'ഭാര്യയുടെ വീട്ടിൽ നടന്ന സംഭവം ധനുഷ് അറിഞ്ഞു; അതോടെ വാശിയായി; വിവാഹമോചനത്തിന് കാരണമായ പ്രശ്നം'
തമിഴ് സിനിമാ ലോകത്ത് ഏറെ ചർച്ചയായ സംഭവമാണ് ധനുഷും ഐശ്വര്യ രജിനികാന്തും തമ്മിലുള്ള വിവാഹമോചനം. 17 വർഷം നീണ്ട വിവാഹബന്ധമാണ് ഇരുവരും വേണ്ടെന്ന് വെച്ചത്. . 2004 ൽ വിവാഹിതർ ആയ ഇരുവർക്കും രണ്ട് കുട്ടികളും ഉണ്ട്. യാത്ര രാജ്, ലിംഗ രാജ് എന്നീ ആൺമക്കളാണ് ഇവർക്കുള്ളത്. മക്കളുടെ കാര്യങ്ങളിൽ രണ്ട് പേരും ഇപ്പോഴും ശ്രദ്ധ കൊടുക്കാറുണ്ട്. അച്ഛനൊപ്പവും അമ്മയ്ക്കൊപ്പവും ഇടയ്ക്കിടെ മാറി താമസിക്കുകയാണ് മക്കൾ.
വിവാഹമോചനത്തിന് ശേഷം ധനുഷ് തന്റെ കരിയറിലേക്ക് പൂർണ ശ്രദ്ധ നൽകി. ഐശ്വര്യ രജിനികാന്ത് ലാൽ സലാം എന്ന സിനിമയുടെ സംവിധാന തിരക്കുകളിലേക്കും നീങ്ങി. രണ്ട് പേരെയും വീണ്ടും ഒരുമിപ്പിക്കാൻ കുടുംബം ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.

വിവാഹമോചനത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നാണ് വേർപിരിഞ്ഞെന്ന് അറിയിച്ച പ്രസ്താവനയിൽ ഇരുവരും ആവശ്യപ്പെട്ടത്. ഇപ്പോഴിതാ ധനുഷ്-ഐശ്വര്യ രജിനികാന്ത് ബന്ധത്തിൽ സംഭവിച്ച താളപ്പിഴവുകളെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു. ഐശ്വര്യയുടെ വീട്ടിൽ നിന്നും ധനുഷിന്റെ മാതാപിതാക്കൾക്കുണ്ടായ ചില അനുഭവങ്ങൾ പ്രശ്നങ്ങൾക്ക് കാരണമായെന്ന് ചെയ്യാറു ബാലു പറയുന്നു.
പോയസ് ഗാർഡനിൽ രജിനിയുടെ വീടിന് അടുത്ത് ധനുഷ് ഒരു മാളിക കെട്ടി. അമ്മായിയച്ഛന് മറുപടി കൊടുത്തത് പോലെയാണത്. മുമ്പ് ധനുഷിന്റെ മാതാപിതാക്കൾ രജിനിയുടെ വീട്ടിൽ പോയപ്പോൾ ഒരു തരത്തിൽ അപമാനിക്കപ്പെട്ടു എന്ന് പറയപ്പെടുന്നുണ്ട്. എത്ര മാത്രം സത്യമാണെന്ന് അറിയില്ല. ഒരുപക്ഷെ നടന്നിരിക്കാം. ധനുഷ് ഈ വിവരം അറിഞ്ഞു. കുടുംബത്തോട് അടുപ്പമുള്ളയാളാണ് ധനുഷ്. എല്ലാ മകനും അച്ഛനും അമ്മയ്ക്കും ഒരു സ്ഥലത്ത് മര്യാദ ലഭിച്ചില്ലെങ്കിൽ ദേഷ്യപ്പെടും. മാത്രവുമല്ല അമ്മായിയച്ഛന്റെ വീട്ടിലാണ് ഇത് നടന്നത്.

ഇതോടെയാണ് പോയസ് ഗാർഡനിൽ മാളിക നിർമ്മിക്കാൻ ധനുഷ് തീരുമാനിച്ചതെന്ന് ചെയ്യാറു ബാലു പറയുന്നു. ഈ സംഭവം വിവാഹബന്ധത്തിൽ ഉലച്ചിലുണ്ടാക്കിയെന്നും രജിനികാന്ത് വ്യക്തമാക്കി. മകളുടെ വിവാഹമോചനത്തിൽ രജിനികാന്തിന് വിഷമം ഉണ്ട്. മകളെ വിഷമഘട്ടത്തിൽ നിന്നും പുറത്തെത്തിക്കാൻ വേണ്ടിയാണ് ലാൽ സലാം എന്ന സിനിമയ്ക്ക് രജിനികാന്ത് ഓക്കെ പറഞ്ഞതെന്നും ചെയ്യാറു ബാലു വാദിച്ചു. ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാൽ സലാവും ധനുഷിന്റെ ക്യാപ്റ്റൻ മില്ലറും അടുത്ത വർഷം ജനുവരിയിൽ റിലീസ് ചെയ്യും.
നേരത്തെ ധനുഷിനെ നായകനാക്കി ത്രീ എന്ന സിനിമ ഐശ്വര്യ സംവിധാനം ചെയ്തിരുന്നു. ധനുഷിന്റെ കരിയരിൽ വലിയ പിന്തുണ ഐശ്വര്യ രജിനികാന്ത് നൽകിയിരുന്നു. വേർപിരിഞ്ഞെങ്കിലും രണ്ട് പേരും ഇന്നും സുഹൃത്തുക്കളായി തുടരുന്നുണ്ടെന്നാണ് വിവരം. വിവാഹമോചനത്തെക്കുറിച്ച് ധനുഷോ ഐശ്വര്യയോ എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല.
ധനുഷ് വ്യക്തി ജീവിതത്തിന് സമയം കൊടുക്കാത്തതും മുഴുവൻ സമയവും കരിയറിന് വേണ്ടി മാറ്റി വെച്ചതുമാണ് വേർപിരിയലിന് കാരണമായതെന്ന് നേരത്തെ ഗോസിപ്പ് വന്നിരുന്നു. ഇതിന് മുമ്പ് ധനുഷ് ചില നടിമാരുമായി പ്രണയത്തിലാണെന്ന് ഗോസിപ്പ് വന്നപ്പോഴൊന്നും ഐശ്വര്യയുമായുള്ള വിവാഹബന്ധത്തെ ഇത് ബാധിച്ചിരുന്നില്ല. അതിനാൽ തന്നെ എന്താണ് വിവാഹമോചനത്തിന് കാരണമായ വിഷയം എന്നറിയാൻ ആരാധകർക്ക് കൗതുകമുണ്ട്.


Click it and Unblock the Notifications











