For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം എവിടെവച്ചാണെന്നുപോലും രാജകുമാരൻ പറഞ്ഞിരുന്നില്ല; ദേവയാനിയുടെ വിവാഹം നടന്നത് ഇങ്ങനെ

  |

  തെന്നിന്ത്യൻ സിനിമ ലോകത്തിന് ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ് ദേവയാനി. ഗോയൽ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നുവന്നത്.

  എന്നാൽ ഈ ചിത്രം പുറത്തിറങ്ങിയിരുന്നില്ല. തുടർന്ന് 'ഷാത് പൊൻചോമി' എന്ന ബംഗാളി ചിത്രത്തിൽ ദേവയാനി അഭിനയിച്ചു അതിനു ശേഷം മറാത്തി സിനിമയിലും അരങ്ങേറ്റം കുറിച്ച താരം, മലയാള സിനിമകളിലൂടെയാണ് സിനിമ മേഖലയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഒട്ടനവധി മലയാള സിനിമകളിൽ ദേവയാനി നായികയായി വേഷമിട്ടു.

  മലയാളത്തിലെ താരത്തിന്റെ ആദ്യ ചിത്രമാണ് കിന്നരിപ്പുഴയോരം. തൊട്ടടുത്ത വർഷം തമിഴ്, തെലുങ്ക് സിനിമകളും ദേവയാനി ചെയ്തു. ശിവശക്തി എന്ന തമിഴ് സിനിമയിൽ താരം ഐറ്റം നമ്പറും ചെയ്തിട്ടുണ്ട്.

  Also Read: 'കഷ്ടപ്പെട്ട് നേടിയ കോയിനുകൾ കളവുപോയി'; ഒടുവിൽ കള്ളനെ കയ്യോടെ പൊക്കി ദിൽഷ!

  'കാതൽ കോട്ടൈ' ഉൾപ്പെടെയുള്ള താരത്തിന്റെ ഹിറ്റ് ചിത്രങ്ങൾ 90-കളുടെ തുടക്കത്തിലും മധ്യത്തിലുമാണ് പുറത്തിറങ്ങിയത്. 'കാതൽ കോട്ടൈ' എന്ന ചിത്രത്തിലെ അഭിനയത്തിന് താരത്തിന് തമിഴ്‌നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡും ലഭിച്ചിരുന്നു.

  Devayani

  ദേവയാനി പിന്നീട് തമിഴ് സിനിമകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. തുടർച്ചയായി നിരവധി വിജയ ചിത്രങ്ങൾ താരം തമിഴിൽ ചെയ്തു. വ്യത്യസ്ത തലമുറയിലെ അഭിനേതാക്കൾക്കൊപ്പം പ്രവർത്തിച്ച ദേവയാനി, വെല്ലുവിളികൽ നിറഞ്ഞ നിരവധി വേഷങ്ങൾ ചെയ്തു.

  തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരത്തിന്റെ തുടക്കവും ദേവയാനിക്ക് സുവർണ്ണ വർഷങ്ങളായിരുന്നു, ഈ കാലയളവിൽ അൻപതിലധികം സിനിമകൾ താരത്തിന്റേതായി പുറത്തുവന്നിരുന്നു. അവയിൽ മിക്കതും ബ്ലോക്ക്ബസ്റ്ററുകളായിരുന്നു.

  സംവിധായകൻ രാജകുമാരനൊപ്പം 'വിണ്ണുക്കും മണ്ണുക്കും' എന്ന ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടയിൽ ഇരുവരും തമ്മിൽ പ്രണയത്തിലായി. എന്നാൽ, ഇരുവരുടെയും കുടുംബങ്ങൾ അവരുടെ പ്രണയം അംഗീകരിക്കാം തയ്യാറായില്ല. തുടർന്ന് 2001 ൽ ദേവയാനിയും രാജകുമാരനും ഒളിച്ചോടി സ്വകാര്യമായി വിവാഹം കഴിക്കുകയായിരുന്നു.

  ഇരുവരുടെയും കുടുംബങ്ങൾ രണ്ടുപേരെയും തേടി തിരുനൽവേലി മുഴുവനും അലഞ്ഞിരുന്നെന്നും എന്നാൽ ഇരുവരും തിരുതാനിയിലാണ് വിവാഹിതരായതെന്നും തന്നോട് പോലും രാജ്കുമാരൻ ഏതാണ് സ്ഥലം എന്ന് പറഞ്ഞിരുന്നില്ലെന്നും മുൻപ് ഒരു അഭിമുഖത്തിൽ ദേവയാനി പറയുകയുണ്ടായി.

  അടുത്ത രണ്ട് വർഷം അവൾ സിനിമയിൽ തുടർന്നു, അതിനു ശേഷം കുടുംബ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താരം തീരുമാനിക്കുകയായിരുന്നു. നടി ഇപ്പോൾ ചെന്നൈയിലെ ചർച്ച് പാർക്ക് കോൺവെന്റിൽ അധ്യാപികയാണ്. പരിശീലനം സിദ്ധിച്ച ചിലമ്പം കലാകാരി കൂടിയാണ് ദേവയാനി. ഇപ്പോഴും താരം ഇടയ്ക്കിടെ സിനിമകളിൽ അതിഥി വേഷങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

  സൺ ടിവിയിൽ 1,533 എപ്പിസോഡുകൾ വിജയകരമായി പൂർത്തിയാക്കിയ 'കോലങ്ങൾ' എന്ന ടെലിസീരിയലിൽ ഒരു പ്രധാന വേഷത്തിൽ ദേവയാനി എത്തി. തമിഴ് സീരിയൽ മേഖലയിൽ തന്റേതായ ഒരു വ്യക്തിമുദ്ര ദേവയാനി ഈ സീരിയലിലൂടെ നേടിയെടുക്കുകയായിരുന്നു.

  Recommended Video

  റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat

  സൺ ടീവിയിൽ പരമ്പര വലിയ വിജയമായതോടെ സൂര്യ ടിവിയിൽ അതേ പേരിൽ മലയാളത്തിലേക്കും സീരിയൽ മൊഴിമാറ്റം ചെയ്യപ്പെട്ടു. മഴവിൽ മനോരമയിലെ ഉഗ്രം ഉജ്വലം എന്ന റിയാലിറ്റി ഷോയുടെ വിധികർത്തവും ആയിട്ടുണ്ട് താരം. ചില പരസ്യചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

  Read more about: devayani
  English summary
  Did You Know? Devayani Eloped With Rajakumaran And Married When Their Family Refuse To Accept
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X