കാശ് കൊടുത്ത് ഭര്‍ത്താവിന് പ്രശസ്തി നേടി കൊടുക്കേണ്ട ആവശ്യമില്ല! ചില ഏജന്‍സികള്‍ സമീപിപ്പിച്ചതായി പ്രിയ രാമന്‍
മമ്മൂട്ടിയുടെ രാജമാണിക്യം സിനിമയിലെ വില്ലനെ അവതരിച്ചാണ് നടന്‍ രഞ്ജിത്ത് മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. തമിഴിലും മറ്റുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടന്‍ സീരിയലുകളിലും സജീവമായിരുന്നു. ഇപ്പോള്‍ വീണ്ടും രഞ്ജിത്തിന്റെ പേര് വാര്‍ത്തകളില്‍ നിറയുകയാണ്.
നടന്‍ വിജയ് സേതുപതി അവതാരകന്‍ ആയിട്ട് എത്തുന്ന ബിഗ് ബോസ് തമിഴിന്റെ എട്ടാം സീസണില്‍ മത്സരിക്കുകയാണ് രഞ്ജിത്ത്. ഷോ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ നടന് സാധിച്ചിരുന്നു. ബിഗ് ബോസിനകത്തും പുറത്തുമൊക്കെ താരത്തിന്റെ പേരില്‍ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു.

ഇതിനിടെ രഞ്ജിത്തിനെ കുറിച്ച് അഭിപ്രായം പറഞ്ഞ് എത്തിയിരിക്കുകയാണ് നടന്റെ മുന്‍ഭാര്യയും നടിയുമായ പ്രിയ രാമന്‍. തെന്നിന്ത്യയിലെ ശ്രദ്ധേയായ നടിയാണ് പ്രിയ രാമന്‍. 1999 ലാണ് പ്രിയയും രഞ്ജിത്തും വിവാഹിതരാവുന്നത്. 2014 ല്‍ ഇരുവരും ബന്ധം വേര്‍പിരിയുകയും ചെയ്തു. ശേഷം രഞ്ജിത്ത് വേറെ വിവാഹജീവിതത്തിലേക്ക് പോയെങ്കിലും വീണ്ടും പ്രിയയ്‌ക്കൊപ്പം ജീവിച്ച് തുടങ്ങി.
ഇപ്പോള്‍ ഭര്‍ത്താവും ഭാര്യയുമായി ജീവിക്കുകയാണ് ഇരുവരും. രഞ്ജിത്ത് ബിഗ് ബോസിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ അയ്യോ ഇനി ഉടനെ ഒന്നും കാണാന്‍ പറ്റില്ലല്ലോ എന്ന വിഷമായിരുന്നുവെന്ന് പ്രിയ പറയുന്നു.
ബിഗ് ബോസില്‍ കാണുന്നത് പോലെയാണ് യഥാര്‍ഥത്തിലും രഞ്ജിത്ത്. അത്രയും പാവമാണ്. ഇതുപോലൊരു മനുഷ്യന് ഈ ലോകത്ത് ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. ഈ സ്വഭാവുമായി ബിഗ് ബോസ് പോലൊരു ഷോ യില്‍ രഞ്ജിത്തിനെ പോലൊരാള്‍ക്ക് മുഴുവന്‍ ദിവസവും നില്‍ക്കാന്‍ സാധിച്ചേക്കില്ല.
പിന്നെ അദ്ദേഹം സ്വന്തം ഗ്രാമത്തിലെ സ്ലാങ്ങില്‍ സംസാരിക്കും. അതൊക്കെ വെച്ച് ആരും കളിയാക്കരുത്. തമിഴ് വായില്‍ വരാത്തവരെ വേണമെങ്കില്‍ കളിയാക്കാം. പക്ഷേ ലാംഗ്വേജിന്റെ പേരിലൊക്കെ പരിഹസിക്കുകയാണ്. അതുപോലെ നെറ്റിയിലൊരു മുത്തം കൊടുത്തതുമൊക്കെ തെറ്റാണെന്ന രീതിയില്‍ പറയുന്നത് ശരിയല്ലെന്നും പ്രിയ പറയുന്നു.
കഴിഞ്ഞ ദിവസം അദ്ദേഹം ഫേക്ക് ആണെന്ന് മത്സരാര്‍ത്ഥികള്‍ പറഞ്ഞത് കേട്ട് തന്റെ മനസ് തകര്‍ന്ന് പോയി. ശേഷം അദ്ദേഹം ക്യാമറയ്ക്ക് മുന്നില്‍ വന്നിട്ട് ഈ ലോകം എന്നെ കാറി തുപ്പിയാലും സാരമില്ല. പ്രിയ നീ മാത്രം തെറ്റിദ്ധരിക്കരുതെന്ന് കണ്ണീരോടെ പറഞ്ഞു. അതെന്റെ ഹൃദയം ഉരുക്കി കളഞ്ഞു.

'ബിഗ് ബോസില്‍ മത്സരിക്കുന്ന ചിലര്‍ പുറത്ത് കാശുകൊടുത്ത് പ്രൊമോഷന്‍ ചെയ്യാറുണ്ട്. എന്നാല്‍ ഒരു സോഷ്യല്‍ മീഡിയയിലും ഞാനില്ല. ഞങ്ങള്‍ ഏതെങ്കിലുമൊരു പെയ്ഡ് പ്രൊമോഷന്‍ ചെയ്യാറുമില്ല. എനിക്കറിയാം... ചില മത്സരാര്‍ത്ഥികള്‍ 3 മുതല്‍ 4 ലക്ഷം രൂപ വരെ കൊടുത്ത് പി ആര്‍ മുഖേന അവരെ പരസ്യപ്പെടുത്തുകയാണ്.
എന്നെ തന്നെ രണ്ട് ഏജന്‍സികള്‍ ബന്ധപ്പെട്ട് പ്രമോഷന്‍ ചെയ്യാമെന്ന് പറഞ്ഞിരുന്നു. അവരോട് ചേര്‍ത്ത് നിങ്ങളെയും ഒരു ബ്രാന്‍ഡായി മാറ്റുന്നമെന്നും പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ക്ക് ഇപ്പോഴുള്ള പ്രശസ്തി മാത്രം മതിയെന്ന് ഞാനും പറഞ്ഞു. കാശു കൊടുത്തു എനിക്ക് ഫെം ആകാന്‍ കഴിയില്ല. ഞാന്‍ എന്തിനാണ് കാശ് കൊടുത്തിട്ട് പേര് ഉണ്ടാക്കണം. രഞ്ജിത്തും വളരെ പ്രശസ്തനാണ്. അതിന് മുകളില്‍ ഒരിക്കലും അദ്ദേഹത്തെ വില്‍ക്കാന്‍ കഴിയില്ല.
അദ്ദേഹം സിനിമകളിലും ഹിറ്റ് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അതുപോലെ കൗണ്ടംപാളയം എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. രഞ്ജിത്ത് ഒരിക്കലും സിനിമ വിട്ട് എവിടെയും പോകില്ല. അതുകൊണ്ട് ഒരു പ്രമോഷനെ തേടി പോകേണ്ടതില്ല. ആളുകള്‍ അദ്ദേഹത്തെ കാണുമ്പോള്‍ ഇത് രഞ്ജിത് ആണെന്ന് തിരിച്ചറിയാറുണ്ട്. അത്രയും മതിയെന്നാണ് പ്രിയ രാമന്‍ പറയുന്നത്.


Click it and Unblock the Notifications











