നയൻതാരയോട് ഭ്രാന്തമായ പ്രണയം, കുടുംബത്തിൽ നിന്ന് പോലും മുന്നറിയിപ്പ്?; ഒടുവിൽ ഭാര്യ നൽകിയ വിശദീകരണം
കാത്തിരിപ്പിനൊടുവിൽ പുറത്ത് വന്ന ഡോക്യുമെന്ററി, ധനുഷിനെതിരായ തുറന്ന് കത്ത് എന്നീ കാരണങ്ങൾ കൊണ്ട് വാർത്തകളിൽ നിറയുകയാണ് നയൻതാര. തന്റെ ജീവിതത്തിലെ പ്രതിസന്ധികൾ നിറഞ്ഞ കാലഘട്ടത്തെക്കുറിച്ച് നയൻതാര ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്. പ്രണയ ബന്ധങ്ങളിൽ താൻ വല്ലാതെ വിശ്വസിച്ചിരുന്നെന്ന് നടി തുറന്ന് പറഞ്ഞു. ബ്രേക്കപ്പുകൾ മാനസികമായി തകർത്തങ്കിലും പൂർവാധികം ശക്തിയോടെ മുന്നോട്ട് നീങ്ങാൻ നയൻതാരയ്ക്ക് കഴിഞ്ഞു. ചിമ്പു, പ്രഭുദേവ എന്നിവരുമായി നയൻതാരയ്ക്കുണ്ടായിരുന്ന ബന്ധം സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ്.
പ്രഭുദേവയുമായി പിരിഞ്ഞ ശേഷമാണ് നയൻതാരയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നത്. ഇതേക്കുറിച്ച് പേരെടുത്ത് പറയാതെ ഡോക്യുമെന്ററിയിൽ നടി സംസാരിക്കുന്നുണ്ട്. അന്ന് ജീവിതത്തെ മനസിലാക്കാനുള്ള പക്വത തനിക്കില്ലായിരുന്നു എന്നാണ് നയൻതാര പറഞ്ഞത്. ഈ ബന്ധം തകർന്ന ശേഷം സിനിമകളിൽ വീണ്ടും സജീവമാകാൻ നയൻതാര തീരുമാനിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം നടിയെക്കുറിച്ച് മറ്റൊരു ഗോസിപ്പ് വന്നു.

നടനും ഇന്നത്തെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നയൻതാരയോട് കടുത്ത പ്രണയം തോന്നി എന്നായിരുന്നു ഈ ഗോസിപ്പ്. ഇത് കതിർവേലൻ കാതൽ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് ഗോസിപ്പുകൾ വന്നത്. തമിഴ്നാട്ടിലെ പ്രബലമാണ് ഉദയനിധി സ്റ്റാലിൻ. മുൻ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ കാെച്ചുമകൻ.
വിവാഹിതനും മക്കളുമുള്ള ഉദയനിധി സ്റ്റാലിന് ഒരുമിച്ച് അഭിനയിക്കവെ നയൻതാരയോട് ഭ്രാന്തമായ സ്നേഹം തോന്നിയെന്ന് അഭ്യൂഹങ്ങൾ വന്നു. തന്റെ രണ്ടാമത്തെ ചിത്രം നൻപേൻണ്ടായിലും നയൻതാരയെ നായികയാക്കി. ഉദയനിധിയുടെ പോക്ക് കണ്ട് കരുണാനിധി പോലും പേരക്കുട്ടിയെ ഉപദേശിച്ചെന്നും അന്ന് റിപ്പോർട്ടുകൾ വന്നു. ഉദയനിധി സ്റ്റാലിൻ പ്രണയം പ്രകടിപ്പിച്ചെങ്കിലും നയൻതാര നിരസിക്കുകയാണുണ്ടായത്. ഇത് ഉദയനിധിയെ ഏറെ ബാധിച്ചു.

ഇദ്ദേഹം അന്ന് ജീവനൊടുക്കാൻ ശ്രമിച്ചെന്നാണ് പുറത്ത് വന്ന ഗോസിപ്പ്. ഗോസിപ്പ് വലിയ തോതിൽ ചർച്ചയായതോടെ ഉദയനിധിയുടെ ഭാര്യ കീർത്തിക ഉദയനിധി രംഗത്ത് വന്നു. ജേർണലിസത്തിന്റെ ഏറ്റവും താഴ്ന്ന രൂപമാണത്. വാർത്ത സത്യമാണോ എന്ന് ചോദിച്ച് എന്റെയോ നിങ്ങളുടെയോ സമയം കളയരുതെന്ന് അന്ന് ഭാര്യ വ്യക്തമാക്കി. ഇതോടെയാണ് ഗോസിപ്പുകൾ അവസാനിച്ചത്.
നല്ല സുഹൃത്തുക്കളാണ് നയൻതാരയും ഉദയനിധി സ്റ്റാലിനും. തന്റെ ഡോക്യുമെന്ററിയിലേക്ക് അഭിനയിച്ച സിനിമകളിലെ ചില ഭാഗങ്ങൾ നയൻതാര ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ ഉദയനിധി സ്റ്റാലിൻ നൽകി. ഇതിന് ഔദ്യോഗിക പ്രസ്താവനയിലൂടെ നയൻതാര കഴിഞ്ഞ ദിവസം നന്ദിയും അറിയിച്ചിട്ടുണ്ട്. ഒപ്പം സീനുകൾ നൽകിയ മറ്റ് നിർമാതാക്കളോടും നയൻതാര നന്ദി അറിയിച്ചു.
അതേസമയം ധനുഷ് നിർമ്മിച്ച നാനും റൗഡി താൻ എന്ന സിനിമയിലെ അണിയറ ദൃശ്യങ്ങൾ ഉപയോഗിച്ചതിന് നടൻ നഷ്ട പരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. സീനുകൾ ഒഴിവാക്കിയില്ലെങ്കിൽ പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ധനുഷ് അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു. പിന്നാലെ ധനുഷിനെതിരെ മൂന്ന് പേജുള്ള കത്ത് നയൻതാര പുറത്ത് വിട്ടു. നടനെതിരെ വലിയ വിമർശനമാണ് നയൻതാര ഉന്നയിക്കുന്നത്.


Click it and Unblock the Notifications