ഒരു കോടി വിലമതിക്കുന്ന മാല തൃഷയ്ക്ക് സമ്മാനിച്ചത് വിജയ്! നടിയുടെ വീട്ടിലെ റെയ്ഡിനെ പറ്റി മാധ്യമപ്രവര്‍ത്തകന്‍
തമിഴ് സിനിമയിലെ മുന്‍നിര താരങ്ങളാണ് നടന്‍ വിജയും നടി തൃഷയും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ തമിഴിലെ ഹിറ്റ് കോംബോയും താരങ്ങളായിരുന്നു. ഇരുവരും നിരവധി സിനിമകളില്‍ നായിക-നായകന്മാരായി ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കുറേ കാലത്തിന് ശേഷം ഏറ്റവുമൊടുവില്‍ ലിയോ എന്ന സിനിമയിലൂടെ വിജയും തൃഷയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.
പൊതുവേ, നായകനും നായികയും കൂടുതല്‍ ചിത്രങ്ങളില്‍ ജോഡിയായി അഭിനയിച്ചാല്‍ അവരെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതാണ് പതിവ്. സമാനമായ രീതിയില്‍ വിജയ്-തൃഷ കൂട്ടുകെട്ടിനെ കുറിച്ചും നിരവധി ഗോസിപ്പുകളും വന്നിരുന്നു. ഇത് കാരണം വിജയുടെ കുടുംബത്തില്‍ ഭിന്നതയുണ്ടാകുകയും ഭാര്യ സംഗീത ഇയാളുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നും വരെ കഥകള്‍ വന്നു.

അടുത്തിടെയാണ് വിജയും സംഗീതയും തമ്മിലുള്ള ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന വിവാദം കത്തിപടര്‍ന്നത്. ഇതിന് പിന്നിലൊരു രപ്രമുഖ നടിയുണ്ടെന്ന ആരോപണം ചെന്നെത്തിയത് നടി തൃഷയിലേക്കായിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുന്ന തരത്തിലൊരു വെളിപ്പെടുത്തലാണ് സിനിമാലോകത്ത് നിന്നും ഇപ്പോള്‍ പൊങ്ങി വന്നിരിക്കുന്നത്.
വിലകൂടിയ നെക്ലേസ് വിജയ് തൃഷയ്ക്ക് സമ്മാനമായി നല്‍കിയെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പ്രശസ്ത സിനിമാ പത്രപ്രവര്‍ത്തകനായ പാണ്ഡ്യന്‍ വിജയ് - തൃഷയെ കുറിച്ചുള്ള ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
മുന്‍പ് നടി തൃഷയുടെ വീട്ടില്‍ ഇഡി റെയ്ഡില്‍ ഒരു കോടി രൂപ വിലമതിക്കുന്ന വജ്ര നെക്ലേസ് പിടിച്ചെടുത്തിരുന്നു. കണക്കില്‍ പെടാത്ത മാലയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ തൃഷയോട് ചോദിച്ചപ്പോള്‍ അത് തനിക്ക് സമ്മാനം കിട്ടിയതാണെന്നായിരുന്നു നടിയുടെ മറുപടി. തമിഴിലെ സൂപ്പര്‍താരം കൂടിയായ നടന്‍ വിജയ് തനിക്ക് സമ്മാനമായി നല്‍കിയ മാലയാണെന്നാണ് തൃഷ പറഞ്ഞതെന്നും പാണ്ഡ്യന്‍ പറയുന്നു.

തൃഷയ്ക്ക് ഇത്രയും വലിയ തുകയുടെ സമ്മാനം വിജയ് വാങ്ങി കൊടുക്കേണ്ട ആവശ്യമെന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മാത്രമല്ല കേട്ടത് സത്യമാണെങ്കില്‍ വിജയ്-തൃഷ ജോഡികള്‍ക്കിടയില്‍ എന്തോ ബന്ധമുണ്ടെന്നും നടന്റെ ഭാര്യ സംഗീതയുടെ പ്രശ്‌നം ഇതായിരിക്കുമെന്നും ഊഹാപോഹങ്ങള്‍ പ്രചരിച്ച് തുടങ്ങി. മാത്രമല്ല തൃഷ ഇനിയും വിവാഹിതയാവാതെ നില്‍ക്കുന്നതിന്റെ കാരണവും അന്വേഷിക്കുകയാണ് ആരാധകര്‍.
ഗില്ലി എന്ന സിനിമയിലൂടെയാണ് വിജയും തൃഷയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. 2004ല്‍ പുറത്തിറങ്ങിയ ചിത്രം ധരണിയാണ് സംവിധാനം ചെയ്തത്. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ സിനിമയ്ക്ക് ഇന്നും വലിയ സ്വീകാര്യതയാണുള്ളത്. ഒരുമിച്ചഭിനയിച്ച ആദ്യ സനിമയിലൂടെ തന്നെ ഇരുവരുടെയും കെമിസ്ട്രി വേറെ ലെവലില്‍ വര്‍ക്ക് ഔട്ട് ആയി. ഇതിനെ തുടര്‍ന്നുള്ള നിരവധി സിനിമകളില്‍ രണ്ടാളും ഒരുമിച്ച് അഭിനയിച്ചു.
ഗില്ലിക്ക് ശേഷം തിരുപ്പാച്ചി, കുരുവി, ആദി എന്നിങ്ങനെയുള്ള ചിത്രങ്ങളില്‍ താരങ്ങള്‍ അഭിനയിച്ചെങ്കിലും പിന്നീട് വര്‍ഷങ്ങളോളം ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ലിയോ എന്ന സിനിമയിലൂടെ 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിജയും തൃഷയും വീണ്ടും ഒന്നിച്ചു. ചിത്രത്തില്‍ വിജയുടെ ഭാര്യയായും 2 കുട്ടികളുടെ അമ്മയായിട്ടുമാണ് തൃഷ അഭിനയിച്ചത്.


Click it and Unblock the Notifications