'അജിത്ത് പോകുന്നെങ്കിൽ പോകട്ടെ..., നല്ല സമയം ആരംഭിക്കുന്നു...'; വിക്കിയുടെ ടിഷർട്ടിലെ വാചകം പങ്കുവെച്ച് നയൻതാര

മറ്റുള്ളവർക്ക് എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലേക്ക് പറന്നുകൊണ്ടിരിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാര. അടുത്തിടെയാണ് അറ്റ്ലി സംവിധാനം ചെയ്ത ഷാരൂഖ് ചിത്രം ജവാനിലൂടെ ബോളിവുഡിലേക്ക് നയൻതാര അരങ്ങേറിയത്. നയൻതാരയ്ക്ക് പുറമെ വിജയ് സേതുപതിയും ദീപിക പദുക്കോണും ഭാ​ഗമായ സിനിമയിൽ അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകർന്നത്.

ചിത്രം ആറ് ദിവസം കൊണ്ട് ബോക്‌സ് ഓഫീസിൽ അറുനൂറ് കോടി രൂപ കലക്ഷൻ നേടി. ജവാൻ ബ്ലോക്ക് ബസ്റ്ററായതിന്റെ സന്തോഷത്തിലും ആ​ഘോഷത്തിലുമാണ് നയൻതാര. അതേസമയം താരത്തിന്റെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവന്റെ സിനിമകളൊന്നും 2023ൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഏറ്റവും അവസാനം തിയേറ്ററിലെത്തിയ വി​​ഘ്നേഷ് ശിവൻ സിനിമ കാത്തുവാക്ക്ലെ രണ്ട് കാതലാണ്. അജിത് കുമാറിന്റെ എകെ 62 വിഘ്നേഷ് ശിവനായിരുന്നു സംവിധാനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ ചില അഭിപ്രായ വ്യത്യാസങ്ങൾ കാരണം വിക്കിക്ക് പകരം മഗിഴ് തിരുമേനിയെ സിനിമയുടെ സംവിധായകനായി നിയമിച്ചു.

Nayanthara, Vignesh Shivan

ലൈക്ക നിർമ്മിക്കുന്ന ചിത്രത്തിന് വിടമുയാർച്ചി എന്നാണ് പേരിട്ടിരിക്കുന്നത്. തന്റെ തിരക്കഥയുടെ രണ്ടാം പകുതിയിൽ നിർമ്മാതാക്കൾ തൃപ്തരായില്ലെന്നും അതാണ് തന്നെ ഒഴിവാക്കിയത് എന്നുമാണ് വിഘ്നേശ് സിനിമയിൽ നിന്നും പിന്മാറിയതിന്റെ കാരണമായി പറഞ്ഞത്.

സംഭവിച്ച കാര്യങ്ങൾക്ക് അജിത്ത് കുമാറിന് ഉത്തരവാദിയല്ലെന്നും വിഘ്നേശ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അജിത്തിന്‍റെ പുതിയ പടം സംവിധാനം ചെയ്യാന്‍ പോകുന്ന മഗിഴ് തിരുമേനിക്ക് ആശംസ നേരുകയും ചെയ്തിരുന്നു വിഘ്നേശ്.

ഇപ്പോഴിതാ നയൻതാര തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. നല്ല സമയം ആരംഭിക്കുന്നു... എന്ന് എഴുതിയ വിക്കിയുടെ ടിഷർട്ടിന്റെ ക്ലോസപ്പ് ചിത്രമാണ് ലേഡി സൂപ്പർ സ്റ്റാർ പോസ്റ്റ് ചെയ്തിട്ടുള്ളത്. ചിത്രം ഞൊടിയിടയിൽ വൈറലായി.

വിഘ്‌നേഷ് ശിവൻ പുതിയ സിനിമ ആരംഭിക്കാൻ പോകുന്നതിന്റെ സൂചനയാണോ നയൻതാരയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി എന്നാണ് ഏറെയും ആളുകൾക്കും അറിയേണ്ടിയിരുന്നത്. അജിത്ത് സിനിമ പോയെങ്കിൽ പോട്ടെ... എന്നാണ് വിഘ്നേഷ് ആരാധകർ കമന്റ് ചെയ്തത്. കഴിഞ്ഞ വർഷം വിവാഹിതരായ വിഘ്നേഷിനും നയൻതാരയ്ക്കും ഉയിർ, ഉലക് എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്.

Nayanthara, Vignesh Shivan

പതിനൊന്ന് മാസം പ്രായമായ മക്കളുടെ ചിത്രങ്ങളും വീഡിയോയും ഇടയ്ക്ക് നയൻതാരയും വിഘ്നേഷ് ശിവനും പങ്കുവെക്കാറുണ്ട്. അതേസമയം ലവ് ടുഡെ സംവിധായകൻ പ്രദീപ് രംഗനാഥൻ നായകനാകുന്ന പുതിയ ചിത്രത്തിനായി വിഘ്‌നേഷ് ശിവൻ കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലുമായി കൈകോർക്കുന്നതായി റിപ്പോർട്ടുണ്ട്.

നയൻതാരയും ശക്തമായ ഒരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നതായും സൂചനയുണ്ട്. ജയം രവിയെ നായകനാക്കി അഹമ്മദ് സംവിധാനം ചെയ്യുന്ന ഇരൈവനാണ് നയൻതാരയുടെ വരാനിരിക്കുന്ന ചിത്രം. സിനിമ സെപ്റ്റംബർ 28ന് റിലീസ് ചെയ്യും.

പുതിയ സ്കിൻ കെയർ ബ്രാൻഡും നയൻതാര ഇന്ന് ലോഞ്ച് ചെയ്തു. 9സ്കിൻ എന്ന ചർമ സംരക്ഷണ ഉൽപന്നത്തിന്റെ വെബ്‌സൈറ്റ് ലോഞ്ച് തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നയൻതാര പ്രഖ്യാപിച്ചത്. ഉൽപ്പന്നങ്ങളുടെ ഔദ്യോഗിക വിൽപ്പന സെപ്റ്റംബർ 29ന് ആരംഭിക്കുമെന്നും താരം അറിയിച്ചു.

നേരത്തെ ഡെർമറ്റോളജിസ്റ്റ് ഡോ.റെനിത രാജനുമായി ചേർന്ന് നടി ലിപ്ബാം കമ്പനി ആരംഭിച്ചിരുന്നു. 'ഞങ്ങൾ നിങ്ങൾക്കായി 9സ്കിൻ ഒഫീഷ്യൽ അവതരിപ്പിക്കുന്നു. നിങ്ങളുടെ ചർമം അർഹിക്കുന്ന സ്നേഹത്തിന്റെ പരിലാളനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ.'

'സ്വയം പ്രണയിക്കുകയാണ് നമ്മൾ എല്ലാവരും ചെയ്യേണ്ടതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 9സ്കിൻ അതിന്റെ യാത്ര സെപ്റ്റംബർ 29ന് ആരംഭിക്കും. അതിശയകരമായ ഒരു ചർമ സംരക്ഷണ അനുഭവത്തിനായി തയാറെടുക്കുക', എന്നാണ് നയൻതാര ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

Read more about: nayanthara vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X