ജ്യോതികയെ സിനിമയിലേക്ക് വിടാതെ പിടിച്ച് വച്ചത് സൂര്യയുടെ പിതാവ്! സത്യമെന്താണെന്ന് വെളിപ്പെടുത്തി നടി

തമിഴ് സിനിമാലോകത്തിന് ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ജ്യോതിക. സൂപ്പര്‍നായികയായി തിളങ്ങി നിന്നിട്ട് പെട്ടെന്ന് സിനിമ വേണ്ടെന്ന് വെച്ചിട്ട് പോയ ഒരുപാട് നടിമാരില്‍ ഒരാളും ജ്യോതികയായിരുന്നു. എന്നാല്‍ ശക്തമായ തിരിച്ച് വരവിലൂടെ ആരാധകരെ അമ്പരപ്പിക്കാന്‍ ജ്യോതികയ്ക്ക് സാധിച്ചിരുന്നു.

2000 ത്തിന്റെ തുടക്കം മുതലങ്ങിട്ടാണ് തമിഴ് സിനിമയില്‍ ജ്യോതിക ആധിപത്യം സ്ഥാപിച്ചത്. നടന്‍ സൂര്യയുമായിട്ടുള്ള വിവാഹത്തോടെയാണ് സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നത്. പിന്നീട് തിരിച്ച് വരികയും ചെയ്തു. ഇപ്പോഴും പ്രേക്ഷകരുടെ മനസില്‍ അതുപോലെ നിലനില്‍ക്കാന്‍ നടിയ്ക്ക് സാധിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.

suriya

അജിത്, വിജയ്, രജനികാന്ത്, കമല്‍ ഹാസന്‍ തുടങ്ങി തമിഴിലെ എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച ജ്യോതിക സൂര്യയുടെ കൂടെ ഒന്നിച്ചഭിനയിച്ചതോടെയാണ് പ്രണയത്തിലാവുന്നത്. അങ്ങനെ താരകുടുംബത്തിലേക്ക് വിവാഹിതയായി പോയി. ഇരുവര്‍ക്കും ഒരു മകനും മകളുമുണ്ട്. വിവാഹം കഴിഞ്ഞ് മക്കള്‍ കൂടിയായതിന് ശേഷം കുറച്ചുകാലം ജ്യോതിക അഭിനയിച്ചിരുന്നില്ല. സിനിമയില്‍ നിന്നും പൂര്‍ണമായും വിട്ട് നിന്നു.

എന്നാല്‍ ജ്യോതിക അങ്ങനെ മാറി നില്‍ക്കാന്‍ കാരണം സൂര്യയുടെ പിതാവ് ശിവകുമാറാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ വന്നിരുന്നു. അടുത്തിടെയും സൂര്യയുടെ പിതാവും തമിഴിലെ മുതിര്‍ന്ന നടനുമായ ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്ന് വരുന്നത്. ജ്യോതികയുടെ ജീവിതത്തില്‍ താരപിതാവ് വല്ലാതെ ഇടപെടുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സൂര്യ ജ്യോതികയെ വിവാഹം കഴിക്കുന്നതിനോട് തീരെ താല്‍പര്യമില്ലാതിരുന്ന ശിവകുമാര്‍ തുടക്കം മുതലേ ഇവരുടെ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. എല്ലാ എതിര്‍പ്പുകളെയും മറികടന്ന് സൂര്യ നടിയെ വിവാഹം കഴിച്ചെങ്കിലും ജ്യോതികയും ശിവകുമാറും തമ്മില്‍ ഇടയ്ക്കിടെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അതിനാലാണ് നടി മുംബൈയിലേക്ക് താമസം മാറ്റിയതെന്നും തുടങ്ങി നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

suriya

അങ്ങനെ നിരന്തരമായി സൂര്യയുടെ പിതാവിനെ ചേര്‍ത്ത് അഭ്യൂഹങ്ങള്‍ വന്നതോടെ ഇതില്‍ വ്യക്തത വരുത്തി നടി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ പിതാവിനെ പറ്റി ഉയര്‍ന്ന ആരോപണങ്ങള്‍ ജ്യോതിക തള്ളി കളഞ്ഞു. ഏറ്റവുമൊടുവില്‍ താന്‍ മലയാളത്തില്‍ അഭിനയിച്ചത് പോലും ശിവകുമാറിന്റെ പിന്തുണയിലാണെന്നാണ് ജ്യോതിക പറഞ്ഞത്.

ഇത് മാത്രമല്ല താന്‍ ഷൂട്ടിങ്ങിന് പോകുമ്പോള്‍ വീടും കുട്ടികളും മനസിലുണ്ടാവാതെ അതില്‍ മാത്രം ശ്രദ്ധിക്കണമെന്നുള്ള ഉപദേശം തന്നതും ശിവകുമാറാണ്. താന്‍ അഭിനയിക്കുന്ന സിനിമകളുടെ സംവിധായകരുമായി ശിവകുമാര്‍ സംസാരിക്കും. താന്‍ അഭിനയിച്ച സിനിമകളെ കുറിച്ച് ഇടയ്ക്കിടെ വീമ്പിളക്കുകയും ചെയ്യും. ഇക്കാര്യം ഞാന്‍ തന്നെ വ്യക്തമാക്കണമെന്നുണ്ടായിരുന്നു എന്നുമാണ് ജ്യോതിക ശിവകുമാറിനെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞത്.

ഇപ്പോള്‍ മലയാളക്കരയിലും ജ്യോതിക തരംഗമാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച കാതല്‍ ദ കോര്‍ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക മലയാളത്തിലേക്ക് തിരിച്ച് വരവ് നടത്തിയത്. മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ച ജ്യോതികയുടെ ഈ സിനിമയിലെ പ്രകടനം പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയതായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X