മകൻ മനസ്സിലാക്കിയില്ലല്ലോ എന്ന ചിന്തയില്ല; അധികം ആലോചിക്കാത്തതാണ് നല്ലത്; അഭ്യൂഹങ്ങൾക്കിടെ വിജയുടെ അമ്മ

വിജയും അച്ഛൻ ചന്ദ്രശേഖറും തമ്മിൽ നേരത്തെ അസ്വാരസ്യങ്ങളുണ്ടായിരുന്നു. രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

തമിഴ് സിനിമാ ലോകത്ത് സൂപ്പർ സ്റ്റാറാണ് നടൻ വിജയ്. നെക്സ്റ്റ് ഡോർ ബോയ് ഇമേജിൽ നിന്നും പിന്നീട് സൂപ്പർ താരമായി മാറിയ വിജയ് കേരളത്തിലും വലിയ അലയൊലികൾ സൃഷ്ടിച്ച നടനാണ്. ​തുള്ളാത മനവും തുള്ളും, കാതലുക്ക് മര്യാദെ ഉൾപ്പെടെയുള്ള സിനിമകളിലൂടെ കരിയറിൽ ശ്രദ്ധ നേടിയ വിജയ് 2000 ത്തിനിങ്ങോട്ടാണ് താരമായി വളരുന്നത്.

കുരുവി, ​ഗില്ലി, പോക്കിരി തുടങ്ങിയ ഹിറ്റ് സിനിമകളെല്ലാം പിറക്കുന്നത് ഇക്കാലഘട്ടത്തിലാണ്. എന്നാൽ വിജയ്ക്ക് പഴയ വിജയ​ഗാഥ ഇപ്പോൾ നിലനിർത്താനാവുന്നില്ലെന്നാണ് സിനിമാ ലോകം പറയുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടൻ ചെയ്യുന്ന സിനിമകളെല്ലാം രക്ഷകൻ ഇമേജിലുള്ള ക്ലീഷേ കഥകളാണെന്ന് വിമർശനവുമുണ്ട്.

ഒടുവിൽ പുറത്തിറങ്ങിയ വാരിസും ഇതേ വിമർശനം ഏറ്റു വാങ്ങി. അതേസമയം സിനിമ സാമ്പത്തിക വിജയമായിരുന്നു. സിനിമയ്ക്കപ്പുറത്ത് വിജയുടെ വ്യക്തി ജീവിതം അടുത്തിടെയായി തുടരെ വാർത്തകളിൽ നിറയുകയാണ്. നടൻ ഭാര്യ സം​ഗീതയുമായി വേർപിരിഞ്ഞെന്നും ഒരു നടിയുമായി പ്രണയത്തിലാണെന്നുമായിരുന്നു ഉയർന്നു വന്ന ​ഗോസിപ്പുകൾ.

 Vijay

എന്നാലിത് സത്യമായിരുന്നില്ല. വിജയ്ക്കും മാതാപിതാക്കൾക്കും ഇടയിൽ വന്ന പ്രശ്നമാണ് പിന്നീട് ചർച്ചയായത്. നേരത്തെ തന്നെ വിജയും പിതാവ് എസ് എ ചന്ദ്രശേഖറും തമ്മിൽ ചില അസ്വാരസ്യങ്ങളുണ്ട്.

തന്റെ പേരുപയോ​ഗിച്ച് രാഷ്ട്രീയ പാർട്ടി തുടങ്ങാൻ നോക്കിയ പിതാവിനെതിരെ 2021 ൽ വിജയ് കേസും നൽകിയിരുന്നു. ബീസ്റ്റ് എന്ന വിജയ് ചിത്രത്തെ പിതാവ് പരസ്യമായി വിമർശികകുകയും ചെയ്തു. വിജയുടെ അമ്മ ശോഭ മകനെക്കുറിച്ചും മരുമകൾ സം​ഗീതയെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശോഭ.

'വിജയ്ക്കും ​സം​ഗീതയ്ക്കും പിറന്ന മക്കൾ ഭാ​ഗ്യമുള്ളവരാണ്. സ്നേഹമുള്ള മരുമകളാണ്. വെള്ളം ചോദിച്ചാലും മക്കൾക്ക് അത് സം​ഗീതയാണ് കൊണ്ടു കൊടുക്കുക. മകൻ സഞ്ജയ് വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠനം കഴിഞ്ഞിരിക്കുന്നു. ഈ ഫീൽഡ് തന്നെയാണ് പഠിച്ചത്. കൊച്ചുമകൾ പ്ലസ്ടു പഠിക്കുന്നു'

'ശോഭാച്ചി എന്നാണ് രണ്ട് കൊച്ചുമക്കളും വിളിക്കാറ്. ഞാൻ പാചകം ചെയ്യുന്നത് കഴിക്കാനിഷ്ടമാണ്. സം​ഗീതയും ഞാനും ഒരു സമയത്ത് ഒരുമിച്ച് പുറത്തൊക്കെ പോവുമായിരുന്നു. പക്ഷെ ഇപ്പോൾ കുട്ടികൾ വളർന്ന ശേഷം അതൊക്കെ കുറഞ്ഞു'

'വിജയ്ക്കൊപ്പം അഭിനയിച്ച നടിമാരിൽ സിമ്രാനെയാണിഷ്ടം. അവർ ഒരുമിച്ച് നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. തുള്ളാത മനവും തുള്ളും എത്ര വലിയ ഹിറ്റാണ്'

 Vijay

മകൻ വിജയ്ക്ക് കുടുംബത്തോട് സ്നേഹമാണെന്നും നടന്റെ അമ്മ പറയുന്നു. 'ഞാൻ കരുതുന്നത് വരുന്ന തലമുറയിൽ നിന്നും നമുക്ക് പഠിക്കാനുണ്ടെന്നാണ്. മകൻ മനസ്സിലാക്കിയില്ലല്ലോ എന്ന ചിന്ത എനിക്കില്ല'

'എനിക്ക് അത്തരം പ്രതീക്ഷയില്ല. എന്റെ മകൾ മരിച്ച വിഷയമെടുത്താൽ അതിലെനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അന്ന് മൂന്നര വയസ്സായിരുന്നു. അധികം ആലോചിച്ചാൽ വിഷമമാവും'

'വിജയുടെ സിനിമകൾ പ്രിവ്യൂ അല്ല കാണാറ്. തിയറ്ററിൽ പോയാണ്. കണ്ടശേഷം അപ്പോൾ തന്നെ വിജയ്നെ വിളിക്കും. സിനിമയിലെ കുറവുകൾ ലൈറ്റായി പറയും. നല്ല വശങ്ങൾ കൂടുതൽ പറയും,' ശോഭ ചന്ദ്രശേഖർ പറഞ്ഞു.

വിജയും അമ്മയും ഒരുമിച്ച് നേരത്തെ പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇത് വലിയ ശ്രദ്ധ നേടി. വിജയ്ക്കൊപ്പം സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നും ശോഭ ചന്ദ്രശേഖർ നേരത്തെ പറഞ്ഞിരുന്നു.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X