വിവേകിന് സംശയം, സുരഭി പാന്റിടാന്‍ മറന്നു പോയോ
ചില ഹാസ്യതാരന്മാരുടെ നാവിന് ലൈസന്‍സ് ഉണ്ടാവില്ല എന്ന് പറയുന്നത് ചിലപ്പോഴെങ്കിലും സത്യമാണ്. കേരളത്തിലെ ജഗതി ശ്രീകുമാര്‍, ജഗതീഷ് തുടങ്ങിയ ഹാസ്യതാരങ്ങളുടെ ഡയലോഗുകള്‍ക്കൊണ്ട് പരസ്യമായി ചമ്മിയവരും ഉണ്ട്. ഈ ഗതികേട് ഇപ്പോള്‍ വന്നിരിക്കുന്നത് ഒരു യുവ തമിഴ് നടിക്കാണ്.
'ഇവന്‍ വേറ മാതിരി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സുരഭിയ്ക്കാണ് ഹസ്യതാരം വിവേകിന്റെ ഡലോഗിന് പാത്രമാകേണ്ടി വന്നത്. 'വേലയില്ലാ പട്ടത്താരി' എന്ന ധനുഷിന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി സംഘടിപ്പിച്ച പത്രസമ്മേളനത്തിനിടയെമാണ് സംഭവം.

വളരെ ഇറക്കം കുറഞ്ഞ വസ്ത്രമായിരുന്നു സുരഭി ധരിച്ചിരുന്നത്. ഇത് കണ്ട് സുരഭി പാന്റ് ധരിക്കാന്‍ മറന്നു പോയി എന്നാണ് വിവേക് പറഞ്ഞത്. കോമഡിയായി തന്നെയാണ് വിവേക് സുരഭിയ്ക്കിട്ട് വച്ചത്.
എവിടെ ആയിരുന്നലും സുരഭിയെ വിളിച്ചാല്‍ നടി ഓടിവരും. ഇപ്പോള്‍ തന്നെ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ഒരു പത്ര സമ്മേളനം നടത്തുന്നു എന്ന പറഞ്ഞ് വളിച്ചപ്പോള്‍ ഓടിവരികയായിരുന്നു. ആ തിരക്കിനിടയില്‍ സുരഭി പാന്റ് പോലും ധരിക്കാന്‍ മറന്നു പോയി എന്നാണ് വിവേകിന്റെ വാക്കുകള്‍.

വിവേകിന്റെ കോമഡികേട്ട് സദസ് മുഴുവന്‍ ചിരിച്ചു. എന്നാല്‍ പാവം സുരഭിയ്ക്ക് വിവേക് പറഞ്ഞതിന്റെ പൊരുള്‍ പെട്ടന്ന് കത്തിയില്ല. ഒടുവില്‍ അരികില്‍ ഇരുന്ന അമലപോളാണ് തര്‍ജ്ജമ ചെയ്തുകൊടുത്തത്.
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ സുരഭിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അമല പോളാണ് ചിത്രത്തിലെ നായിക. ജൂലൈ 18ന് ചിത്രം തിയേറ്ററിലെത്തും.


Click it and Unblock the Notifications











