For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ധനുഷിന്റെ വിവാഹമോചനം ഉടനുണ്ടാകുമെന്ന് സെൽവരാഘവന് നേരത്തെ അറിയാമായിരുന്നു'; തെളിവുകൾ ഇതാ!

  |

  ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ധനുഷ്-ഐശ്വര്യ വിവാഹമോചനമാണ്. അപ്രതീക്ഷിതമായിരുന്നു ഇരുവരുടേയും വേർപിരിയൽ. അടുത്തിടെ വരെ ധനുഷിനെ കുറിച്ച് സോഷ്യൽമീഡിയകളിൽ വാതോരാതെ ഐശ്വര്യ എഴുതാറുണ്ടായിരുന്നു. പെട്ടന്ന് ഇങ്ങനൊരു തീരുമാനത്തിലെത്താൻ മാത്രം ഇരുവർക്കും ഇടയിൽ എന്താണ് സംഭവിച്ചത് എന്ന് കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരും സംയുക്ത പ്രസ്താവനയിലൂടെ പിരിയുകയാണെന്ന് ആരാധകരെ അറിയിച്ചത്.

  Also Read: 'വിവാഹമോചനം ഒഴിവാക്കാൻ ഐശ്വര്യ പരമാവധി ശ്രമിച്ചു'; ധനുഷ്-ഐശ്വര്യ വേർപിരിയലിൽ പുതിയ വെളിപ്പെടുത്തൽ!

  എന്നാൽ ധനുഷ്-ഐശ്വര്യ വിവാഹമോചനത്തെ കുറിച്ച് ധനുഷിന്റെ സഹോദരനും സംവിധായകനുമായ സെൽവരാഘവന് നേരത്തെ അറിവുണ്ടായിരുന്നു എന്ന തരത്തിലാണ് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നത്. അതിന് തെളിവായി തമിഴകം മുന്നോട്ട് വെയ്ക്കുന്നത് സെൽവരാഘവൻ കഴിഞ്ഞ കുറച്ച് മാസങ്ങളായി പങ്കുവെച്ച ട്വീറ്റുകളാണ്. സെൽവരാഘവന്റെ ട്വീറ്റുകൾ കണ്ട് ധനുഷ് ആരാധകർ നടന്റെ ദാമ്പത്യ ജീവിതവുമായി സെൽവരാഘവന്റെ ട്വീറ്റുകൾക്ക് ബന്ധമുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

  Also Read: 'മോഹൻലാലിനെ അറിയില്ല വിഹാൻ അപ്പു അങ്കിളിന്റെ ഫാനാണ്'; പ്രണവാണ് മകന് പ്രിയപ്പെട്ട നടനെന്ന് വിനീത്!‌

  ധനുഷ്-ഐശ്വര്യയും ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിച്ചേരാൻ പോവുകയാണ് എന്ന് സെൽവരാഘവൻ മുൻകൂട്ടി അറിഞ്ഞതിനാലാണ് ഉപദേശം എന്നോണം ട്വീറ്റുകൾ പങ്കുവെച്ചത് എന്നാണ് ആരാധകരും തമിഴിൽ നിന്നുള്ള റിപ്പോർട്ടുകളും പറയുന്നത്. സെൽവരാഘവൻ പങ്കുവെച്ച ട്വീറ്റുകളിൽ ഒന്ന് ഇങ്ങനെയായിരുന്നു. 'വേദനയുടെ കൊടുമുടിയിൽ ആയിരിക്കുമ്പോൾ ദയവായി തീരുമാനങ്ങളൊന്നും എടുക്കരുത്. രണ്ട് ദിവസം കഴിഞ്ഞ് ആലോചിക്കാൻ വിടുക. നന്നായി ഭക്ഷണം കഴിച്ച് വിശ്രമിക്കുക. രണ്ട് ദിവസത്തിന് ശേഷം ഒന്നുകിൽ ഒരു പ്രശ്നവും ഉണ്ടാകില്ല. അല്ലെങ്കിൽ നിങ്ങൾ കൃത്യമായ തീരുമാനമെടുക്കുന്ന മാനസികാവസ്ഥയിലായിരിക്കും' എന്നാണ്.

  ഇപ്പോൾ സെൽവരാഘവന്റെ ട്വീറ്റുകൾ വീണ്ടും കുത്തിപൊക്കി ആരാധകർ ധനുഷിന്റെ വിവാഹമോചനവുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യുകയാണ്. സെൽവരാഘവന്റ ട്വീറ്റിന് ആരാധകരിൽ ഒരാൾ റീട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. 'അന്ന് നിങ്ങൾ എന്തിന് ഇങ്ങനൊരു ട്വീറ്റ് എഴുതി എന്ന് മനസിലായിരുന്നില്ല. ഇപ്പോൾ മനസിലാകുന്നുണ്ട്' എന്നാണ്. ഐശ്വര്യ രജനികാന്തുമായുള്ള ധനുഷിന്റെ വിവാഹ മോചനത്തെത്തുടർന്ന് സെൽവരാഘവൻ വളരെയധികം അസ്വസ്ഥനാണെന്നും സമ്മർദ്ദത്തിലാണെന്നും പറയപ്പെടുന്നുണ്ട്. വേർപിരിയാൻ ഇരുവരും തീരുമാനിച്ച സമയത്ത് അച്ഛൻ രജനികാന്ത് ഐശ്വര്യയോട് വീണ്ടും ചിന്തിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും മക്കളെ ഓർത്ത് വേർപിരിയരുതെന്ന് പറഞ്ഞിരുന്നുവെന്നും അച്ഛന്റെ നിർദേശ പ്രകാരം ബന്ധം നിലനിർത്തികൊണ്ട് പോകാൻ ഐശ്വര്യയും പരമാവധി ശ്രമിച്ചിരുന്നതായി റിപ്പോർ‌ട്ടുകളുണ്ട്.

  Dhanush, Wife Aishwaryaa Separate After 18 Years Of Togetherness | FilmiBeat Malayalam

  'സുഹൃത്തുക്കളും പങ്കാളികളുമായി 18 വർഷത്തെ ഒരുമിച്ചുനിൽക്കൽ, മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യുദയകാംക്ഷികളായും. വളർച്ചയുടെയും മനസിലാക്കലിൻറെയും ക്രമപ്പെടുത്തലിൻറെയും ഒത്തുപോവലിൻറെയുമൊക്കെ യാത്രയായിരുന്നു ഇത്. ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്. പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നതിനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത ഞങ്ങൾക്ക് നൽകൂ' എന്നാണ് ധനുഷും ഐശ്വര്യയും വിവാ​ഹമോചനം പ്രഖ്യാപിച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ കുറിച്ചത്. 2004 നവംബർ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആൺമക്കളുണ്ട്. രജനീകാന്തിൻറെ മൂത്ത മകളായ ഐശ്വര്യ ഒരു പിന്നണി ഗായികയായാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. ദേവയുടെ സംഗീതത്തിൽ രമണാ എന്ന ചിത്രത്തിനുവേണ്ടി 2000ൽ പാടിയെങ്കിലും ഈ ചിത്രം റിലീസ് ചെയ്യപ്പെട്ടില്ല. 2003ൽ പുറത്തിറങ്ങിയ വിസിൽ എന്ന ചിത്രമാണ് ഐശ്വര്യയുടെ ആലാപനത്തോടെ ആദ്യമായി പുറത്തെത്തിയത്. ധനുഷിനെ നായകനാക്കി 2012ൽ പുറത്തെത്തിയ ത്രീ എന്ന ചിത്രത്തിലൂടെ സംവിധായികയായും ഐശ്വര്യ അരങ്ങേറി.

  Read more about: dhanush
  English summary
  Did Selvaragahvan Know Dhanush And Aishwaryaa Heading For Divorce Soon? His Old Cryptic Social Media Post Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X