»   » അത്രയും പ്രായം എനിക്കായിട്ടില്ല, നയന്‍താരയും തൃഷയും ചെയ്യുന്ന വേഷങ്ങളെ പരിഹസിച്ച് ഹന്‍സിക

അത്രയും പ്രായം എനിക്കായിട്ടില്ല, നയന്‍താരയും തൃഷയും ചെയ്യുന്ന വേഷങ്ങളെ പരിഹസിച്ച് ഹന്‍സിക

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴ് ഇന്റസ്ട്രിയില്‍ ഇപ്പോഴും നായികാ നിരയില്‍ തുടരുന്നു സീനിയര്‍ നായികമാരാണ് തൃഷ കൃഷ്ണയും നയന്‍താരയും. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ രണ്ട് പേര്‍ക്കും പുതിയ നിബന്ധനകളൊക്കെയുണ്ട്.

ജയം രവിയും ഹന്‍സികയും പ്രണയത്തില്‍, ഭാര്യയുമായി എന്നും വഴക്ക്; അച്ഛനെ അനുസരിക്കുന്നില്ല?

നായകന്മാരെ ചുറ്റിപ്പറ്റിയുള്ള നായിക കഥാപാത്രങ്ങളൊന്നും നയനും തൃഷയും ഇപ്പോള്‍ ഏറ്റെടുക്കാറില്ല. ഒരു അഭിമുഖത്തില്‍ ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ രണ്ട് നടിമാരെയും പരിഹസിക്കുന്ന തരത്തിലായിരുന്നു നടി ഹന്‍സികയുടെ പ്രതികരണം.

ഹന്‍സിക തമിഴ് സിനിമയില്‍

തടിയൊക്കെ കുറച്ച് സുന്ദരിയായ നായികയായി ഓരോ ചിത്രത്തിലും എത്തുകയാണ് ഹന്‍സിക. സൗന്ദര്യം കൊണ്ട് ശ്രദ്ധ നേടുന്ന നടി കൂടുതല്‍ ഗ്ലാമറിന് പ്രാധാന്യമുള്ള വേഷങ്ങളാണ് തിരഞ്ഞെടുക്കുന്നത്. തമിഴകത്തെ ഒട്ടുമിക്ക എല്ലാ യുവസൂപ്പര്‍താരങ്ങള്‍ക്കൊപ്പവും ഹന്‍സിക അഭിനയിച്ചു കഴിഞ്ഞു.

നയനും തൃഷയും

നയന്‍താരയും തൃഷയും ഇപ്പോള്‍ നായികാ പ്രാധാന്യമുള്ള വേഷങ്ങളാണ് ചെയ്യുന്നത്. സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ച് തെളിഞ്ഞ നയനും തൃഷയും ഇനി മരംചുറ്റിപ്രണയത്തിനില്ലെന്ന നിലപാടിലാണ്.

ഹന്‍സിക പറയുന്നത്

ഇത്തരത്തില്‍ നായികാ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്യില്ലേ എന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോഴാണ് ഇരുവരെയും കളിയാക്കിക്കൊണ്ടുള്ള നടിയുടെ പ്രതികരണം. ഇവരുടെ അത്രയും പ്രായം എനിക്കായില്ല എന്നാണ് നടി ആദ്യം പറഞ്ഞത്.

ചെയ്യും, ഇപ്പോഴല്ല

തീര്‍ച്ചയായും ഞാന്‍ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യും. പക്ഷെ ഇപ്പോഴല്ല. എനിക്കിപ്പോള്‍ 25 വയസ്സ് ആയതേയുള്ളൂ. കുറച്ചുകൂടെ പ്രായമാവട്ടെ.. അപ്പോള്‍ ആലോചിക്കാം എന്നാണ് ഹന്‍സികയുടെ പ്രതികരണം.

ഫാന്‍സിന് രസിച്ചില്ല

ഹന്‍സിക ഉദ്ദേശിച്ചത് തൃഷയുടെയും നയന്‍താരയുടെയും പരിചയ സമ്പത്താണോ, അതോ പ്രായത്തെ കളിയാക്കിയതാണോ എന്നാണ് ആരാധര്‍ക്കറിയാത്തത്. എന്തായാലും നയന്‍ - തൃഷ ഫാന്‍സിന് ഹന്‍സികയുടെ കമന്റ് അത്ര രസിച്ചിട്ടില്ല.

English summary
Glam doll Hansika is known for her bubbly roles and is one of the most sought after heorines in the South cinema. In a recent press interaction, Hansika was quizzed on why she donot do women-centric films like her competitors lady Superstar Nayanthara and Trisha. The Bogan actress stunned the crowd by replying that she is not that old enough to be doing such kind of films and roles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more