'അമ്മയെ കണ്ടിട്ടും കാണാത്ത പോലെ പെരുമാറി, അച്ഛനോടും സ്നേഹം പ്രകടിപ്പിച്ചില്ല'; സത്യാവസ്ഥ പറഞ്ഞ് വിജയിയുടെ അമ്മ
തുടക്കത്തിൽ ലുക്കിന്റെ പേരിലും അഭിനയത്തിന്റെ പേരിലുമെല്ലാം വിജയിയോളം അപമാനിക്കപ്പെട്ട മറ്റൊരു നടനുണ്ടാവില്ല. അവിടെ നിന്നാണ് വിജയ് ഇന്ന് കോടിക്കണക്കിന് ആളുകൾ ആരാധിക്കുന്ന ദളപതി വിജയിയായി മാറിയത്
തമിഴ് സിനിമാ മേഖലയിൽ മാത്രമല്ല സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് ദളപതി വിജയ്. പരിഹാസം ഏറ്റുവാങ്ങി കഴിവുകൊണ്ട് ഉയർന്നുവന്ന നടന്മാർ ഇന്ത്യൻ സിനിമയിൽ തന്നെ വളരെ ചുരുക്കമാണ്. അക്കൂട്ടത്തിൽ ഒരാളാണ് വിജയ്.
സംവിധായകനും താരത്തിന്റെ അച്ഛനുമായ എസ്.എ ചന്ദ്രശേഖറാണ് വിജയിയെ സിനിമാ മേഖലയിലേക്ക് കൊണ്ടുവന്നത്. തുടക്കത്തിൽ ലുക്കിന്റെ പേരിലും അഭിനയത്തിന്റെ പേരിലുമെല്ലാം വിജയിയോളം അപമാനിക്കപ്പെട്ട മറ്റൊരു നടനുണ്ടാവില്ല. അവിടെ നിന്നാണ് വിജയ് ഇന്ന് കോടിക്കണക്കിന് ആളുകൾ ആരാധിക്കുന്ന ദളപതി വിജയിയായി മാറിയത്.

എന്നും അദ്ദേഹത്തിന്റെ ചെന്നൈയിലെ ബംഗ്ലാവിന് മുമ്പിൽ താരത്തെ ഒരു വട്ടമെങ്കിലും കാണാനുള്ള ആഗ്രഹത്തോടെ നിരവധി പേരാണ് എത്താറുള്ളത്. വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രമാണ് വിജയിയുടേതായി റിലീസിന് എത്താറുള്ളത്.
അതിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ എത്തുമ്പോൾ മാത്രമാണ് അദ്ദേഹം ആരാധകരുമായി സംവദിക്കുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഈ പ്രക്രിയ നടക്കാറുള്ളത്. അല്ലാതെ വാരി വലിച്ച് അഭിമുഖങ്ങളോ ടിവി ഷോകളോ പ്രമോഷൻ പരിപാടികളോ ഒന്നും വിജയ് ചെയ്യാറില്ല.
അതുകൊണ്ട് തന്നെ ഓരോ വിജയ് സിനിമ പ്രഖ്യാപിക്കപ്പെടുമ്പോഴും അതിന്റെ ഓഡിയോ ലോഞ്ച് ദിവസത്തിനായി ആരാധകർ കാത്തിരിക്കും. ഏറ്റവും അവസാനം വിജയ് പ്രത്യക്ഷപ്പെട്ടത് വാരിസ് ഓഡിയോ ലോഞ്ചിനാണ്. സിനിമ സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും നേടിയത്.
രശ്മിക മന്ദാന നായികയായ സിനിമയിലെ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു. അതേസമയം വാരിസ് ഓഡിയോ ലോഞ്ചിന് ശേഷം നടൻ വിജയിയെ വിമർശിച്ച് നിരവധി വീഡിയോയകളും വാർത്തകളും വരുന്നുണ്ട്.
ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനെത്തിയ മാതാപിതാക്കളെ വിജയ് അവഗണിച്ചുവെന്നാണ് വിമർശനം വന്നത്. ചടങ്ങിൽ പങ്കെടുക്കാനായി എത്തിയപ്പോൾ സദസിൽ വന്ന എല്ലാവരേയും കണ്ട് സംസാരിച്ച് ഹഗ് ചെയ്തതിനും ഷേക്ക് ഹാൻഡ് ചെയ്തതിനും ശേഷമാണ് തനിക്ക് നിർദേശിച്ചിരിക്കുന്ന സീറ്റില വിജയ് പോയി ഇരുന്നത്.
സദസിലേക്ക് നടന്ന് വരവെ ആദ്യം അമ്മയാണ് വിജയ്ക്ക് ഷേക്ക് ഹാൻഡ് നൽകിയത്. നടൻ തിരികെ ഷേക്ക് ഹാൻഡ് നൽകിയെങ്കിലും തന്റെ അമ്മയാണ് എന്നുള്ള അടുപ്പമൊന്നും വിജയ് കാണിക്കുന്നതായി തോന്നിയില്ലെന്നും അമ്മയുടെ മുഖത്ത് വിജയ് തന്നെ പരിഗണിക്കാതെ പോയതിന്റെ സങ്കടം കാണാമായിരുന്നുവെന്നും വിമർശിക്കുന്നവർ കുറ്റപ്പെടുത്തി.

മാത്രമല്ല രണ്ടാമതായി അച്ഛനെ കെട്ടിപിടിച്ചപ്പോൾ താൽപര്യമില്ലാതെ അച്ഛനെ വിജയ് ഹഗ് ചെയ്യുന്നതായി തോന്നിയെന്നും എല്ലാമാണ് ഓഡിയോ ലോഞ്ച് വീഡിയോ വൈറലായ ശേഷം വന്ന ആരോപണങ്ങൾ. ചില ആരാധകരും മാതാപിതാക്കളെ വിജയ് അവഗണിച്ചതായി തോന്നിയെന്ന് കമന്റ് കുറിച്ചിട്ടുണ്ട് വീഡിയോ വൈറലായതോടെ താരത്തിന്റെ അമ്മ ശോഭ ചന്ദ്രശേഖർ തന്നെ വിഷയത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.
'വിജയിയുടെ മാതാപിതാക്കളായ ഞങ്ങൾ ഓഡിയോ ലോഞ്ചിന് അതിഥികളായി മാത്രമാണ് പോയത്. അവിടെ വിജയിയുടെ ജോലി ആരാധകരെ സന്തോഷിപ്പിക്കുക എന്നതാണ്. വിജയ്‌ക്ക് ലഭിച്ച മികച്ച സ്വീകരണം കണ്ട് ഞങ്ങൾ ഞെട്ടി.'
'അവൻ ഞങ്ങളോടൊപ്പം സമയം ചെലവഴിക്കുമെന്ന് പ്രതീക്ഷിച്ച് അല്ല ഞങ്ങൾ പോയത്. എന്തായാലും ഞങ്ങൾ വീട്ടിൽ വരുമ്പോൾ പരസ്പരം കാണുന്നവരാണ്. എന്തിനാണ് മാധ്യമങ്ങൾ ഇത്തരം കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കുകയും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത്?.'
'ഈ അഭ്യൂഹങ്ങൾക്കെല്ലാം മറുപടി നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിജയ് ഇപ്പോഴും അച്ഛൻ പറയുന്നത് കേൾക്കുന്ന വ്യക്തിയാണ്. എന്ത് ഷൂട്ടിംഗ് ജോലി ആയാലും എട്ട് മണിക്കൂറെങ്കിലും ഉറങ്ങണമെന്ന നിർബന്ധവും വിജയ്ക്കുണ്ട്' അമ്മ ശോഭ പറഞ്ഞു. വിജയ് ഏക മകനാണ്. ഉണ്ടായിരുന്ന ഒരു സഹോദരി വിജയിയുടെ കുട്ടിക്കാലത്ത് തന്നെ മരിച്ചു.


Click it and Unblock the Notifications