അമ്മായിയമ്മയുടെ കൺമുന്നിൽ തൃഷയ്ക്കൊപ്പം സിനിമ കാണാനെത്തി ധനുഷ്, തിയേറ്ററിൽ നിന്നുള്ള ഫോട്ടോ വൈറൽ!
ജയിലറിന്റെ റിലീസിന് ശേഷം സൂപ്പർസ്റ്റാർ രജിനികാന്തിന്റെയും സംവിധായകൻ നെൽസണിന്റെയും തിരിച്ചുവരവ് ആഘോഷിക്കുകയാണ് ഇന്ത്യൻ സിനിമ. കഴിഞ്ഞ ദിവസമാണ് സിനിമ ലോകത്തെമ്പാടുമായി റിലീസ് ചെയ്തത്. പരിഹസിച്ചവർക്ക് രജിനിയും നെൽസണും നൽകിയ മറുപടിയാണ് ജയിലർ സിനിമ എന്നാണ് കണ്ടെവരെല്ലാം ഒന്നടങ്കം പറയുന്നത്.
ഗസ്റ്റ് റോളിൽ വന്ന നടൻ മോഹൻലാൽ മുതൽ തമന്ന വരെ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചതെന്നാണ് റിപ്പോർട്ടുകൾ. ബീസ്റ്റിന്റെ പരാജയത്തിന് ശേഷം നെൽസണിനെ സംവിധായകൻ എന്ന രീതിയിൽ അംഗീകരിക്കാൻ ഒരു വിഭാഗം സിനിമാപ്രേമികൾ തയ്യാറായിരുന്നില്ല.
നെൽസൺ ഇനി സംവിധാനം ചെയ്യരുതെന്നാണ് പലരും പറഞ്ഞത്. അത്തരം ആക്ഷേപങ്ങൾക്കെല്ലാമുള്ള മറുപടിയാണ് ജയിലറിലൂടെ നെൽസൺ നൽകിയിരിക്കുന്നത്. തെന്നിന്ത്യൻ സിനിമാ താരങ്ങളെല്ലാം തന്നെ ആദ്യ ദിവസം തന്നെ തിയേറ്ററിലെത്തി സിനിമ കണ്ട് ജയിലർ ടീമിനെ അഭിനന്ദിക്കുന്നുണ്ട്.

അതേസമയം നടൻ ധനുഷും ഷൂട്ടിങ് തിരക്കുകൾക്കിടയിൽ നിന്നും സമയം കണ്ടെത്തി മുൻ അമ്മായിഅപ്പന്റെ സിനിമാ കാണാൻ തിയേറ്ററിലെത്തി എന്നാണ് റിപ്പോർട്ടുകൾ. നടി തൃഷയ്ക്കൊപ്പമാണ് ധനുഷ് സിനിമ കാണാനെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. കൂടാതെ തിയേറ്ററിനുള്ളിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഇരുവരുടെയും തിയേറ്ററിൽ നിന്നുള്ള ചിത്രങ്ങളിൽ രജിനികാന്തിന്റെ ഭാര്യ ലതയേയും കാണാം. എന്നാൽ ചിത്രത്തിന്റെ സത്യാവസ്ഥ അതല്ലെന്നാണ് ധനുഷ് ആരാധകർ പറയുന്നത്. രജിനികാന്ത് സിനിമ പേട്ട പുറത്തിറങ്ങിയപ്പോഴാണ് ധനുഷും തൃഷയും ഒരുമിച്ച് സിനിമ കാണാൻ പോയത്.
പേട്ടയിൽ തൃഷയും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അന്ന് പകർത്തിയ ചിത്രങ്ങളാണ് ജയിലർ പുറത്തിറങ്ങിയപ്പോൾ വീണ്ടും ഇന്റർനെറ്റിൽ പ്രചരിക്കുന്നതെന്നാണ് ആരാധകർ നൽകുന്ന വിശദീകരണം. തന്റെ സിനിമയിലെ നായികമാർക്കൊപ്പം ധനുഷ് ഇത്തരത്തിൽ റിലീസ് സമയത്ത് സിനിമാ കാണാൻ പോകുന്നത് പതിവാണ്. ധനുഷിന്റെ കരിയറിലെ അമ്പതാം ചിത്രമായ ഡി 50യിൽ തൃഷയും ഭാഗമാകുന്നതായും റിപ്പോർട്ടുകളുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. സൺ പിക്ചേഴ്സാണ് നിർമാണം. എസ്.ജെ സൂര്യ, കാളിദാസ് ജയറാം തുങ്ങിയവരും സിനിമയുടെ ഭാഗമാകും. പൊന്നിയൻ സെൽവന്റെ ഭാഗമായ ശേഷം തൃഷ വീണ്ടും തിരക്കിലാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയിയുടെ ലിയോയിൽ നായിക തൃഷയാണ്. ഒരു വർഷം മുമ്പാണ് ധനുഷും ഐശ്വര്യ രജിനികാന്തും വേർപിരിഞ്ഞത്. മക്കളായ യാത്രയും ലിംഗയും ധനുഷിനൊപ്പമാണ് താമസം. 18 വർഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്.
രണ്ട് ആണ്‍കുട്ടികള്‍ക്കൊപ്പമായി സന്തുഷ്ട കുടുംബജീവിതം നയിച്ച് വരികയായിരുന്നു ഇരുവരും. സിനിമാ സംബന്ധിയായ പരിപാടികളിലും മറ്റ് ചടങ്ങുകളിലുമെല്ലാം ധനുഷും ഐശ്വര്യയും പങ്കെടുക്കാറുണ്ടയിരുന്നു. വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ ഐശ്വര്യ സോഷ്യല്‍മീഡിയയില്‍ നിന്നും ധനുഷും ഒന്നിച്ചുള്ള ചിത്രങ്ങള്‍ മാറ്റുകയും ചെയ്തിരുന്നു.
ധനുഷുമായി വേർപിരിഞ്ഞ ഐശ്വര്യ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സിനിമ ഏറ്റെടുത്ത് കഴിഞ്ഞാല്‍ അതേക്കുറിച്ച് മാത്രം ചിന്തിക്കുന്നയാളാണ് ധനുഷെന്നും തിരക്കുകള്‍ക്കിടയില്‍ കുടുംബത്തെപ്പോലും പരിഗണിക്കാറില്ലെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഐശ്വര്യ രജിനികാന്ത് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ലാൽസലാം എന്ന ചിത്രമാണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റൊരു രജിനികാന്ത് സിനിമ.
മൊയ്തീൻ ഭായ് എന്നാണ് സൂപ്പർ സ്റ്റാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിൽ കാമിയോ വേഷത്തിലാണ് രജിനികാന്ത് എത്തുന്നത്. വിഷ്ണു വിശാലും വിക്രാന്തുമാണ് ചിത്രത്തിലെ നായകന്മാർ. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ഐശ്വര്യ തന്നെയാണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications