»   »  നടന്‍ സൂര്യ ഇസ്ലാം മതം സ്വീകരിച്ചോ, ഞെട്ടിയ്ക്കുന്ന വീഡിയോ പുറത്ത്, കാണൂ...

നടന്‍ സൂര്യ ഇസ്ലാം മതം സ്വീകരിച്ചോ, ഞെട്ടിയ്ക്കുന്ന വീഡിയോ പുറത്ത്, കാണൂ...

Posted By: Rohini
Subscribe to Filmibeat Malayalam

മതം മാറ്റം ഇപ്പോള്‍ വലിയ കാര്യമല്ലാതായിരിയ്ക്കുന്നു. സിനിമാ ലോകത്ത് മതം മാറിയ താരങ്ങള്‍ ഇപ്പോള്‍ വളരെ അധികമാണ്. വിവാഹത്തിന്റെ പേരിലും വിശ്വാസത്തിന്റെ പേരിലും നായികമാരാണ് അധികവും മതം മാറുന്നത്.

ഷോക്കിങ്: കള്ളക്കണക്ക് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു; സൂര്യയ്ക്കും വിജയ്ക്കും തമിഴ് സിനിമയില്‍ വിലക്ക്?

എന്നാല്‍ തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നു. താരപുത്രനും തമിഴ് സൂപ്പര്‍സ്റ്റാറുമായ സൂര്യ ഇസ്ലാം മതം സ്വീകരിച്ചു എന്ന തരത്തിലാണ് വീഡിയോ പ്രചരിയ്ക്കുന്നത്.

ഇസ്ലാം മതം സ്വീകരിച്ചോ

സൂര്യ ഇസ്ലാം മതം സ്വീകരിച്ചോ എന്നാണ് ആരാധകരുടെ ചോദ്യം. എന്തെന്നാല്‍ പ്രചരിയ്ക്കുന്ന വീഡിയോയില്‍ ഇസ്ലാം വിശ്വാസികള്‍ക്കിടയില്‍ സൂര്യ അവരുടെ ആചാര പ്രകാരമുള്ള പ്രാര്‍ത്ഥനയൊക്കെ നടത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്.

എന്നാല്‍ സത്യം

വീഡിയോ സത്യമാണെങ്കിലും വീഡിയോയ്‌ക്കൊപ്പം പ്രചരിയ്ക്കുന്ന വാര്‍ത്ത സത്യമല്ല. സൂര്യ ഇസ്ലാം മതം സ്വീകരിച്ചിട്ടുമില്ല. സൂര്യ കടപ്പ എന്ന സ്ഥലത്ത് പോയപ്പോള്‍ എടുത്ത പഴയ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിയ്ക്കുന്നത്.

എ ആര്‍ റഹ്മാന്റെ ക്ഷണം

സിങ്കം ടു എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്. കടപ്പ മസ്ജിദില്‍ ഒരു പ്രത്യേക പ്രാര്‍ത്ഥനാ ദിവസം എ ആര്‍ റഹ്മാന്‍ ക്ഷണിച്ചത് പ്രകാരമാണ് സൂര്യ എത്തിയത്. ആ പരിപാടിയ്ക്കിടെയാണ് ഈ വീഡിയോ പകര്‍ത്തിയത്.

ഞെട്ടല്‍ മാറാതെ തമിഴകം

ഇളയരാജയുടെ മകന്‍ യുവന്‍ ശങ്കര്‍ രാജ അടക്കം തമിഴ് സിനിമാ ലോകത്ത് മതം മാറിയ താരങ്ങള്‍ ഒരുപാടാണ്. അക്കൂട്ടത്തിലേക്ക് സൂര്യയും ആകുന്നു എന്നറിഞ്ഞപ്പോള്‍ നടന്റെ ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. നടന്‍ ശിവകുമാറിന്റെ മകനാണ് സൂര്യ.

ഇതാണ് വീഡിയോ

ഇനി വീഡിയോ കണ്ടില്ല എന്ന് വേണ്ട.. ഇതാണ് സൂര്യ ഇസ്ലാം മതം സ്വീകരിച്ചു എന്ന് പറഞ്ഞ് പ്രചരിയ്ക്കുന്ന വീഡിയോ

English summary
A video of Suriya in traditional Muslim attire, praying in a mosque is doing the rounds on the internet and rumors have started spreading like wildfire that the leading superstar of Tamil cinema has converted to Islam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam