Related Articles
ആരാധകരെ ആവേശത്തിലാഴ്ത്തി രജനി ചിത്രം 'കാലാ'യുടെ റിലീസ് പ്രഖ്യാപിച്ചു! കാണാം
Rajinikanth: കാല രാഷ്ട്രീയം പറയാന്‍ വരുന്നു! മമ്മൂട്ടി ഉണ്ടാവുമോ എന്ന് കാത്തിരുന്ന് കാണാം!
രജനികാന്തിനോട് അഭ്യർഥനയുമായി ആമീർഖാൻ! തഗ്സ് ഓഫ് ഹിന്ദുസ്ഥാനൊപ്പം 2.0 റിലീസ് ചെയ്യരുത്...
സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലും തനിക്ക് തിളങ്ങാന്‍ കഴിയുമെന്ന് രജനീകാന്ത്
പ്രണവിന്റെ പിന്നാലെ രജനികാന്തും ഹിമാലയത്തിൽ! ചിത്രങ്ങൾ കാണാം....
രജനീകാന്തിന്റെ കാലയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി വിസമ്മതിച്ചോ? സംവിധായകന്റെ വിശദീകരണം, കാണൂ!
കാലയ്ക്ക് പിന്നാലെ 2.0യുടേയും ടീസർ ചോർന്നു! ഒരാഴ്ചക്കുള്ളിൽ ചോർന്ന് രണ്ട് രജനി ചിത്രങ്ങളുടെ ടീസർ
കറുമ്പന്മാരുടെ കുറുമ്പനായി രജനികാന്ത്! ആക്ഷന്‍, ഹെവി ബിജിഎമ്മുമായി കാല! ട്രോളാന്‍ പോലും തോന്നില്ല..
സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ സ്റ്റൈൽ മന്നൻ! കാല ടീസർ പുറത്ത്, വീഡിയോ കാണാം
മമ്മൂട്ടിയും മോഹന്‍ലാലും രാഷ്ട്രീയത്തിലേക്കിറങ്ങുമോ? അങ്ങനെ തീരുമാനമായാല്‍ ആരാധകര്‍ പിന്തുണയ്ക്കുമോ?
സ്റ്റൈല്‍ മന്നന് തമിഴകം പിടിയ്ക്കുമോ? റിപ്പോര്‍ട്ടര്‍ ടിവിയുടെ സര്‍വെ ഫലം പുറത്ത്
ഒറ്റമുറി വീടും, ഒരു സ്കൂട്ടറും.. സ്റ്റൈയില്‍ മന്നന് രജനികാന്തിന്റെ ഏറ്റവും വലിയ ആഗ്രഹം ഇതാണ്!
Ajith: വിജയ് ആരാധകന് അജിത്ത് നല്കിയ ആ മാസ് മറുപടി: വീഡിയോ കാണാം
അങ്ങനെ വര്‍ഷങ്ങളുടെ കാത്തിരിപ്പുകള്‍ക്ക് ശേഷം രജനികാന്ത് അത് പ്രഖ്യാപിച്ചു.. സ്വന്തമായി ഒരു പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന് രജനികാന്ത്. ഇപ്പോള്‍ അണിയറയില്‍ തയ്യാറായിക്കൊണ്ടിരിയ്ക്കുന്ന രണ്ട് ചിത്രങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ രജനികാന്തിനെ സിനിമയിലേക്ക് നോക്കണ്ട..
ജയലളിത ഒഴിച്ചിട്ട സംവാദങ്ങളുടെയും രാഷ്ട്രീയ തീപ്പൊരികളുടെയും കസേരയിലേക്ക് പകരക്കാരനായോ അല്ലാതെയോ രജനികാന്ത് രാഷ്ട്രീയത്തിലേക്കിറങ്ങുന്നു. എന്നാല്‍ സിനിമയില്‍ രജനി ഒഴിച്ചിട്ട സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഇനിയാരാവും എന്ന ചോദ്യം സജീവമാണ്.. സ്റ്റൈല്‍ മന്നന് എന്ന പേര് എക്കാലവും രജനിയ്ക്ക് സ്വന്തമാണെന്നിരിക്കിലും ഒരു സൂപ്പര്‍സ്റ്റാര്‍ വേണമല്ലോ..
ലേറ്റാ ഇല്ലെടാ.. തലൈവര്‍ എപ്പോതും എങ്കേയും കറക്ടാ വറുവേ... രജനിയുടെ ടൈമിങ് എന്‍ട്രി!!!
രജനി തന്നെ പറഞ്ഞു
തനിക്ക് ശേഷം ഒരു പിന്തുടര്ച്ചാവകാശി ഉണ്ട് എന്ന് രജനികാന്ത് തന്നെ പറഞ്ഞു കഴിഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ പേര് മാത്രം പറഞ്ഞിട്ടില്ല.. പേര് പറഞ്ഞില്ലെന്ന് മാത്രമേയുള്ളൂ.. ആളാരാണെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലായിട്ടുണ്ട്.
രജനി പറഞ്ഞത്
അന്നാമലൈ എന്ന ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായത് ശേഷം ഞാനൊരിക്കല്‍ കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ പോയിരുന്നു. ശിവാജി സാറിന്റെ (ശിവാജി ഗണേശന്) കുടുംബത്തില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.
ആളുകളുടെ തിരക്ക്
അവിടെ, എയര്‍ പോര്‍ട്ടില്‍ എന്നെ കാണാന്‍ ജനം തിക്കി തിരക്കി നിന്നിരുന്നു. ചുറ്റും ആര്‍പ്പുവിളികളും ആഘോഷവും. ശിവാജി സര് അവിടെ നില്‍ക്കെ, അത്രയും വലിയൊരു ജനക്കൂട്ടം എന്റെ നേര്‍ക്കേക്ക് അടുത്തപ്പോള്‍ വല്ലാത്ത കൗതുകവും അത്ഭുതവും തോന്നി.
ശിവാജി സര് പറഞ്ഞത്
അപ്പോള്‍ ചിരിച്ചുകൊണ്ട് ശിവാജി സര് എന്നോട് പറഞ്ഞു, 'ഇത് താങ്കളുടെ സമയമാണ്.. നന്നായി പരിശ്രമിയ്ക്കുക.. നല്ല സിനിമകള്‍ ചെയ്യുക. ഞങ്ങളുടെ സമയത്ത് നല്ല കുറേ സിനിമകള്‍ ഞങ്ങള്‍ നല്കി. ഇപ്പോള്‍ അത് താങ്കളുടെ കൈയ്യിലാണ്' എന്ന്.
പിന്നൊരിക്കല്‍
വര്‍ഷങ്ങള്‍ക്കിപ്പുറം, വീണ്ടുമാ എയര്‍പോര്‍ട്ടില്‍ ഞാന്‍ എത്തിയപ്പള്‍, അവിടെയുള്ള ജീവനക്കാര്‍ എന്നെ തടഞ്ഞു. 'സര് ഇപ്പോള്‍ മറ്റൊരു താരം ഇവിടെ വരുന്നുണ്ട്. ജനങ്ങളെല്ലം അതിന്റെ ആവേശത്തിലാണ്' എന്ന്..
ഇതായളുടെ സമയം
അദ്ദേഹം വന്ന് പോയിട്ട് ഞാന്‍ പോയിക്കോളം എന്ന് ഞാന്‍ ജീവനക്കാരെ അറിയിച്ചു.. അപ്പോള്‍ എനിക്കോര്‍മ്മ വന്നത് ശിവാജി സര് പറഞ്ഞ വാക്കുകളാണ്. എന്റെ കാലം കഴിഞ്ഞു, ഇനി ആ താരത്തിന്റെ സമയമാണ്.
അത് വിജയ്
രജനികാന്ത് ഒരുപക്ഷെ വിജയ് യുടെ പേര് പറയാതെ പോയിരിയ്ക്കാം.. എന്നാല്‍ കോയമ്പത്തൂരില്‍ അത്രയേറെ ശക്തമായ ആരാധകരുള്ളത് വിജയ്ക്ക് മാത്രമാണ്.. മുന്‍പും ഇത്തരത്തിലൊരു സൂചന രജനികാന്ത് നല്‍കിയിരുന്നു.
വിജയ് എന്ത്
ഇനി വിജയ് യുടെ പ്രതികരണമാണ്. അറിയേണ്ടത്. ഇക്കാര്യത്തില്‍ വിജയ് യുടെ നിലപാട് നിര്‍ണായകമാണ്. വിജയ്ക്കൊപ്പം ശക്തമായ താരപദവിയിലുള്ള അജിത്ത് ഇരിക്കെ ഈ പ്രതികരണം ചര്‍ച്ചയാവും. രാഷ്ട്രീയത്തിലും അജിത്തിന്റെ പേര് സജീവമാണ്.
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി | Subscribe to Malayalam Filmibeat.