്ച വേട്ടയാന്‍ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ സിനിമയ്ക്ക് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സിനിമയും കരിയറുമൊക്കെ വലിയ വിജയങ്ങളാണെങ്കിലും രജനികാന്തിനെ ആകുലപ്പെടുത്തുന്ന ചിലതുണ്ട്.

മക്കളുടെ പേരിലായിരുന്നു രജനികാന്തിന് വേദനിക്കേണ്ടതായി വന്നത്. മൂത്തമകള്‍ ഐശ്വര്യയും ഭര്‍ത്താവും നടനുമായ ധനുഷും വിവാഹമോചിതരാവാനുള്ള തീരുമാനമെടുത്തിരുന്നു. പതിനെട്ട് വര്‍ഷത്തോളം നീണ്ട ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നും അവര്‍ പിന്മാറിയതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മാധ്യമപ്രവര്‍ത്തകനും സിനിമാ നിരൂപകനുമായ ബെയില്‍വാന്‍ രംഗനാഥനാണ് ഈ വിഷയത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുന്നത്.

dhansh-aiswarya

രജനികാന്തിന്റെ മൂത്ത മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തും നടന്‍ ധനുഷും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളും ദമ്പതിമാര്‍ക്ക് ജനിച്ചു. പതിനെട്ട് വര്‍ഷത്തോളം സന്തുഷ്ടരായി ജീവിച്ചിരുന്ന താരങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വേര്‍പിരിഞ്ഞ് ജീവിക്കുകയായിരുന്നു. നിയമപരമായി വിവാഹമോചിതരാവുകയാണെന്നും ഭാര്യ-ഭര്‍തൃബന്ധം അവസാനിപ്പിക്കുകയാണെങ്കിലും സുഹൃത്തുക്കളായി തുടരുമെന്നും പറഞ്ഞിരുന്നു.

ഇവരുടെ വിവാഹമോചന കേസ് കോടതി വരെ എത്തിയെങ്കിലും ഇരുവരും അവിടേക്ക് വന്നിരുന്നില്ല. അതുകൊണ്ട് തന്നെ ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കാന്‍ സാധ്യതകളുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ചില വെളിപ്പെടുത്തലുകളുമായി ബെയില്‍വാന്‍ രംഗനാഥന്‍ എത്തിയത്. പുതിയൊരു വീഡിയോയില്‍ താരദമ്പതിമാരെ കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് ബെയില്‍വാന്‍ നടത്തിയിരിക്കുന്നത്.

ഐശ്വര്യയുടെ അമ്മയും രജനികാന്തിന്റെ ഭാര്യയുമായ ലത മകളെയും മരുമകനും ചില കണ്ടീഷന്‍സ് നല്‍കിയതായിട്ടാണ് പറയപ്പെടുന്നത്. 'ധനുഷും ഐശ്വര്യയും വിവാഹമോചനത്തിന് കോടതിയില്‍ ഹാജരായില്ലായിരുന്നു. കാരണം അവര്‍ വിവാഹമോചനം അസാധുവാക്കിയെന്നും അതുകൊണ്ടാണ് കോടതിയില്‍ വരാത്തതെന്നുമാണ് ബെയില്‍വാന്‍ പറയുന്നത്.

അടുത്തിടെ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തെ പരിശോധിച്ച ഡോക്ടറും കുടുംബാംഗങ്ങളോട് ചില നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. താരത്തിനിപ്പോള്‍ മനസമാധാനവും സന്തോഷവും വേണമെന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശം. രജനിയുടെ അസന്തുഷ്ടിയുടെ കാരണമെന്താണെന്ന് ഭാര്യയായ ലതയ്ക്കറിയാം.

ഉടന്‍ തന്നെ മൂത്ത മകള്‍ ഐശ്വര്യയുടെ അടുത്ത് ചെല്ലുകയും കാര്യം പറയുകയും ചെയ്തു. 'അച്ഛന് ഇനിയും ഒരുപാട് കാലം ഇതുപോലെ ജീവിക്കണമെങ്കില്‍ നീ ധനുഷിനൊപ്പം ജീവിക്കണമെന്നായിരുന്നു ലതയുടെ ആവശ്യം. ഐശ്വര്യ അത് സമ്മതിച്ചു. മാത്രമല്ല രജനികാന്ത് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ധനുഷ് രജനിയെ നേരില്‍ കണ്ട് ക്ഷമാപണം നടത്തിയിരുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്.

രജനികാന്തിന് വേണ്ടി വേര്‍പിരിയാമെന്ന തീരുമാനത്തില്‍ നിന്നും ഐശ്വര്യയും ധനുഷും പിന്മാറുകയായിരുന്നു എന്നാണ സൂചന. കൂടാതെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രജനികാന്തിന്റെ വേട്ടയാന്‍ എന്ന സിനിമയുടെ പ്രിവ്യൂ പ്രദര്‍ശിപ്പിച്ചപ്പോള്‍ ധനുഷും ഐശ്വര്യയും അതില്‍ പങ്കെടുത്തതായിട്ടും ബെയില്‍വാന്‍ കൂട്ടിച്ചേര്‍ത്തു...

More from Filmibeat

Read more about: dhanush Aishwarya Rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X