നയന്‍താരയുമായി വഴക്കാണോ? ലേഡി സൂപ്പര്‍സ്റ്റാറെന്ന് വിളിക്കണോ, വീണ്ടും അഭിപ്രായം പറഞ്ഞ് മാളവിക മോഹനന്‍
തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറായിട്ടാണ് നയന്‍താര അറിയപ്പെടുന്നത്. നായകന്മാര്‍ പോലുമില്ലാതെ സിനിമകള്‍ ഹിറ്റാക്കി തുടങ്ങിയതോടെയാണ് നയന്‍സിന് ഇത്തരമൊരു വിളിപ്പേര് വരുന്നത്. നിലവില്‍ സിനിമകളിലും അല്ലാതെയുമൊക്കെ നടി അറിയപ്പെടുന്നതും ഈ പേരില്‍ തന്നെയാണ്. ഇതിനെ കളിയാക്കി കൊണ്ട് എത്തിയിരിക്കുകയാണ് നടി മാളവിക മോഹനന്‍.
മുന്‍പും നയന്‍താരയുടെ പേര് പറയാതെ നടിയെ പരോക്ഷമായി മാളവിക വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടി നയന്‍താര നല്‍കുകയും ചെയ്തു. എന്നാല്‍ വീണ്ടും ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് പറഞ്ഞാണ് മാളവിക പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

മാസങ്ങള്‍ക്ക് മുന്‍പാണ് നയന്‍താരയുടെ സിനിമയിലെ ഒരു സീനിനെ പറ്റിയുള്ള അഭിപ്രായവുമായി മാളവിക എത്തിയത്. 'ഒരു സൂപ്പര്‍ നായിക ഒരു ആശുപത്രി രംഗത്തില്‍ ഭയങ്കര മേക്കപ്പ് ഇട്ട്, കണ്ണില്‍ ഐ ലൈനര്‍ ഇട്ട്, മുടിയൊക്കെ സ്‌റ്റൈല്‍ ചെയ്ത്, ലിപ് സ്റ്റിക്കും ഇട്ടിരുന്നു. ആരാണ് അങ്ങനെ മരിക്കാന്‍ കിടക്കുക എന്ന ചിന്തയാണ് എനിക്ക് വന്നത്. ഇതിപ്പോള്‍ കൊമേഴ്ഷ്യല്‍ സിനിമ ആണെങ്കിലും കുറച്ചെങ്കിലും റിയാലിസ്റ്റിക്ക് ആവണ്ടേ' എന്നായിരുന്നു മാളവികയുടെ ചോദ്യം.

ഇതിന് മറുപടിയുമായി നയന്‍താര എത്തുകയും ചെയ്തു. ആശുപത്രി സീനില്‍ മുടിയൊക്കെ പറത്തി അഭിനയിക്കണമെന്നുണ്ടോ? കോമേഴ്ഷ്യല്‍ സിനിമയും റിയലിസ്റ്റിക് സിനിമയും തമ്മില്‍ ഒത്തിരി വ്യത്യാസമുണ്ട്.
റിയലിസ്റ്റിക് സിനിമയാണെങ്കില്‍ മേക്കപ്പിന്റെ ഒന്നും ആവശ്യമില്ല. എന്നാല്‍ കോമേഴ്ഷ്യല്‍ സിനിമയിലേക്ക് വരുമ്പോള്‍ അതിന്റേതായ രീതിയില്‍ തന്നെ ചെയ്യണമെന്നാണ് സംവിധായകര്‍ ആവശ്യപ്പെടുക. സിനിമകളുടെ സ്വഭാവം അനുസരിച്ച് മേക്കപ്പും മാറുമെന്നും നയന്‍താര കൂട്ടിച്ചേര്‍ത്തു.

ആ വിഷയം അവിടെ കഴിഞ്ഞെങ്കിലും വീണ്ടും ലേഡി സൂപ്പര്‍സ്റ്റാറിനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞ് എത്തിയിരിക്കുകയാണ് മാളവിക. പുതിയ സിനിമയായ ക്രിസ്റ്റിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
'ഒരു ലേഡി സൂപ്പര്‍ സ്റ്റാര്‍ ആകാന്‍ എന്താണ് വേണ്ടതെന്ന് എനിക്കറിയില്ല. സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചാല്‍ പോരെ എന്നാണ് മാളവികയുടെ ചോദ്യം. ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, കത്രീന എന്നിവരൊക്കെ സൂപ്പര്‍ താരങ്ങളാണ്. അങ്ങനെ വിളിച്ചാല്‍ പോരെ?' എന്നാണ് നടി ചോദിക്കുന്നത്.

'നയന്‍താര സോളോ നായികയായി അഭിനയിക്കുന്ന ചിത്രങ്ങളില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന ടൈറ്റില്‍ തന്നെയുണ്ടെന്നത് ശ്രദ്ധേയമാണെന്നും', മാളവിക കൂട്ടിച്ചേര്‍ത്തു. നടിയുടെ വാക്കുകളോട് അനുകൂലമായിട്ടുള്ള അഭിപ്രായങ്ങളാണ് ഉയര്‍ന്ന് വരുന്നത്. സ്ത്രീയാണെന്ന് കരുതി സൂപ്പര്‍ സ്റ്റാറിനൊപ്പം ലേഡി കൂട്ടിച്ചേര്‍ക്കുന്നതില്‍ ഒരു അര്‍ഥവുമില്ല. അങ്ങനെയാണങ്കില്‍ പുരുഷ താരങ്ങളെ മെയില്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കാത്തത് എന്താണെന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്.

എന്തായാലും അഭിമുഖങ്ങളിലെല്ലാം നയന്‍താരയെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളാണ് മാളവികയ്ക്ക് നേരിടേണ്ടി വരുന്നത്. ഇത് നടിമാര്‍ക്കിടയില്‍ ഭിന്നതയ്ക്ക് കാരണമാവാനും സാധ്യതയുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. അഭിപ്രായം തുറന്ന് പറയുമ്പോള്‍ മറ്റുള്ളവരെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കമന്റുകള്‍ ഉയരുകയാണ്.


Click it and Unblock the Notifications