രജിനികാന്തിന് മുന്നിൽ മുൻ മരുമകന്റെ വാശി; വിട്ടു കൊടുക്കാതെ ഐശ്വര്യയും?; ധനുഷിനെ സംബന്ധിച്ച് നിർണായകം

ധനുഷും രജിനികാന്തും തമ്മിൽ അസ്വാരസ്യമുണ്ടോ എന്ന സംശയം കഴിഞ്ഞ കുറേ നാളുകളായി ആരാധകർക്കുണ്ട്. രജിനികാന്തിന്റെ മകൾ ഐശ്വര്യ രജിനികാന്തുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞ ശേഷമാണ് ഈ അഭ്യൂഹങ്ങൾ ഉയർന്ന് വരാൻ തുടങ്ങിയത്. വിവാഹമോചനത്തിന് ശേഷം രജിനീകാന്തിന്റെ വീ‌ടുള്ള പോയസ് ​ഗാർഡനിൽ ധനുഷ് കോടികൾ മു‌ടക്കി ഒരു വീ‌ട് പണിഞ്ഞത് വാർത്തയായിരുന്നു. ഇപ്പോഴിതാ മറ്റൊരു വിഷയമാണ് ഈ അഭ്യൂഹത്തിന് ആക്കം കൂട്ടിയിരിക്കുന്നത്. ധനുഷിന്റെയും രജിനികാന്തിന്റെയും സിനിമ ഒരേ നാൾ റിലീസിന് എത്താൻ പോകുകയാണ്.

ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് ലാൽ സലാം. ഇതിൽ ഒരു പ്രധാന വേഷം രജിനികാന്ത് ചെയ്യുന്നുണ്ട്. പൊങ്കലിന് ചിത്രം റിലീസ് ചെയ്യും. ഇതേ ദിവസമാണ് ധനുഷിന്റെ ക്യാപ്റ്റൻ മില്ലറും റിലീസ് ചെയ്യുന്നത്. ആരാധകർ ആകാംക്ഷയോടെയാണ് രണ്ട് സിനിമകളുടെയും റിലീസിന് കാത്തിരിക്കുന്നത്. ധനുഷ് ചിത്രത്തിന് മുമ്പിൽ രജിനികാന്തിന്റെ സിനിമ പരാജയപ്പെട്ടാൽ സിനിമാ ലോകത്ത് അത് വലിയ വാർത്തയാകുമെന്ന് ഉറപ്പാണ്.

Dhanush, Rajinikanth, Aishwarya Rajinikanth

ധനുഷിന്റെ സിനിമയാണ് പരാജപ്പെടുന്നതെങ്കിൽ ന‌ട‌ന്റെ ഇമേജിനെ പോലും ഇത് ബാധിച്ചേക്കാം. രജിനികാന്തിന്റെ മരുമകൻ എന്ന പേര് കരിയറിന്റെ തു‌ടക്ക കാലത്ത് ധനുഷിന് ​ഗുണം ചെയ്തിട്ടുണ്ടെന്നാണ് രജിനി ആരാധകരുടെ വാദം. എന്നാൽ ധനുഷും ഐശ്വര്യയും തമ്മിലുള്ള മത്സരമല്ല ഇപ്പോൾ നടക്കുന്നതെന്നാണ് തമിഴ് ഫിലിം ജേർണലിസ്റ്റുകൾ പറയുന്നത്. സിനിമയുടെ റിലീസ് ദിനം തീരുമാനിച്ചത് ഇവരൊന്നുമില്ലെന്നാണ് ജേർണലിസ്റ്റ് ബിസ്മി പറയുന്നത്.

പൊങ്കൽ എല്ലാ റിലീസിനും ഉചിതമായ സമയമാണ്. അതുകൊണ്ടാണ് രണ്ട് സിനിമകളും ഒരേ സമയത്ത് വരുന്നത്. നമ്മളാണ് ധനുഷിന്റെ മുൻ ഭാര്യയുടെ സിനിമയെന്നൊക്കെ പറയുന്നത്. എന്നാൽ സിനിമകളുടെ റിലീസിന് ധനുഷിന്റെയോ ഐശ്വര്യയുടെയോ വ്യക്തി ജീവിതവുമായി ബന്ധമില്ലെന്ന് ഇദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ വർഷം ജനുവരിയിലാണ് വേർപിരിയുകയാണെന്ന് ധനുഷും ഐശ്വര്യയും അറിയിച്ചത്.

Dhanush, Rajinikanth

18 വർഷം നീണ്ട വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. ഇരുവരെയും ഒരുമിപ്പിക്കാൻ കുടുംബം ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. വിവാഹമോചനത്തിന് കാരണമായി പല അഭ്യൂഹങ്ങളും ഉയർന്ന് വന്നു. ധനുഷ് കരിയറിന് മാത്രം പ്രാധാന്യം കൊടുത്തതും കു‌ടുംബ ജീവിതത്തിന് സമയം കണ്ടെത്താത്തതുമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് പുറത്ത് വന്ന വിവരം. എന്നാൽ ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചില്ല.

2004 ലാണ് ധനുഷും ഐശ്വര്യ രജിനികാന്തും വിവാഹിതരായത്. വീട്ടുകാർ ആലോചിച്ച് ന‌ടത്തിയ വിവാഹമായിരുന്നു. ധനുഷിന്റെ സഹോദരിയുടെ സുഹൃത്തായിരുന്നു ഐശ്വര്യ. ധനുഷിന്റെ കരിയറിന് വലിയ പിന്തുണയാണ് ഐശ്വര്യ നൽകിയിരുന്നത്. ഇരുവരും വേർപിരിഞ്ഞപ്പോൾ ആരാധകരും നിരാശരായി. ധനുഷിനെ നായകനാക്കി നേരത്തെ ത്രീ എന്ന സിനിമ ഐശ്വര്യ സംവിധാനം ചെയ്തിട്ടുണ്ട്.

ഏറെനാളുകൾക്ക് ശേഷം ഐശ്വര്യ സംവിധാനം ചെയ്യുന്ന സിനിമയാണ് ലാൽ സലാം. രജിനികാന്ത് അല്ല ചിത്രത്തിൽ നായക വേഷം ചെയ്യുന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് തുടങ്ങിയവർ അഭിനയിക്കുന്ന സിനിമയിൽ സുപ്രധാന വേഷമാണ് രജിനികാന്തിനെന്നാണ് വിവരം. എക്സ്റ്റന്റഡ് കാമിയോ റോളാണ് രജിനിക്കെന്നാണ് സൂചന. നേരത്തെ കുചേലൻ എന്ന സിനിമയിലും രജിനികാന്ത് ഇത്തരമൊരു വേഷം ചെയ്തിട്ടുണ്ട്. ജയ്ലർ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് രജിനികാന്ത്.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X