'സുഹൃത്തിനൊപ്പമുള്ള ഔട്ടിങ് ചിത്രവുമായി കാജൾ', സ്കിൻ ഫിറ്റ് ഡ്രസ്സിൽ ബേബി ബംബ് കണ്ടുപിടിച്ച് ആരാധകർ
2020ൽ ആണ് നടി കാജൾ അഗർവാൾ വിവാഹിതയായത്. മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ച്ലുവിനെയാണ് കാജൾ വിവാഹം ചെയ്തത്. മുംബൈ താജ്മഹൽ പാലസ് ഹോട്ടലിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഡി സൺ ലിവിങ്ങ് എന്ന ഇന്റീരിയർ ഡിസൈനിങ്ങ് സ്ഥാനപനത്തിന്റെ മേധാവിയാണ് ഗൗതം കിച്ച്ലു. ഏറെ നാളത്തെ ഇരുവരുടേയും സൗഹൃദവും പ്രണയവും വിവാഹത്തിലെത്തുകയായിരുന്നു.
തെന്നിന്ത്യയുടെ പ്രിയ നായികയാണ് കാജൾ. തമിഴ് സിനിമകളിലെ മുൻനിര നായികയായിരുന്നതിനാൽ കേരളത്തിലും വലിയൊരു ആരാധക വൃന്ദം കാജളിനുണ്ട്. സുമൻ അഗർവാളിന്റേയും വിനയ് അഗർവാളിന്റേയും മകളാണ് കാജൾ. സഹോദരി നിഷ അഗർവാൾ തെലുഗു ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. മുംബൈയിൽ പഠനം പൂർത്തിയാക്കിയ കാജൽ പിന്നീട് മോഡലിങ്ങ് രംഗത്തേയ്ക്ക് കടന്നു. അതുവഴിയാണ് സിനിമയിലേക്ക് എത്തിയത്.

2004 ലെ ബോളിവുഡ് ചിത്രമായ ക്യുൻ ഹോ ഗയ നാ എന്ന ചിത്രത്തിലൂടെയാണ് കാജൽ അഭിനയരംഗത്തേക്ക് കടന്നത്. മുതിർന്ന തമിഴ് സംവിധായകൻ ഭാരതിരാജയുടെ ബോമ്മലട്ടത്തിൽ അർജുൻ സർജയ്‌ക്കൊപ്പം അഭിനയിച്ചു. 2008 അവസാനത്തോടെ ചിത്രം വൈകി റിലീസ് ചെയ്തു. തെലുങ്ക് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച അഗർവാൾ 2007ൽ തേജയുടെ ലക്ഷ്മി കല്യാണം എന്ന ചിത്രത്തിൽ കല്യാൺ റാമിനൊപ്പം അഭിനയിച്ചു. ബോക്സോഫീസിൽ ഇത് മികച്ച പ്രകടനം കാഴ്ചവെച്ചില്ല. ആ വർഷത്തിന്റെ അവസാനത്തിൽ കൃഷ്ണ വംശി സംവിധാനം ചെയ്ത ചന്ദമാമയിൽ അഭിനയിച്ചു. ചിത്രം വിജയിച്ചു. 2008ൽ ഭരതിനൊപ്പം അഭിനയിച്ച പെരരസുവിന്റെ ആക്ഷൻ എന്റർടെയ്‌നർ പഴനിയിൽ നായികയായി.

ശേഷം നിരവധി സിനിമകളിൽ അഭിനയിച്ച കാജളിന്റെ മഗാധീര എന്ന ചിത്രത്തിലെ പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധനേടി. രാം ചരൺ തേജയായിരുന്നു ചിത്രത്തിൽ നായകൻ. മലയാളത്തിലും മൊഴിമാറ്റി എത്തിയ സിനിമ വലിയ വിജയം നേടി. വിജയ് അടക്കമുള്ള തമിഴ് താരങ്ങൾക്കൊപ്പം ജില്ല, മാട്രാൻ, മെർസൽ തുടങ്ങിയ സിനിമകളിലും കാജൾ അഭിനയിച്ചു. വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിട്ടും കാജളിനും ഗൗതമിനും കുഞ്ഞുങ്ങളില്ല. ഇപ്പോൾ താരം സിനിമയിൽ സജീവവുമല്ല. ഈ സാഹചര്യത്തിൽ താരം ഗർഭിണിയാണെന്ന റൂമറുകൾ തെന്നിന്ത്യയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത്തരം റൂമറുകൾ ശരിവെക്കുന്ന താരത്തിന്റെ ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. അടുത്ത സുഹൃത്തിനൊപ്പം ഔട്ടിങിന് പോയപ്പോൾ പകർത്തിയ ചിത്രമാണ് കാജൾ പങ്കുവെച്ചത്. സ്കിൻ ഫിറ്റ് ഷോർട്ട് ഡ്രസ്സായിരുന്നു താരം ധരിച്ചിരുന്നത്. ചിത്രത്തിൽ കാജളിന്റെ ബേബി ബംബും വ്യക്തമാണ്. ഇതോടെയാണ് കാജൾ ഗർഭിണിയാണെന്ന ചർച്ച വണ്ടും ശക്തമായത്.
Recommended Video

നാളുകളായി കാജളിനെ ചുറ്റിപ്പറ്റി പ്രഗ്നൻസി റൂമറുകൾ പ്രചരിക്കുന്നുണ്ട്. ഒരിക്കൽ റൂമർ ശ്രദ്ധയിൽപ്പെട്ട താരം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. 'എല്ലാം അതിന്റേതായ ശരിയായ സമയത്ത് ഞാൻ നിങ്ങളോട് പറയും' എന്നായിരുന്നു താരം പ്രതികരിച്ചത്. ചിരഞ്ജീവിയും രാം ചരണും അഭിനയിക്കുന്ന ആചാര്യയാണ് ഇനി റിലീസിനായി എത്താനുള്ള കാജൽ അഗർവാൾ സിനിമ. ശിവ കൊരട്ടാൽ സംവിധാനം ചെയ്ത ചിത്രത്തിൽ പൂജ ഹെഗ്‌ഡെ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ആചാര്യ 2022 ഫെബ്രുവരി 4 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. കൂടാതെ ദുൽഖർ സൽമാനും അദിതി റാവു ഹൈദരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹേ സിനാമിക എന്ന ചിത്രവും കാജലിനുണ്ട്. സിനിമയുടെ ഷൂട്ടിങ് ഇതിനകം പൂർത്തിയായിട്ടുണ്ട്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഡിസംബർ 21ന് പുറത്തിറങ്ങും.


Click it and Unblock the Notifications