'ഒരു ഫാനും കിടക്കയും മാത്രം തന്നാൽ മതി'; ബോളിവുഡ് താരത്തിന് വേണ്ടി റൂമൊഴിയേണ്ടി വന്നപ്പോൾ‌ അജിത്ത് പറഞ്ഞത്!

ഏറ്റവും കൂടുതൽ ആരാധകരുള്ള തെന്നിന്ത്യയിലെ സൂപ്പർ‌ താരമാണ് നടൻ അജിത്ത് കുമാർ. സിനിമാ മേഖലയിലെ സൂപ്പർ താരങ്ങളിൽ നിന്നും പല നിലയ്ക്കും വ്യത്യസ്തനാണ് അദ്ദേഹം. വലിയ സിനിമാ താരമായിരുന്നിട്ടും തന്റെ എളിമ കൊണ്ട് തനതായ വ്യക്തിത്വം നേടിയെടുത്ത നടനാണ് അജിത്. തന്റെ സ്വകാര്യ ജീവിതത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന അജിത്തിന് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ വാർത്തകളും വിശേഷങ്ങളും ആരാധകർ എന്നും ആഘോഷമാക്കാറുണ്ട്.

അജിത്ത് ആരാധകർ തങ്ങളുടെ പ്രിയതാരത്തെ വിശേഷിപ്പിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പദമാണ് തലയെന്നത്. സമൂഹ മാധ്യമങ്ങളിലും വാർത്തകളിലും ഈ പദം പലപ്പോഴും ഇടംപിടിക്കാറുണ്ട്. അടുത്തിടെ തന്നെ ഇനി മുതൽ തല എന്ന് തന്നെ സംബോധന ചെയ്യരുതെന്നാണ് പുതിയതായി പുറത്തിറക്കിയ പ്രസ്താവനയിലൂടെ താരം അഭ്യർത്ഥിച്ചിരുന്നു. 'മാധ്യമപ്രവർത്തകരോടും എന്റെ ആരാധകരോടും പൊതുസമൂഹത്തോടും പറയാനുള്ളത്. അജിത്ത്, അജിത്ത് കുമാർ അല്ലെങ്കിൽ എകെ എന്ന് പരാമർശിക്കപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. തലയെന്നോ മറ്റെന്തെങ്കിലും വിശേഷണമോ എന്റെ പേരിനു മുൻപ് ചേർക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.' എന്നായിരുന്നു താരത്തിന്റെ പ്രസ്താവന.

മാൻ ഓഫ് സിംപ്ലിസിറ്റി

'ആരോഗ്യവും സന്തോഷവും വിജയവും സമാധാനവും സംതൃപ്തിയും നിറഞ്ഞ ഒരു ജീവിതം എല്ലാവർക്കും ആശംസിക്കുന്നു' എന്നാണ് അജിത്ത് പ്രസ്താവനയിലൂടെ പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ എളിമയും സ്വഭാവ സവിശേഷതയും തന്നെയാണ് ദിനംപ്രതി അജിത്ത് കുമാർ ആരാധകർ വർധിക്കാനുള്ള കാരണവും. ഹൈദരാബാദിൽ ജനിച്ച അജിത്തിന്റെ അമ്മ ബംഗാളിയാണ്. കരിയറിന്റെ തുടക്കത്തിൽ തമിഴ് സംസാരിക്കാൻ അജിത്ത് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അജിത്തിന്റെ മൂത്ത ജ്യേഷ്ഠൻ ന്യൂയോർക്കിൽ ഒരു സ്റ്റോക്ക് ബ്രോക്കറായി പ്രവർത്തിച്ചു വരികയാണ്. ഐഐടി മദ്രാസിൽ നിന്ന് ബിരുദം നേടിയിട്ടുള്ള ഇളയ അനിയൻ സിയാറ്റിലിൽ ജീവിക്കുന്നു. അജിത്തിന് രണ്ട് ഇരട്ട സഹോദരികൾ കൂടി ഉണ്ടായിരുന്നു. അവർ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയി.

രൺവീർ സിങിന് വേണ്ടി റൂമൊഴിയേണ്ടി വന്നപ്പോൾ

ലാളിത്യത്തിന്റെ പ്രതീകമായി അജിത്ത് പൊതുവെ അറിയപ്പെടാറുണ്ട്. ഒരു താരത്തിൽ നിന്ന് പ്രതീക്ഷിക്കാത്ത പ്രവൃത്തികളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് അദ്ദേഹം.ഒരു അഭിനേതാവാവുക എന്നതിനേക്കാൾ അജിത്ത് ആഗ്രഹിച്ചിരുന്നത് ഒരു റെയ്‌സ്‌കാർ ഡ്രൈവർ ആവാനായിരുന്നു. ഒരു പ്രൊഫഷണൽ കാർ ഡ്രൈവർ ആകാനുള്ള പരിശീലനത്തിന് വേണ്ടിയാണ് അദ്ദേഹം മോഡലിങിനെ ഒരു വരുമാന മാർഗമായി അവലംബിച്ചത്. അദ്ദേഹത്തിന്റെ എളിമയുടെ മറ്റൊരു ഉ​ദാഹരണം കൂടി സഹപ്രവർത്തകർ പങ്കുവെച്ചിരിക്കുകയാണിപ്പോൾ. ബോളിവുഡ് താരം രൺവീർ സിങിന് താമസിക്കാൻ വേണ്ടി സ്വന്തം റൂം ഒഴിഞ്ഞ് കൊടുത്താണ് തല വീണ്ടും സിംപ്ലിസിറ്റിയിൽ മാസായത്.

Recommended Video

Santhosh Varkey Talks About Nithya Menon | FilmiBeat Malayalam
ഫാനും ബെഡ്ഡും തന്നാൽ മതി

റാമോജി ഫിലിം സിറ്റിയിൽ വിശ്വാസത്തിന്റെ ഷൂട്ട് നടക്കുന്ന സമയം. സിനിമയുടെ ചില ഭാ​ഗങ്ങൾ ആന്ധ്രാപ്രദേശിലെ ചില ഭാ​ഗങ്ങളിലും ചിത്രീകരിക്കേണ്ടതായിരുന്നു. എന്നാൽ ആ സമയത്ത് ചില സാങ്കേതിക കാരണങ്ങൾ‌ ഔട്ട് ഡോർ സീനുകളും ഫിലിം സിറ്റിയിൽ തന്നെ ചിത്രീകരിക്കാൻ തീരുമാനിച്ചു. ഷൂട്ടിങ് അനുമതി നീട്ടി കിട്ടിയെങ്കിലും നായകൻ അജിത്ത് താമസിച്ചിരുന്ന റൂം ബോളിവുഡ് താരം രൺവീർ സിങിന് വേണ്ടി നേരത്തെ ബുക്ക് ചെയ്തതായിരുന്നതിനാൽ അജിത്ത് റൂം ഒഴിയേണ്ട അവസ്ഥയായി. വിശ്വാസത്തിന്റെ അണിയറപ്രവർ‌ത്തകർ തനിക്ക് വേണ്ടി മറ്റൊരു റൂം കണ്ടെത്താൻ പരക്കം പായുകയാണെന്ന് അറിഞ്ഞ അജിത്ത് പറഞ്ഞത് തനിക്ക് ഒരു ഫാനും ബെഡ്ഡും തന്നാൽ മതിയെന്നാണ്. സംഭവം വൈറലായതോടെ അജിത്തിന് ആരാധകർക്കിടയിലുള്ള പ്രീതി ഇരട്ടിയായി.

More from Filmibeat

Read more about: ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X