അവരെ പിരിക്കാൻ ശിവകുമാർ ശ്രമിച്ചു; പക്ഷെ ആ സംഭവത്തോടെ ശ്രമം പാഴായി; അന്ന് ദേഷ്യപ്പെട്ടു; തുറന്ന് പറച്ചിൽ

തെന്നിന്ത്യൻ സിനിമാ രംഗത്തെ പ്രിയ താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഒരുമിച്ച് അഭിനയക്കവെ പ്രണയത്തിലായ ഇരുവരും 2006 ലാണ് വിവാഹിതരായത്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ജ്യോതിക വിവാഹിതയാകുന്നത്. വിവാഹ ശേഷം നടി കരിയർ വിട്ടു. മുംബൈക്കാരിയായ ജ്യോതിക തന്റെ ജീവിതം ചെന്നെെയിലേക്ക് പറിച്ച് നട്ടു. തമിഴ് പോലും അറിയാതെയാണ് ജ്യോതിക സൂര്യയുടെ കുടുംബത്തിലെത്തുന്നത്.

ഏറെക്കാലം അഭിനയ രം​ഗത്ത് നിന്നും മാറി നിന്ന ജ്യോതിക 36 വയതിനിലെ എന്ന സിനിമയിലൂടെയാണ് സിനിമാ രം​ഗത്തേക്ക് തിരിച്ചെത്തുന്നത്. ഇപ്പോൾ നടി അഭിനയ രം​ഗത്ത് സജീവമാണ്. ഒടുവിൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ശൈത്താൻ വൻ വിജയം നേടി. അടുത്ത കാലത്താണ് ജ്യോതികയും സൂര്യയും ചെന്നെെ വിട്ട് മുംബൈയിലേക്ക് താമസം മാറിയത്. ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നു.

Suriya  Jyothika

സൂര്യയുടെ കുടുംബവും ജ്യോതികയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നാണ് പുറത്ത് വന്ന ​ഗോസിപ്പുകൾ. ജ്യോതിക ഇക്കാര്യം നിഷേധിച്ചെങ്കിലും ​ഗോസിപ്പുകൾ അവസാനിച്ചിട്ടില്ല. ജ്യോതിക-സൂര്യ പ്രണയത്തിന് ഏറ്റവും വലിയ തടസമായി നിന്നിരുന്നത് സൂര്യയുടെ പിതാവ് ശിവകുമാറാണ്. ഏറെ കാത്തിരുന്ന ശേഷമാണ് ജ്യോതികയെ വിവാഹം ചെയ്യാൻ സൂര്യക്ക് അനുവാദം ലഭിച്ചത്. ഇക്കാരണങ്ങളെല്ലാം താര കുടുംബത്തെക്കുറിച്ച് ഇന്നും ​ഗോസിപ്പുകൾ വരാൻ കാരണമാകുന്നു.

ഇപ്പോഴിതാ സൂര്യ-ജ്യോതിക പ്രണയകാസത്തെക്കുറിച്ചും താരകുടുംബത്തിലെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചും സംസാരിക്കുകയാണ് പഴയ തമിഴ് സിനിമാ ജേർണലിസ്റ്റ് സബിത ജോസഫ്. സിനിമാ താരങ്ങൾ തമ്മിൽ പ്രണയിക്കുമ്പോൾ പലപ്പോഴും പിന്നീട് ബന്ധം പിരിയേണ്ടി വരുന്നെന്ന് ഇദ്ദേഹം പറയുന്നു. ശിവകുമാർ സർ തന്റെ നാട്ടിൽ നിന്നും ഒരു പെൺകുട്ടിയെ കൊണ്ട് സൂര്യയെ വിവാഹം ചെയ്യിക്കാൻ ആ​ഗ്രഹിച്ചു. കാരണം അവർ കുടുംബിനിയായി കഴിയും.

Suriya  Jyothika

ഇപ്പോൾ സംഭവിച്ചതെന്താണ്. ജ്യോതിക വീണ്ടും അഭിനയിക്കാൻ തുടങ്ങിയതോടെ ശിവകുമാറിന്റെ കുടുംബം വിട്ട് മുംബൈയിലേക്ക് പോയി. കുടുംബം തന്നെ പിരിഞ്ഞെന്നും സബിത ജോസഫ് പറയുന്നു. 36 വയതിനിലെ എന്ന സിനിമയ്ക്ക് മുമ്പ് ജ്യോതിക കുടുംബത്തിലെ കാര്യങ്ങൾ നോക്കി കഴിയുകയായിരുന്നു. ശിവകുമാർ സർ ദിവസവും പേരക്കുട്ടിയെ സ്കൂളിൽ കൊണ്ട് പോവുകയും കൂട്ടിക്കൊണ്ട് വരികയും ചെയ്യും. വീട്ടിൽ തന്നെയുണ്ടെങ്കിൽ ഈ ബന്ധങ്ങളെല്ലാം നിലനിന്നേനെയെന്നും സബിത ജോസഫ് പറയുന്നു.

ഒരുമിച്ചുള്ള ആദ്യ സിനിമയുടെ സമയത്ത് തന്നെ ഇവർക്കിടയിൽ പ്രണയമുണ്ട്. പത്ര മാസികകൾ ഇക്കാര്യം പുറത്ത് വിട്ടപ്പോഴാണ് എല്ലാവരും അറിയുന്നത്. പത്ര മാധ്യമ പ്രവർത്തകരെ വിളിച്ച് ശിവകുമാർ ചീത്ത പറഞ്ഞു. വാർത്ത പുറത്ത് വന്നത് കൊണ്ടാണ് ശിവകുമാറിന് അവരെ പിരിക്കാൻ കഴിയാതിരുന്നത്. പിരിക്കണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ശിവകുമാറെന്നും സബിത ജോസഫ് പറയുന്നു.

ജ്യോതിക അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നപ്പോൾ ശിവകുമാർ പൊതുവേ​ദിയിൽ വെച്ച് നടത്തിയ പരാമർശം ചർച്ചയായി. ജ്യോതികയ്ക്ക് ആശംസകൾ അറിയിച്ചെങ്കിലും കുടുംബ ജീവിതമാണ് പ്രധാനമെന്ന് ഇദ്ദേഹം അന്ന് പറഞ്ഞു. ജ്യോതികയും സൂര്യയും ഈ സമയം വേദിയിലുണ്ടായിരുന്നു.

Read more about: suriya jyothika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X